ആക്സിലറി ബ്രസ്റ്റ് അഥവ കക്ഷത്തിലുള്ള സ്തനം, സ്ത്രീകളില്‍ സാധാരണമായി കണ്ടുവരാറുള്ള ഒരു പ്രശ്നമാണ് . ചിലവര്‍ക്ക് ഇത് ഇരുകക്ഷങ്ങളിലും കാണപ്പെടാറുണ്ട്. ഇതുമൂലം അസ്വസ്ഥതയും , അമിത ഉത്കണ്ഠയും കൂടാതെ ശരീരത്തില്‍ അഭംഗിയും, വസ്ത്രങ്ങള്‍ ധരിക്കാനുള്ള ബുദ്ധിമുട്ടും രോഗികളില്‍ ഉണ്ടാകാറുണ്ട്. അതുകൊണ്ട് ഇവയൊക്കെ മെച്ചപ്പെടുത്താന്‍ പ്ലാസ്റ്റിക്ക് സര്‍ജറിയിലൂടെ സാധിക്കുന്നതാണ്.
സ്തനകോശങ്ങളുടെ ഒരു ഭാഗം കക്ഷത്തിലുണ്ടാകുന്നതു മൂലമാണ് ആക്സിലറി ബ്രസ്റ്റ് കാണപ്പെടുന്നത്. ഈ അവസ്ഥയില്‍ കക്ഷത്തില്‍ മുലക്കണ്ണോടു കൂടിയോ അല്ലാതെയോ വീങ്ങിയിരിക്കുന്നതായി കാണാവുന്നതാണ്. ആക്സിലറി ബ്രസ്റ്റുകള്‍ ജന്മനാലുള്ളതാണെങ്കിലും , യൗവനാവസ്ഥയിലാണ് കൂടുതല്‍ തെളിഞ്ഞ് കാണുക. ആര്‍ത്തവ ചക്രങ്ങളിലൂടെ ആക്സിലറി ബ്രസ്റ്റുകള്‍ക്ക് വ്യതിയാനങ്ങള്‍ കാണാന്‍ സാധിക്കും. ഗര്‍ഭിണിയായിരിക്കുമ്പോഴും പാല്‍ ചുരത്തുമ്പോഴും ആക്സിലറി ബ്രസ്റ്റിന് വലിപ്പം വര്‍ദ്ധിച്ചേക്കാം. ജനറല്‍ അനസ്തേഷ്യ വഴിയാണ് ആക്സിലറി ബ്രസ്റ്റുകള്‍ നീക്കം ചെയ്യാറുള്ളത്. ഓപ്പറേഷനിലുണ്ടാവുന്ന അടയാളങ്ങള്‍ കക്ഷത്തിന്റെ ഉള്ളില്‍ തന്നെ ഒതുങ്ങിനില്‍ക്കുന്ന രീതിയിലാണ് മാര്‍ക്ക് ചെയ്യുന്നത്. അധികമായി തൂങ്ങിനില്‍ക്കുന്ന തൊലിയും ഈ മാര്‍ക്കിങ്ങില്‍ നീക്കം ചെയ്യാന്‍ അടയാളപ്പെടുത്തും. മുറിവുകള്‍ യോജിപ്പിച്ചതിന് ശേഷം സ്റ്റിച്ചസ് എടുക്കേണ്ട ആവശ്യമില്ല. മുറിവന്റെ ഇരുഭാഗത്തും തൊലി തള്ളിനില്‍ക്കാനുള്ള പ്രവണതയുണ്ട്, അതു പരമാവധി കുറയ്ക്കാന്‍ പറ്റുന്ന രീതിയിലാണ് സര്‍ജറി ചെയ്യാറുള്ളത്. ആദ്യത്തെ കുറച്ച് ദിവസങ്ങളില്‍ മുറിവില്‍ ഡ്രസിങ്ങ് ചെയ്യേണ്ടതായുണ്ട്. സര്‍ജറിക്ക് കുറച്ച് ദിവസത്തിന് ശേഷം തന്നെ രോഗികള്‍ക്ക് അവരുടെ ജോലികള്‍ തുടരാവുന്നതാണ്. ഒരുമാസത്തിനുശേഷം ജോലികള്‍ ചെയ്യുന്നനതിലൊന്നും യാതൊരു തടസവുമുണ്ടാകുന്നില്ല. ആക്സിലറി ബ്രസ്‌റ്റ് നീക്കം ചെയ്യുന്നതിലൂടെ, കൂടുതല്‍ വൃത്തിയായിരിക്കാനും ,ശരീരത്തിന്റെ അഭംഗി മാറിക്കിട്ടുന്നതിലൂടെ ഉത്കണ്ഠ കുറയുകയും ആത്മവിശ്വാസം കൂടുകയും ചെയ്യുന്നു.
0 Comments
|
|