Plastic Surgery Malayalam
  • Home
  • Cosmetic Surgery
    • Moles (മറുക് നീക്കംചെയ്യൽ)
    • Fat grafting
    • Scars (പാടുകൾ/വടുക്കൾ)
    • Rhinoplasty (റൈനോപ്ലാസ്റ്റി)
    • Otoplasty (ഓട്ടോപ്ലാസ്റ്റി)
    • Lip reduction (ചുണ്ടുകളുടെ വലിപ്പം കുറയ്ക്കുന്നത്)
    • Gynecomastia (ഗൈനിക്കോമാസ്റ്റിയ)
    • Brachioplasty (ബ്രാക്കിയോപ്ലാസ്റ്റി)
    • Breast reduction (സ്തനങ്ങളുടെ വലിപ്പം കുറയ്ക്കൽ)
    • Liposuction (ലൈപ്പോസക്ഷൻ)
    • Abdominoplasty (അബ്‌ഡോമിനോപ്ലാസ്റ്റി)
  • Reconstructive Surgery
    • Burn scars
    • Diabetic ulcer
    • Pressure sore (പ്രഷർ സോർ )
    • Dupuytren's disease (ഡ്യുപാട്രൻസ് ഡിസീസ്)
  • Contact
  • Blog
  • Home
  • Cosmetic Surgery
    • Moles (മറുക് നീക്കംചെയ്യൽ)
    • Fat grafting
    • Scars (പാടുകൾ/വടുക്കൾ)
    • Rhinoplasty (റൈനോപ്ലാസ്റ്റി)
    • Otoplasty (ഓട്ടോപ്ലാസ്റ്റി)
    • Lip reduction (ചുണ്ടുകളുടെ വലിപ്പം കുറയ്ക്കുന്നത്)
    • Gynecomastia (ഗൈനിക്കോമാസ്റ്റിയ)
    • Brachioplasty (ബ്രാക്കിയോപ്ലാസ്റ്റി)
    • Breast reduction (സ്തനങ്ങളുടെ വലിപ്പം കുറയ്ക്കൽ)
    • Liposuction (ലൈപ്പോസക്ഷൻ)
    • Abdominoplasty (അബ്‌ഡോമിനോപ്ലാസ്റ്റി)
  • Reconstructive Surgery
    • Burn scars
    • Diabetic ulcer
    • Pressure sore (പ്രഷർ സോർ )
    • Dupuytren's disease (ഡ്യുപാട്രൻസ് ഡിസീസ്)
  • Contact
  • Blog
Search

അബ്‌ഡോമിനോപ്ലാസ്റ്റി (Abdominoplasty)

Tummy tuck അഥവാ abdominoplasty എന്നത് കാഴ്ച്ചയിൽ വയറിന്റെ സൗന്ദര്യം വർധിപ്പിക്കാനുള്ള ഒരു ശസ്ത്രക്രിയയാണ്. അടിവയറിൻറെ ഭാഗത്തുനിന്നും ചർമ്മവും, കൊഴുപ്പും നീക്കം ചെയ്യലാണ് ഇതിൽ പ്രധാനമായും ചെയ്യുന്നത്. അടിഭാഗത്തുള്ള പേശികൾ ബലക്കുറവുള്ള പക്ഷം, ബലപ്പെടുത്തുകയും, അയവുള്ള പാളികളിലെ പേശികളെ സ്യുച്ചർ കൊണ്ട് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.


വയറിന്റെ ഭാഗത്തുള്ള പേശികൾക്ക് എങ്ങനെയാണ് അയവുവരുന്നത്?
ഇതിനു പല കാരണങ്ങളുണ്ടാകാം. ഇവയാണ് ചിലത്.
1 . പ്രായാധിക്യം
2 . പ്രസവം
3 . ശരീരഭാരം കുറയുമ്പോൾ
4 . പാരമ്പര്യം
5 . മുൻപു ശസ്ത്രക്രിയക്ക് വിധേയമായിട്ടുണ്ടെങ്കിൽ


Tummy tuck നിങ്ങളിൽ സാധ്യമാണോ?
സാധ്യമാണ്:
1.      നിങ്ങൾക്ക് വയറിൻറെ രൂപഭംഗി മെച്ചപ്പെടുത്തണമെങ്കിൽ.
2.      നിങ്ങൾ ആരോഗ്യവാനാണെങ്കിൽ.
3.      പുകവലിക്കാത്ത വ്യക്തിയാണെങ്കിൽ.
4.      യുക്തിസഹമായ പ്രതീക്ഷകൾ ഈ സർജറിയെപ്രതി വെച്ചുപുലർത്തുന്നുവെങ്കിൽ.
 
 
 
ഏറെക്കാലം നീണ്ടുനിൽക്കുന്ന ഫലം tummy tuck-ഇലൂടെ ലഭിക്കുന്നു. എന്നാൽ, ഗർഭം ധരിക്കാനോ, വലിയ തോതിൽ വണ്ണം കുറയ്ക്കാനോ സാധ്യതയുള്ളവർ ഈ പ്രക്രിയ നീട്ടിവെക്കുന്നതാണ് ഉചിതം.

 
 
Tummy Tuck-ന് എത്ര ചെലവ് പ്രതീക്ഷിക്കാം?
അനസ്തേഷ്യ, ആശുപത്രി ചെലവുകൾ, മരുന്നുകളുടെ വില, തുണികൾ, സർജൻറെ ഫീസ് എന്നിവ ചേരുന്നതാണ് തുക. സർജറിക്ക്‌ മുൻപായുള്ള കൺസൾട്ടേഷൻസമയത്തു ഇതിന്റെ മൊത്തം തുകയെത്രയാകുമെന്നു രോഗിയെ ധരിപ്പിക്കുന്നതാണ്.


ഈ സർജറിയിൽ എന്തൊക്കെ പ്രക്രിയകൾ ഉൾപ്പെട്ടിരിക്കുന്നു?
ഒരു കൺസൾട്ടേഷനിലൂടെ ഇതു തുടങ്ങുന്നു. സർജറിക്ക്‌ വിധേയമാകുന്ന വ്യക്തിയുടെ ആവശ്യങ്ങളും, സർജറിയുടെ പരിണിതഫലങ്ങളുമെല്ലാം ചർച്ചചെയ്യുന്നു. നിലവിലുള്ള മറ്റു രോഗങ്ങൾ, കഴിക്കുന്ന മരുന്നുകൾ, മുൻകാലത്തു ശസ്ത്രക്രിയക്ക് വിധേയമായിട്ടുണ്ടെങ്കിൽ അതുമെല്ലാം ഡോക്ടറോട് ഈയവസരത്തിൽ തുറന്നു സംസാരിക്കുക. പരിശോധനക്കുശേഷം ആവശ്യമെങ്കിൽ അൾട്രാസൗണ്ട് സ്കാനിംഗ് പോലുള്ള മറ്റു പരിശോധനകൾക്കും വിധേയമാക്കേണ്ടതാണ്. മുറിവിന്റെയും, പാടിന്റേയും സ്ഥാനങ്ങളെക്കുറിച്ചും രോഗിയുമായി സംസാരിക്കുന്നു. സർജറിക്കുശേഷമുള്ള സുഖപ്പെടലിനെക്കുറിച്ചും ഈസമയം വ്യക്തമാക്കുന്നതാണ്. എന്തു സംശയങ്ങളും ഈ സമയം ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കാവുന്നതാണ്. സർജറിക്ക്‌ മുൻപായി വയറിന്റെ ഫോട്ടോയെടുക്കുന്നതാണ്. ചില മരുന്നുകളും, ഹെർബൽ സപ്ലിമെന്റുകളും സർജറിക്കുശേഷമുള്ള കുറച്ചുനാൾ ഉപയോഗിക്കാൻ പാടില്ല. ഇത് പെട്ടെന്ന് സൗഖ്യം പ്രാപിക്കാൻ സഹായിക്കും.
 


പ്രൊസീജ്യറുകൾ എന്തൊക്കെ?
ജനറൽ അല്ലെങ്കിൽ സ്‌പൈനൽ അനസ്തേഷ്യയാകും രോഗിക്ക് നൽകുന്നത്. ലൈപ്പോസക്ഷനിലൂടെ വയറിന്റെ മുകൾഭാഗത്തെയും, വശങ്ങളിലേയും കൊഴുപ്പ് ആദ്യം നീക്കം ചെയ്യുന്നു. ശേഷം, അടിവയറ്റിലായി മുറിവുണ്ടാക്കുന്നു. മുൻപു വിധേയമായ സർജറി മൂലം നെടുകെയുള്ള പാട് (vertical scar) വയറ്റിലുള്ള പക്ഷം, അവിടെ തന്നെ വീണ്ടും മുറിവുണ്ടാക്കാവുന്നതാണ്. അടിവയറിന്റെ ഭാഗത്തുനിന്നായി കൊഴുപ്പും, ചർമവും നീക്കം ചെയ്യുന്നു. പേശികളെ ഉൾകൊള്ളുന്ന പാളികൾക്കു മുറുക്കം കൂട്ടുന്നു.ഇതിനൊപ്പം ഹെർണിയയുണ്ടെങ്കിൽ അതും നീക്കം ചെയ്യാവുന്നതാണ്. അടിവയറ്റിൽനിന്ന് ചർമം നീക്കം ചെയ്യുന്നതിനാൽ തുടർന്നുണ്ടാകുന്ന വ്യത്യാസം ശരീരവുമായി യോജിപ്പിക്കുന്നതിനായി പൊക്കിൾ അല്പംകൂടി മുകളിലേക്ക് മാറ്റിവെയ്ക്കുന്നതാണ്. സ്യുച്ചറുകളും, ടേപ്പും ഉപയോഗിച്ച് മുറിവുകളടക്കുന്നു.
 
 
 
സൗഖ്യം പ്രാപിക്കൽ
 
അനസ്തേഷ്യ മാറിയാൽ ഉടൻ തന്നെ രോഗി നടക്കാൻ ശ്രമിക്കണം. കാലുകളിൽ രക്തം കെട്ടിനിൽകുന്നത് തടയാനും, രക്തചംക്രമണം കൂട്ടാനും ഇത് സഹായിക്കുന്നു. നേർത്ത ട്യൂബുകൾ മുറിവിന്റെ അടുത്തായി കാണപ്പെടും. സർജറി നടന്ന ശരീരഭാഗത്തുനിന്നു ദ്രവങ്ങൾ പുറത്തുവരാൻ ഇത് സഹായിക്കുന്നു. ദ്രവങ്ങൾ ഒരു നിശ്ചിത അളവിൽ താഴെയാകുന്നതോടെ ഇവ നീക്കം ചെയ്യുന്നു. രണ്ടാം ദിവസം മുതൽ രോഗിക്ക് കുളിക്കാവുന്നതാണ്. സർജറിക്കുശേഷമുള്ള ആദ്യ ആഴ്ചയിൽ, ഡ്രസ്സിങ് ഇടവിട്ട് മാറ്റേണ്ടതുണ്ട്. ഒരാഴ്ചക്കുശേഷം ഒട്ടുമിക്ക സ്യുച്ചറുകളും, രണ്ടാഴ്ചക്കുശേഷം എല്ലാ സ്യുച്ചറുകളും നീക്കം ചെയ്യുന്നു. ഒരാഴ്ചക്കുശേഷം ചെറിയ ജോലികൾ ചെയ്തു തുടങ്ങാവുന്നതാണ്. എന്നാൽ ഭാരിച്ച ജോലികൾ ആറാഴ്ചക്കുശേഷം മാത്രം ചെയ്യുക. ആദ്യത്തെ മൂന്നുമാസത്തേക്ക് രോഗി ഇറുക്കമുള്ള വസ്ത്രങ്ങൾ (compression garments) ഉപയോഗിക്കേണ്ടതാണ്. ചിലരിൽ പാടിന്റെ വലിപ്പം/തോത് അനുസരിച്ച്‌ സിലിക്കൺ ഷീറ്റുകളും ഉപയോഗിക്കാൻ ഡോക്ടർ ഉപദേശിക്കാറുണ്ട്. അടിവയറ്റിൽ നീരു കാണപ്പെടുന്നതു സ്വാഭാവികമാണ്. കാലക്രമേണ ഇതു കുറഞ്ഞു വരുന്നു. മുറിവിനു ചുറ്റുമുള്ള ഭാഗത്ത് മരവിപ്പ് അനുഭവപ്പെടുക സ്വാഭാവികമാണ്. പ്രത്യേകിച്ചൊന്നും ചെയ്യാതെതന്നെ ഇത് മാറിക്കോളും.

Tummy Tuck-ൽ വയറിന്റെ ആകാരഭംഗി മെച്ചപ്പെടുന്നതുകൂടാതെ മറ്റെന്തെങ്കിലും ഗുണമുണ്ടോ?
അടിവയറിന്റെ ഭാഗത്തുള്ള stretch marks ഇതിന്റെ ഭാഗമായി ഇല്ലാതാകുന്നു.
Para-umbilical hernia നീക്കം ചെയ്യാനും ഈ സർജറിക്കിടയിൽ സാധിക്കുന്നു.
ആകാരഭംഗി ലഭിക്കുന്നതിലൂടെ കൂടുതൽ ആത്‌മവിശ്വാസവും നിങ്ങൾ കൈവരിക്കുന്നു.


Amicus Clinic,
Orchid Tower,
Pattom, Trivandrum. 695004
Phone: 8606029728
Email: contact@amicusclinic.in

Contact Us

Picture
Picture
Picture

Sister (English) website at: www.amicusclinic.in


English to Malayalam translation done by Ms. Arya. You can reach her at livearyalive@gmail.com.

© 2022 Amicus Clinic (Plastic Surgery Centre, Trivandrum). All rights reserved.
  • Home
  • Cosmetic Surgery
    • Moles (മറുക് നീക്കംചെയ്യൽ)
    • Fat grafting
    • Scars (പാടുകൾ/വടുക്കൾ)
    • Rhinoplasty (റൈനോപ്ലാസ്റ്റി)
    • Otoplasty (ഓട്ടോപ്ലാസ്റ്റി)
    • Lip reduction (ചുണ്ടുകളുടെ വലിപ്പം കുറയ്ക്കുന്നത്)
    • Gynecomastia (ഗൈനിക്കോമാസ്റ്റിയ)
    • Brachioplasty (ബ്രാക്കിയോപ്ലാസ്റ്റി)
    • Breast reduction (സ്തനങ്ങളുടെ വലിപ്പം കുറയ്ക്കൽ)
    • Liposuction (ലൈപ്പോസക്ഷൻ)
    • Abdominoplasty (അബ്‌ഡോമിനോപ്ലാസ്റ്റി)
  • Reconstructive Surgery
    • Burn scars
    • Diabetic ulcer
    • Pressure sore (പ്രഷർ സോർ )
    • Dupuytren's disease (ഡ്യുപാട്രൻസ് ഡിസീസ്)
  • Contact
  • Blog