Plastic Surgery Malayalam
  • Home
  • Cosmetic Surgery
    • Moles (മറുക് നീക്കംചെയ്യൽ)
    • Fat grafting
    • Scars (പാടുകൾ/വടുക്കൾ)
    • Rhinoplasty (റൈനോപ്ലാസ്റ്റി)
    • Otoplasty (ഓട്ടോപ്ലാസ്റ്റി)
    • Lip reduction (ചുണ്ടുകളുടെ വലിപ്പം കുറയ്ക്കുന്നത്)
    • Gynecomastia (ഗൈനിക്കോമാസ്റ്റിയ)
    • Brachioplasty (ബ്രാക്കിയോപ്ലാസ്റ്റി)
    • Breast reduction (സ്തനങ്ങളുടെ വലിപ്പം കുറയ്ക്കൽ)
    • Liposuction (ലൈപ്പോസക്ഷൻ)
    • Abdominoplasty (അബ്‌ഡോമിനോപ്ലാസ്റ്റി)
  • Reconstructive Surgery
    • Burn scars
    • Diabetic ulcer
    • Pressure sore (പ്രഷർ സോർ )
    • Dupuytren's disease (ഡ്യുപാട്രൻസ് ഡിസീസ്)
  • Contact
  • Blog
  • Home
  • Cosmetic Surgery
    • Moles (മറുക് നീക്കംചെയ്യൽ)
    • Fat grafting
    • Scars (പാടുകൾ/വടുക്കൾ)
    • Rhinoplasty (റൈനോപ്ലാസ്റ്റി)
    • Otoplasty (ഓട്ടോപ്ലാസ്റ്റി)
    • Lip reduction (ചുണ്ടുകളുടെ വലിപ്പം കുറയ്ക്കുന്നത്)
    • Gynecomastia (ഗൈനിക്കോമാസ്റ്റിയ)
    • Brachioplasty (ബ്രാക്കിയോപ്ലാസ്റ്റി)
    • Breast reduction (സ്തനങ്ങളുടെ വലിപ്പം കുറയ്ക്കൽ)
    • Liposuction (ലൈപ്പോസക്ഷൻ)
    • Abdominoplasty (അബ്‌ഡോമിനോപ്ലാസ്റ്റി)
  • Reconstructive Surgery
    • Burn scars
    • Diabetic ulcer
    • Pressure sore (പ്രഷർ സോർ )
    • Dupuytren's disease (ഡ്യുപാട്രൻസ് ഡിസീസ്)
  • Contact
  • Blog
Search

റൈനോപ്ലാസ്റ്റി (Rhinoplasty)


മൂക്കിൻ്റെ ഭംഗിയും, പ്രവർത്തനവും മെച്ചപ്പെടുത്താനുള്ള സർജറിയാണ് rhinoplasty. മുഖത്തിൻ്റെ നടുക്കുള്ള ഒരു പ്രധാന അവയവമാണ് മൂക്ക്. ഇത് മറച്ചു വെയ്ക്കുക അസാധ്യമാണ്. മൂക്കിനു സംഭവിക്കുന്ന എന്തു പ്രശ്നവും പെട്ടെന്ന് പ്രകടമാകും. ശ്വസന പ്രക്രിയയിലും പ്രധാന പങ്കുവഹിക്കുന്നു. ശ്വസിക്കാനുള്ള ബുദ്ധിമുട്ട് ജീവിതം തന്നെ ദുഷ്കരമാക്കുന്നു. ഇടയ്ക്കിടയ്ക്കോ , സ്ഥിരമായോ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നു. റൈനോപ്ലാസ്റ്റിയിലൂടെ ശ്വസന പ്രക്രിയ മെച്ചപ്പെടുത്താൻ സാധിക്കും.
റൈനോപ്ലാസ്റ്റി സങ്കീർണമാണ്. പലതരം പ്രക്രിയകൾ ഇതിലുണ്ട്. ഓരോരുത്തരുടേയും മൂക്കിൻ്റെ ആകൃതി വ്യത്യസ്തമായിരിക്കുന്നതിനാൽ ചികിത്സാ രീതികളും വ്യത്യാസപ്പെട്ടിരിക്കും. രണ്ടു പേരിലുള്ള ഒരേതരം വൈകല്യം രണ്ടു വ്യത്യസ്ത രീതികളിലാകും ശരിയാക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ, റൈനോപ്ലാസ്റ്റി വ്യക്ത്യധിഷ്ഠിതമാണ്.

Picture
Picture

Picture
Picture

Picture
Picture

Picture
Picture
Picture
Picture

റൈനോപ്ലാസ്റ്റിയിലൂടെ എന്തൊക്കെ നേടാം?

മൂക്കിൻ്റെ ആകൃതി മെച്ചപ്പെടുത്താൻ ഇതിലൂടെ സാധിക്കുന്നു. മൂക്കിൻ്റെ
physiology, anatomy എന്നിവയുടെ പരിമിതികളനുസരിച്ച് സർജൻ തയ്യാറെടുപ്പുകൾ നടത്തുന്നു. അതുകൊണ്ട്, റൈനോപ്ലാസ്റ്റിയിലൂടെ മുൻപത്തേതിൽനിന്ന് തീർത്തും വ്യത്യസ്തമായൊരു മൂക്കായി മാറ്റുക അസാധ്യമാണ്.

സാധ്യമായ മാറ്റങ്ങളിവയാണ്:
  1. മൂക്കിൻ്റെ പൊക്കം
  2. മൂക്കിൻ്റെ പാലത്തിലുള്ള വളവുകൾ
  3. മൂക്കെല്ലിൻ്റെ ശോഷണം
  4. മൂക്കിൻ്റെ അറ്റം ഭംഗിയാക്കുക
  5. മൂക്കിൻ്റെ കീഴ്ഭാഗം ഭംഗിയാക്കുക
  6. ശ്വാസതടസം മാറ്റിയെടുക്കുക

എന്താണ് റികൺസ്ട്രക്റ്റിവ് റൈനോപ്ലാസ്റ്റി?
മൂക്കിനുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സർജറിയാണിത്. ഘടനാപരമായ മാറ്റങ്ങളോ, വടുക്കൾ, വൈകല്യം എന്നിവ മാറ്റുന്നതിനോ ഈ സർജറി നടത്താവുന്നതാണ്.

റൈനോപ്ലാസ്റ്റി എങ്ങനെയാണ് ചെയ്യുന്നത്?

ആദ്യം ഡോക്ടറുമായി ഒരു കൺസൾട്ടേഷനുണ്ടായിരിക്കും. ചികിത്സ, സങ്കീർണതകൾ, സുഖം പ്രാപിക്കൽ എന്നിവയെല്ലാം ചർച്ച ചെയ്യുന്നു. ചില സാഹചര്യങ്ങളിൽ റൈനോപ്ലാസ്റ്റി സാധ്യമാകാതെ വരും. രോഗിയുടെ ശരീര ഘടനയോ, അമിത പ്രതീക്ഷളോ ഒക്കെ കാരണങ്ങളാകാം. ചിലപ്പോൾ കൂടുതൽ കൺസൾട്ടേഷനുകൾ ആവശ്യമായി വന്നേക്കാം.


CT Scan മുതലായ പരിശോധനകൾ വേണ്ടിവന്നേക്കാം. ചില കേസുകളിൽ, ഒരു ENT സ്പെഷാലിസ്റ്റിൻ്റെ സേവനവും ഞങ്ങൾ ആവശ്യപ്പെടാറുണ്ട്.


റൈനോപ്ലാസ്റ്റി ജനറൽ അനസ്തേഷ്യ നൽകി ചെയ്യുകയാണ് പതിവ്. ചെറിയ സർജറികൾ ലോക്കൽ അനസ്തേഷ്യനൽകിയും ചെയ്യാറുണ്ട്.


Amicus Clinic,
Orchid Tower,
Pattom, Trivandrum. 695004
Phone: 8606029728
Email: contact@amicusclinic.in

Contact Us

Picture
Picture
Picture

Sister (English) website at: www.amicusclinic.in


English to Malayalam translation done by Ms. Arya. You can reach her at livearyalive@gmail.com.

© 2022 Amicus Clinic (Plastic Surgery Centre, Trivandrum). All rights reserved.
  • Home
  • Cosmetic Surgery
    • Moles (മറുക് നീക്കംചെയ്യൽ)
    • Fat grafting
    • Scars (പാടുകൾ/വടുക്കൾ)
    • Rhinoplasty (റൈനോപ്ലാസ്റ്റി)
    • Otoplasty (ഓട്ടോപ്ലാസ്റ്റി)
    • Lip reduction (ചുണ്ടുകളുടെ വലിപ്പം കുറയ്ക്കുന്നത്)
    • Gynecomastia (ഗൈനിക്കോമാസ്റ്റിയ)
    • Brachioplasty (ബ്രാക്കിയോപ്ലാസ്റ്റി)
    • Breast reduction (സ്തനങ്ങളുടെ വലിപ്പം കുറയ്ക്കൽ)
    • Liposuction (ലൈപ്പോസക്ഷൻ)
    • Abdominoplasty (അബ്‌ഡോമിനോപ്ലാസ്റ്റി)
  • Reconstructive Surgery
    • Burn scars
    • Diabetic ulcer
    • Pressure sore (പ്രഷർ സോർ )
    • Dupuytren's disease (ഡ്യുപാട്രൻസ് ഡിസീസ്)
  • Contact
  • Blog