Plastic Surgery Malayalam
  • Home
  • Cosmetic Surgery
    • Moles (മറുക് നീക്കംചെയ്യൽ)
    • Fat grafting
    • Scars (പാടുകൾ/വടുക്കൾ)
    • Rhinoplasty (റൈനോപ്ലാസ്റ്റി)
    • Otoplasty (ഓട്ടോപ്ലാസ്റ്റി)
    • Lip reduction (ചുണ്ടുകളുടെ വലിപ്പം കുറയ്ക്കുന്നത്)
    • Gynecomastia (ഗൈനിക്കോമാസ്റ്റിയ)
    • Brachioplasty (ബ്രാക്കിയോപ്ലാസ്റ്റി)
    • Breast reduction (സ്തനങ്ങളുടെ വലിപ്പം കുറയ്ക്കൽ)
    • Liposuction (ലൈപ്പോസക്ഷൻ)
    • Abdominoplasty (അബ്‌ഡോമിനോപ്ലാസ്റ്റി)
  • Reconstructive Surgery
    • Burn scars
    • Diabetic ulcer
    • Pressure sore (പ്രഷർ സോർ )
    • Dupuytren's disease (ഡ്യുപാട്രൻസ് ഡിസീസ്)
  • Contact
  • Blog
  • Home
  • Cosmetic Surgery
    • Moles (മറുക് നീക്കംചെയ്യൽ)
    • Fat grafting
    • Scars (പാടുകൾ/വടുക്കൾ)
    • Rhinoplasty (റൈനോപ്ലാസ്റ്റി)
    • Otoplasty (ഓട്ടോപ്ലാസ്റ്റി)
    • Lip reduction (ചുണ്ടുകളുടെ വലിപ്പം കുറയ്ക്കുന്നത്)
    • Gynecomastia (ഗൈനിക്കോമാസ്റ്റിയ)
    • Brachioplasty (ബ്രാക്കിയോപ്ലാസ്റ്റി)
    • Breast reduction (സ്തനങ്ങളുടെ വലിപ്പം കുറയ്ക്കൽ)
    • Liposuction (ലൈപ്പോസക്ഷൻ)
    • Abdominoplasty (അബ്‌ഡോമിനോപ്ലാസ്റ്റി)
  • Reconstructive Surgery
    • Burn scars
    • Diabetic ulcer
    • Pressure sore (പ്രഷർ സോർ )
    • Dupuytren's disease (ഡ്യുപാട്രൻസ് ഡിസീസ്)
  • Contact
  • Blog
Search
പ്രഷർ സോർ (Pressure sore)

പ്രഷർ സോർ കിടപ്പുരോഗികൾക്കു നിത്യപരിചരണം നൽകുന്നവർക്ക് പരിചിതമായിരിക്കും. ദീർഘകാലം കിടപ്പിലായതുകൊണ്ട്‌ രോഗികളുടെ ചർമ്മം പൊട്ടി, ക്രമേണ വലിയ പഴുപ്പുകളും, വ്രണങ്ങളും ആയിമാറി, ചെലവേറിയ ചികിത്സ അവ സുഖപ്പെടുത്തുന്നതിനുവേണ്ടി വന്നേക്കാം. മാനസികമായും, സാമ്പത്തികമായും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു അവസ്ഥയാണ് ഇവ സൃഷ്ടിക്കുന്നത്.

Picture
Picture

ഒരുപരിധിവരെ ഇത്തരം വ്രണങ്ങൾ വരാതെ സൂക്ഷിക്കാവുന്നതാണ്. ഇവ തടയുന്നതിനാവശ്യമായ അറിവും, ബോധവും കിടപ്പിലായ രോഗിക്കും, ശുശ്രൂഷ നൽകുന്നവർക്കും ആവശ്യമാണ്. സ്വമേധയാ ചലനം സാധ്യമല്ലാത്ത രോഗികൾക്ക് പ്രത്യേക പരിചരണം നൽകിയില്ലെങ്കിൽ ഇത്തരം വ്രണങ്ങൾ ഉണ്ടാകുക സ്വാഭാവികമാണ്. പ്രഷർ സോറുകൾ ഉണ്ടാകുന്ന പക്ഷം ശരിയായ ചികിത്സയിലൂടെ അവ ഭേദപ്പെടുത്താവുന്നതുമാണ്.
അധികസമ്മർദം നീണ്ട കാലയളവിലേൽക്കുമ്പോൾ ചർമ്മം പൊട്ടിവരുന്നതിനെയാണ് പ്രഷർ സോറുകൾ എന്ന് വിളിക്കുന്നത്. കിടപ്പുരോഗികളിൽ ശരീരചലനം കുറവായതിനാൽ ദശകളിലേക്കു രക്തമെത്തിക്കുന്ന ചെറിയ ധമനികൾ പൊട്ടുന്നു. ഈ ഭാഗങ്ങളിൽ കോശമരണം (tissue necrosis) സംഭവിക്കുന്നു. സാധാരണ മനുഷ്യരിൽ ഉറക്കത്തിൽ പോലും ശരീര-സ്ഥാന ചലനങ്ങൾ ഉണ്ടാകുന്നു. ഏറെനേരം നീണ്ടുനിൽക്കുന്ന സമ്മർദം ശരീരഭാഗങ്ങളിൽ കേന്ദ്രീകരിക്കുന്നതിൽ നിന്ന് ഈ ചലനങ്ങൾ നമ്മെ സംരക്ഷിക്കുന്നു. ഇത്തരം ചലനങ്ങൾ ചെറിയ ധമനികൾ തുറക്കുവാനും, രക്തം കോശങ്ങളിലേക്കെത്തുവാനും സഹായിക്കുന്നു. അങ്ങനെ, ആരോഗ്യമുള്ള വ്യക്തികളിൽ പ്രഷർ സോറുകൾ ഉണ്ടാകാതിരിക്കുന്നു. ദീർഘകാലത്തെ സമ്മർദംമൂലം ഉണ്ടാകുന്നതിനാലാണ് ഇവയെ പ്രഷർ സോറുകളെന്നു വിളിക്കുന്നത്. കിടപ്പിലായ രോഗികളിൽ സാധാരണ കണ്ടുവരുന്നതിനാൽ ബെഡ് സോർ (bed sore) എന്നും ഈ വ്രണങ്ങളെ വിളിക്കുന്നു. പ്രഷർ സോറുകൾ പ്രത്യക്ഷപ്പെടാൻ ഏറ്റവും  സാധ്യതയുള്ള ശരീരഭാഗങ്ങൾ ഇവയൊക്കെയാണ്: നട്ടെല്ലിൻറെ കീഴ്ഭാഗം അഥവാ പൃഷ്ഠത്തിന്റെ നടുവിൽ(sacrum), സ്ഥിരമായി വീൽചെയർ ഉപയോഗിക്കുന്ന രോഗികളിൽ പൃഷ്ഠത്തിന്റെ കീഴ്ഭാഗത്തായി (ischium), ഉപ്പൂറ്റി, കൈമുട്ട്, തലയുടെ പിൻഭാഗം എന്നിവിടങ്ങളിൽ.
പോഷകക്കുറവുമൂലവും പ്രഷർ സോറുകൾ ശരീരത്തുണ്ടാകാം. കോശങ്ങളുടെ നിർമാണത്തിനും, പുനരുജ്ജീവനത്തിനും പോഷകങ്ങൾ അനിവാര്യമാണ്. അവശ്യപോഷകങ്ങൾ ശരീരത്തിലില്ലാതിരിക്കുമ്പോൾ, ആരോഗ്യപ്രശ്നങ്ങളെ നേരിടാനും, സൗഖ്യപ്പെടാനുമുള്ള ശരീരത്തിൻറെ ശേഷിയെ അതു ബാധിക്കുന്നു. മെലിഞ്ഞ ശരീരപ്രകൃതമുള്ളവരിൽ പ്രഷർ സോറുകൾ ഉണ്ടാകുക വളരെ സാധാരണമാണ്. പ്രഷർ സോറുകൾ വരാതിരിക്കുവാനും, പൊറുക്കാനും പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിക്കേണ്ടതാവശ്യമാണ്.
പ്രഷർ സോറുകൾ മൂലം ഉതിർന്നുപോകുന്ന ചർമം പൊട്ടുന്നു. Incontinence അഥവാ മലമൂത്രവിസർജനം അറിയാതെ സംഭവിച്ചു പോകുന്ന അവസ്ഥ മൂലവും ചർമം ഇത്തരത്തിൽ ഉതിർന്നുപോകുന്നതാണ്. ഇതുപോലെ, വരണ്ട ചർമമുള്ളവരിലും ഇത്തരത്തിൽ ചർമം പൊട്ടി വ്രണങ്ങളുണ്ടാകാം. ചർമ്മത്തിൻറെ വരൾച്ച മോയിസ്ചറൈസർ ഉപയോഗിച്ച് മാറ്റാവുന്നതാണ്. ചർമത്തിലെ അധിക ഈർപ്പവും, വരൾച്ചയും  ഒരുപോലെ തടയേണ്ടതാണ്.
പ്രഷർ സോർ ശരീരത്തിൽ കണ്ടെത്തുന്നപക്ഷം ഉടൻ തന്നെ തക്കതായ ചികിത്സ നൽകിത്തുടങ്ങേണ്ടതാണ്. വ്രണങ്ങൾ ഉണ്ടാകാതെ രക്ഷിക്കുന്ന അതേ വിദ്യകൾ നമ്മെ വേഗം സൗഖ്യം പ്രാപിക്കുന്നതിലും സഹായിക്കുന്നു. ഇനി പറയുന്നവയാണ് പ്രത്യേകം ശ്രദ്ധിക്കേണ്ട വിഷയങ്ങൾ: രോഗിയെ ഇടവിട്ട് സ്ഥാനം മാറ്റിക്കിടത്തുക (കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും ഇടവിട്ട്), ചർമം ഉതിർന്നുവരാതെ സൂക്ഷിക്കുക, അവശ്യപോഷകങ്ങൾ നൽകുക. പ്രഷർ സോറിൻറെ ചികിത്സക്കായി ഒരു ആരോഗ്യപ്രവർത്തകൻറെ സഹായം തേടുക. പ്രഷർ സോറുകൾ ചികിൽസിക്കാത്തപക്ഷം അണുബാധപോലെയുള്ള പ്രശ്നങ്ങളുണ്ടാകാം. ഇവ വരാൻ സാധ്യതയുള്ള രോഗികളെ പരിചരിക്കുന്നവർ സ്ഥിരമായി രോഗിയുടെ ശരീരം പരിശോധിച്ച് ചർമത്തിന് ഉടച്ചിലില്ലെന്നു ഉറപ്പുവരുത്തുക.
പ്രഷർ സോറുകൾ പല തീവ്രതയിൽ പ്രത്യക്ഷപ്പെടാം. തുടക്കത്തിൽ ചെറിയ രീതിയിൽ ചർമവും, കൊഴുപ്പും പൊട്ടുന്ന രീതിയിൽ കാണപ്പെടുന്നു. നീണ്ടകാലമായുള്ള വ്രണങ്ങളിൽ പേശികളേയും, അസ്ഥികളേയും വരെ ബാധിക്കുന്നു. ഗുരുതരമല്ലാത്ത വ്രണങ്ങൾ കൃത്യമായ നേഴ്‌സിങ് പരിചരണത്തിലൂടെ പൊറുക്കുന്നതാണ്. കൂടുതൽ പ്രശ്നമുള്ള പ്രഷർ സോറുകൾക്കാകട്ടെ റീകൺസ്ട്രക്റ്റീവ് സർജറി പോലെയുള്ള ചികിത്സകൾ ആവശ്യമായി വരാം. രോഗിയുടെ ശരീരത്തിൽ ആവശ്യമായ പോഷകങ്ങൾ ഉണ്ടെന്നുറപ്പു വരുത്തിയ ശേഷം മാത്രമേ സർജറി ചെയ്യുകയുള്ളൂ. ലോക്കൽ ഫ്ലാപ്സ് ഉപയോഗിച്ചാണ് ഈ സർജറി നടത്തുന്നത്. ഫ്ലാപ്പുകൾ എന്നാൽ രക്തയോട്ടം വേണ്ടവിധം നടക്കുന്ന ദശകളാണ്. ഇവയെ സോറുകളുള്ള ഭാഗത്തു സ്ഥാപിക്കുന്നു. വ്രണത്തിൻറെ സ്ഥാനമനുസരിച്ച് പലതരം ഫ്ലാപ്പുകൾ സർജറിയിൽ ഉപയോഗിക്കുന്നു. ഉത്സാഹപൂർവ്വം കാര്യങ്ങളേറ്റെടുക്കുന്ന നല്ലൊരു നേഴ്‌സിങ് ടീമിൻറെ ആവശ്യം ഈ ഘട്ടത്തിലുണ്ട്. ഇന്ത്യയിൽ സാധാരണഗതിയിൽ കുറച്ചു ദിവസങ്ങൾ ആശുപത്രിയിൽ കിടന്ന ശേഷം രോഗിയെ വീട്ടിലേക്കു കൊണ്ടുപോകുകയാണ് പതിവ്. അതിനുശേഷം, ആരോഗ്യപ്രവർത്തകരുടെ സഹായത്തോടുകൂടിയോ, അല്ലാതെയോ രോഗിയുടെ ബന്ധുക്കൾ തന്നെയാണ് പരിചരണം നൽകാറുള്ളത്. തുടർന്നും ബെഡ് സോറുകൾ വരാതെ തടയാനാവശ്യമായ പരിചരണം നൽകാത്തപക്ഷം സർജറിയുടെ ഗുണഫലങ്ങൾ ഏറെനാൾ നീണ്ടുനിൽക്കില്ല. സർജറി കഴിഞ്ഞുള്ള സമയം കണിശമായും ഇത്തരത്തിലുള്ള പരിചരണം രോഗിക്കു നൽകേണ്ടതാണ്.
 
പ്രഷർ സോറുകൾ ചികിൽസിച്ചു ഭേദമാക്കുന്നത് രോഗിക്കും, പരിചരിക്കുന്നവർക്കും തെല്ലൊരാശ്വാസം നൽകുന്നു.

Amicus Clinic,
Orchid Tower,
Pattom, Trivandrum. 695004
Phone: 8606029728
Email: contact@amicusclinic.in

Contact Us

Picture
Picture
Picture

Sister (English) website at: www.amicusclinic.in


English to Malayalam translation done by Ms. Arya. You can reach her at livearyalive@gmail.com.

© 2022 Amicus Clinic (Plastic Surgery Centre, Trivandrum). All rights reserved.
  • Home
  • Cosmetic Surgery
    • Moles (മറുക് നീക്കംചെയ്യൽ)
    • Fat grafting
    • Scars (പാടുകൾ/വടുക്കൾ)
    • Rhinoplasty (റൈനോപ്ലാസ്റ്റി)
    • Otoplasty (ഓട്ടോപ്ലാസ്റ്റി)
    • Lip reduction (ചുണ്ടുകളുടെ വലിപ്പം കുറയ്ക്കുന്നത്)
    • Gynecomastia (ഗൈനിക്കോമാസ്റ്റിയ)
    • Brachioplasty (ബ്രാക്കിയോപ്ലാസ്റ്റി)
    • Breast reduction (സ്തനങ്ങളുടെ വലിപ്പം കുറയ്ക്കൽ)
    • Liposuction (ലൈപ്പോസക്ഷൻ)
    • Abdominoplasty (അബ്‌ഡോമിനോപ്ലാസ്റ്റി)
  • Reconstructive Surgery
    • Burn scars
    • Diabetic ulcer
    • Pressure sore (പ്രഷർ സോർ )
    • Dupuytren's disease (ഡ്യുപാട്രൻസ് ഡിസീസ്)
  • Contact
  • Blog