പ്രായം കൂടുന്നതിനെ ഏജിങ് (aging) എന്നു പറയുന്നു. പ്രായം കൂടുന്ന അവസ്ഥയിൽ ദശകളിൽ സംഭവിക്കുന്ന ചില മാറ്റങ്ങളാണ് ശരീരത്തിൽ പ്രായക്കൂടുതൽ തോന്നിപ്പിക്കുന്നത്. ഫേഷ്യൽ റെജുവനേഷൻ ചെയ്യുന്നതിലൂടെ നിങ്ങളിൽ പ്രായം തോന്നിപ്പിക്കുന്ന പല ശരീര/ചർമ പ്രകൃതങ്ങളിലും മാറ്റം വരുത്താൻ സാധിക്കും. സർജറി ഉൾപെടുന്നതും അല്ലാത്തതുമായ വിവിധ ചികിത്സാവിധികൾ ഇതിനായി ലഭ്യമാണ്.
ഫേഷ്യൽ ഏജിങ് അഥവാ മുഖത്തിനു പ്രായമേറുമ്പോൾ സംഭവിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? മുഖത്തെ എല്ലാ ദശകൾക്കും സംഭവിക്കുന്ന ചില മാറ്റങ്ങൾ ചുവടെ: 1. ചർമം: കട്ടി കുറയുകയും, അയയുകയും ചെയ്യുന്നു. 2. കൊഴുപ്പു നഷ്ടപ്പെടുന്നു. 3. ലിഗമെന്റ് അഥവാ അസ്ഥിബന്ധം അയയുന്നു. 4. ബോൺ മാസ് (അസ്ഥികളുടെ തൂക്കം), ബോൺ ഡെൻസിറ്റി (സാന്ദ്രത) എന്നിവ കുറയുന്നു. ഇവയെല്ലാം കൂടിചേർന്നാണ് മുഖത്തിന് പ്രായമേറ്റുന്നത്. മാർദ്ദവമേറിയ മുഖത്തെ ദശകൾ താഴേക്ക് ഇടിയുകയും, യുവത്വം തുടിക്കുന്ന മുഖത്തിൻറെ പ്രതീകമായ “inverted egg” മുഖാകാരം നഷ്ടപ്പെട്ടതായും അനുഭവപ്പെടാം. ചെറുപ്പം തോന്നിപ്പിക്കുന്ന മുഖ്യലക്ഷണങ്ങൾ നഷ്ടപ്പെടുന്നതായി തോന്നാം. മുഖത്തിൻറെ ഒരു ഭാഗത്തുനിന്നും മറ്റൊരു ഭാഗത്തേക്കു കൈയ്യോടിക്കുമ്പോൾ നിരപ്പും, മിനുസവും നഷ്ടപ്പെട്ടതായും തോന്നാം. ഉദാഹരണത്തിന്, ചെറുപ്പക്കാരിൽ പൊതുവെ കൺകുഴിയിൽ നിന്ന് കവിൾത്തടത്തിലേക്കുള്ള ഭാഗം നിരപ്പാർന്ന രീതിയിലായിരിക്കും. എന്നാൽ, പ്രായം ചെല്ലുംതോറും ഈ നിരപ്പ് നഷ്ടപ്പെടുന്നു. ഫേഷ്യൽ റെജുവനേഷൻ പ്രക്രിയകൾ ഏതെല്ലാം തരം? സർജറി ഉൾപെടുന്നതും, അല്ലാത്തതുമായ ചികിത്സാവിധികൾ ലഭ്യമാണ്. സർജറി ചെയ്യുന്നതിലൂടെ ഏറെക്കാലം നീണ്ടുനിൽക്കുന്ന ഫലം നേടാൻ സാധിക്കും. മുഖത്തിന് ആവശ്യമായ മാറ്റങ്ങൾ വരുത്തി ലക്ഷണമൊത്ത മുഖം സൃഷ്ടിക്കാൻ ഇതിലൂടെ സാധിക്കും. സർജറി അല്ലാതെയുള്ള ചികിത്സാവിധികൾ ചർമത്തെയും മറ്റും കേന്ദ്രീകരിച്ചുള്ളതാണ്. ഫേഷ്യൽ റെജുവനേഷന്‍ ഉപകരിക്കുന്ന സർജറി-ഇതര മാർഗ്ഗങ്ങൾ ഏവ? സർജറി അല്ലാതെയുള്ള ചികിത്സകൾ ഇവയാണ്: 1. ബോട്ടുലിനം ടോക്സിൻ അഥവാ ബോട്ടോക്സ് കുത്തിവെപ്പ് 2. ഡെർമൽ ഫില്ലർ കുത്തിവെപ്പ് 3. കെമിക്കൽ പീലുകൾ 4. ലേസർ ചികിത്സകൾ 5. പി.ആർ.പി. ചികിത്സ 6. ക്രീമുകൾ ചർമത്തിലെ ചുളിവുകൾ, ചുഴി, ടെക്സ്ചറിൽ വന്നിട്ടുള്ള മാറ്റങ്ങൾ ഇവയിലൂടെ ഒരു പരിധിവരെ മാറ്റിയെടുക്കാൻ സാധിക്കും. ഏതെല്ലാം സർജറികളാണ് ഉള്ളത്? 1. ബ്രോ ലിഫ്റ്റ് (പുരികങ്ങൾ നെറ്റിയിൽ ഉയർത്തി സ്ഥാപിക്കാനുള്ള ശസ്ത്രക്രിയ). 2. ബ്ലീഫറോപ്ലാസ്റ്റി അഥവാ കൺപോളകളിലെ അമിത ചർമം നീക്കം ചെയ്യുന്ന പ്രക്രിയ. 3. ഫേസ്ലിഫ്റ്റ് 4. നെക്ക് ലിഫ്റ്റ് 5. ഫാറ്റ് ഇൻജക്ഷനുകൾ എപ്രകാരമാണ് ഒരാൾ ഫേഷ്യൽ റെജുവനേഷൻ ചികിത്സ തെരഞ്ഞെടുക്കുക? ഇത് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും- വ്യക്തിയുടെ പ്രതീക്ഷകൾ, വൈദ്യപരിശോധനാഫലം, മറ്റസുഖങ്ങൾ അപായങ്ങൾ കൂടാതെ സൗഖ്യം കൈവരിക്കാനെടുക്കുന്ന സമയം. ഇതറിയുവാനായി പരിശോധനക്കു വിധേയമായി, ഡോക്ടറോട് സംസാരിച്ചു തീരുമാനിക്കേണ്ടതാണ്. ഫേഷ്യൽ റെജുവനേഷൻ കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെ? പ്രായക്കൂടുതൽ തോന്നിക്കുന്നത് മിക്കപേർക്കും മനോവിഷമമുണ്ടാക്കുന്ന സംഗതിയാണ്. ഒപ്പം മുഖത്ത് എപ്പോഴും ക്ഷീണവും, ബുദ്ധിമുട്ടും ഉള്ളതുപോലെ കാണപ്പെടാം. ഈ പ്രൊസീജ്യറുകളിലൂടെ കൂടുതൽ ശാന്തതയും, സൗകുമാര്യവും മുഖത്തിനു ലഭിക്കുന്നു. ഏജിങ്ങിന്റെ സൂചനകളെ എങ്ങനെ പ്രതിരോധിക്കാൻ സാധിക്കും? താഴെ പറയുന്ന ശീലങ്ങൾ പാലിക്കുന്നതിലൂടെ ഏജിങ് ഒരു പരിധിവരെ നമുക്ക് പ്രതിരോധിക്കാം. 1. പോഷകാഹാരം ശീലമാക്കുക. 2. കൃത്യമായി വ്യായാമം ചെയ്യുക. 3. സൺസ്ക്രീൻ ഉപയോഗിക്കുക. 4. സൂര്യനിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുക. 5. പുകവലിക്കാതിരിക്കുക.
0 Comments
കൺപോളയ്ക്കു തടങ്ങളില്ലാത്തവരിൽ അതുണ്ടാക്കാനുള്ള സർജറിയാണ് ഏഷ്യൻ ബ്ലിഫറോപ്ലാസ്റ്റി. ഡബിൾ ഐലിഡ് സർജറിയെന്നും ഇതിനെ വിളിക്കുന്നു. ഡബിൾ ഐലിഡ് ഉള്ളവർക്ക് കണ്ണിൽ മേക്കപ്പ് ഇടാൻ എളുപ്പമാണ്. കണ്ണുകൾക്ക് കൂടുതൽ മുഴുപ്പ് നൽകുവാനും ഇത് സഹായിക്കുന്നു. കൺതടങ്ങൾ ഒരു കണ്ണിലോ, രണ്ടു കണ്ണുകളിലോ ഇല്ലാത്ത അവസ്ഥയുണ്ടാകാം. ലോക്കൽ അനസ്തേഷ്യ നൽകി സർജറി ചെയ്യുന്നതാണ്. രോഗിക്ക് ഉടൻ തന്നെ വീട്ടിലേക്കു തിരിച്ചു പോകാം.
ആക്സിലറി ബ്രസ്റ്റ് അഥവ കക്ഷത്തിലുള്ള സ്തനം, സ്ത്രീകളില്‍ സാധാരണമായി കണ്ടുവരാറുള്ള ഒരു പ്രശ്നമാണ് . ചിലവര്‍ക്ക് ഇത് ഇരുകക്ഷങ്ങളിലും കാണപ്പെടാറുണ്ട്. ഇതുമൂലം അസ്വസ്ഥതയും , അമിത ഉത്കണ്ഠയും കൂടാതെ ശരീരത്തില്‍ അഭംഗിയും, വസ്ത്രങ്ങള്‍ ധരിക്കാനുള്ള ബുദ്ധിമുട്ടും രോഗികളില്‍ ഉണ്ടാകാറുണ്ട്. അതുകൊണ്ട് ഇവയൊക്കെ മെച്ചപ്പെടുത്താന്‍ പ്ലാസ്റ്റിക്ക് സര്‍ജറിയിലൂടെ സാധിക്കുന്നതാണ്.
സ്തനകോശങ്ങളുടെ ഒരു ഭാഗം കക്ഷത്തിലുണ്ടാകുന്നതു മൂലമാണ് ആക്സിലറി ബ്രസ്റ്റ് കാണപ്പെടുന്നത്. ഈ അവസ്ഥയില്‍ കക്ഷത്തില്‍ മുലക്കണ്ണോടു കൂടിയോ അല്ലാതെയോ വീങ്ങിയിരിക്കുന്നതായി കാണാവുന്നതാണ്. ആക്സിലറി ബ്രസ്റ്റുകള്‍ ജന്മനാലുള്ളതാണെങ്കിലും , യൗവനാവസ്ഥയിലാണ് കൂടുതല്‍ തെളിഞ്ഞ് കാണുക. ആര്‍ത്തവ ചക്രങ്ങളിലൂടെ ആക്സിലറി ബ്രസ്റ്റുകള്ക്ക് വ്യതിയാനങ്ങള്‍ കാണാന്‍ സാധിക്കും. ഗര്‍ഭിണിയായിരിക്കുമ്പോഴും പാല് ചുരത്തുമ്പോഴും ആക്സിലറി ബ്രസ്റ്റിന് വലിപ്പം വര്‍ദ്ധിച്ചേക്കാം. ജനറല്‍ അനസ്തേഷ്യ വഴിയാണ് ആക്സിലറി ബ്രസ്റ്റുകള്‍ നീക്കം ചെയ്യാറുള്ളത്. ഓപ്പറേഷനിലുണ്ടാവുന്ന അടയാളങ്ങള്‍ കക്ഷത്തിന്റെ ഉള്ളില്‍ തന്നെ ഒതുങ്ങിനില്ക്കുന്ന രീതിയിലാണ് മാര്‍ക്ക് ചെയ്യുന്നത്. അധികമായി തൂങ്ങിനില്‍ക്കുന്ന തൊലിയും ഈ മാര്‍ക്കിങ്ങില്‍ നീക്കം ചെയ്യാന്‍ അടയാളപ്പെടുത്തും. മുറിവുകള്‍ യോജിപ്പിച്ചതിന് ശേഷം സ്റ്റിച്ചസ് എടുക്കേണ്ട ആവശ്യമില്ല. മുറിവന്റെ ഇരുഭാഗത്തും തൊലി തള്ളിനില്ക്കാനുള്ള പ്രവണതയുണ്ട്, അതു പരമാവധി കുറയ്ക്കാന്‍ പറ്റുന്ന രീതിയിലാണ് സര്‍ജറി ചെയ്യാറുള്ളത്. ആദ്യത്തെ കുറച്ച് ദിവസങ്ങളില്‍ മുറിവില്‍ ഡ്രസിങ്ങ് ചെയ്യേണ്ടതായുണ്ട്. സര്‍ജറിക്ക് കുറച്ച് ദിവസത്തിന് ശേഷം തന്നെ രോഗികള്‍ക്ക് അവരുടെ ജോലികള്‍ തുടരാവുന്നതാണ്. ഒരുമാസത്തിനുശേഷം ജോലികള്‍ ചെയ്യുന്നനതിലൊന്നും യാതൊരു തടസവുമുണ്ടാകുന്നില്ല. ആക്സിലറി ബ്രസ്റ്റ് നീക്കം ചെയ്യുന്നതിലൂടെ, കൂടുതല്‍ വൃത്തിയായിരിക്കാനും ,ശരീരത്തിന്റെ അഭംഗി മാറിക്കിട്ടുന്നതിലൂടെ ഉത്കണ്ഠ കുറയുകയും ആത്മവിശ്വാസം കൂടുകയും ചെയ്യുന്നു. |
|