പാടുകൾ/വടുക്കൾ ( Scars)
പരിക്കുകൾമൂലം ശരീരത്തു പാടുകൾ അഥവാ വടുക്കൾ പ്രത്യക്ഷപ്പെടാം. മുറിവുണങ്ങിയതിനുശേഷം പാടുകൾ അവശേഷിക്കുന്നു. പൊള്ളൽ, ആഘാതം, സർജറി, അണുബാധ എന്നിങ്ങനെ പല കാരണങ്ങളാൽ പരിക്കുകളുണ്ടാകാം. ഈ പാടുകളും, വടുക്കളും സമീപത്തുള്ള ദശകളെ അപേക്ഷിച്ചു കാഴ്ചയിലും, സ്വഭാവത്തിലും വ്യത്യാസം ഉണ്ടാകാം. ഒരു പ്ലാസ്റ്റിക് സർജനെന്നനിലയിൽ ഇത്തരം പാടുകളെ കാഴ്ചയിലും, പ്രവർത്തനത്തിലും മെച്ചപ്പെടുത്താനാണ് ഞാൻ ശ്രമിക്കുന്നത്.
എന്താണ് ഇത്തരം പാടുകളിലെ പ്രശ്നങ്ങൾ?
കാഴ്ചയിലും, പ്രവർത്തനത്തിലും ഈ പാടുകൾ/വടുക്കൾ പ്രശ്നമുണ്ടാക്കിയേക്കാം.
ഇവയുടെ നിറം, വെളിച്ചം പ്രതിഫലിപ്പിക്കുന്ന രീതി, സ്ഥിതി ചെയ്യുന്ന ശരീരഭാഗം എന്നിവയനുസരിച്ചു കാഴ്ച്ചയിൽ വ്യത്യാസം കാണപ്പെടാം. ചിലപ്പോൾ വളരെ വലുതായോ, പെട്ടെന്ന് കാണപ്പെടുന്ന രീതിയിലോ ആകാം ഇവ ചർമത്തിലുണ്ടാകുക.
സാധാരണ ദശകളെയപേക്ഷിച്ചു പാട്/ വടുക്കളുള്ള ചർമ്മഭാഗം കൂടുതൽ ദൃഢമായിരിക്കും. മറ്റു ഭാഗങ്ങളിലേതുപോലെ ചർമം മൃദുവായിരിക്കില്ല. സമീപദശകളിൽ സംഭവിച്ച ചുരുങ്ങലാണ് ഇതിനു കാരണം. ഈ പ്രക്രിയ കൂടുമ്പോൾ, സമീപദശകളിലെ ചലനത്തെ അത് ബാധിക്കുന്നു. ഉദാഹരണത്തിന്, മുകളിലത്തെ കൺപോളയിൽ പൊള്ളലുണ്ടായാൽ അത് കണ്ണടയ്ക്കാനുള്ള ശേഷിയെത്തന്നെ ബാധിക്കുന്നു. Keloids, hypertrophic scars എന്നിവയാണ് മറ്റു തരം പാടുകൾ.
ഹൈപെർട്രോപിക് scar , കീലോയിഡുകൾ എന്നിവ എന്തൊക്കെയാണ്?
ചിലരിൽ, സമീപത്തുള്ള സാധാരണ ചർമത്തെയപേക്ഷിച്ചു വടുക്കൾ പൊങ്ങിനിൽക്കുന്നതായി കാണപ്പെടുന്നു. അത്തരം ശ്രദ്ധിക്കപ്പെടുന്നതരം പാടുകൾ/വടുക്കൾ ഉണ്ടാകാനുള്ള പ്രവണത നമ്മിൽ പലരുടെയും ശരീരത്തിനുണ്ട്. ചില മുറിവുകൾ, പ്രത്യേകിച്ചും സുഖപ്പെടാൻ കുറച്ചധികം കാലം ആവശ്യമായി വരുന്നവ, ഇത്തരത്തിലുള്ളവയാകാൻ സാധ്യത കൂടുതലാണ്.
സമീപഭാഗങ്ങളിലേക്ക് കൂടി പടരാൻ സാധ്യതയുള്ള പാടുകളെയാണ് കീലോയിഡുകളെന്നു വിളിക്കുന്നത്. ഇവയുള്ള വ്യക്തികളിൽ ചൊറിച്ചിൽ, വേദന തുടങ്ങിയവ കണ്ടു വരാറുണ്ട്.
എപ്പോഴാണ് പാടുകൾ ചികിൽസിക്കേണ്ടത്?
കാഴ്ചയിലോ, പ്രവർത്തനത്തിലോ ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥയിൽ പാടുകൾ ചികിൽസിച്ചു മാറ്റേണ്ടതുണ്ട്. ഇവ പൂർണമായും മാറ്റുക സാധ്യമല്ലെന്നുതന്നെ പറയാം. ഒരു പരിധിവരെ, കാഴ്ച്ചയിൽ മെച്ചപ്പെടുത്താൻ സാധിക്കും. ചികിത്സയുടെ ഉദ്ദേശ്യം കാഴ്ചയിലും, പ്രവർത്തനത്തിലും ഇവയെ മെച്ചപ്പെടുത്തുക എന്നതാണ്.
ചികിത്സകൾ എന്തൊക്കെ?
ചികിത്സകൾ പലതുണ്ട്- ലളിതമായവയും സങ്കീര്ണമായവയുമുണ്ട്. പാടിന്റെ സ്വഭാവം, രോഗിയുടെ പ്രതീക്ഷകൾ എന്നിവയനുസരിച്ചു ചികിത്സാരീതികൾ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ചികിത്സകൾ ചുവടെ കൊടുക്കുന്നു.
1. Conservative ചികിത്സ- അടുത്തിടെയുണ്ടായ പാട് മായ്ക്കാൻ ഈ രീതിയാണ് അവലംബിക്കുന്നത്. പാടുള്ള സ്ഥലത്തു മൃദുവായി തടവുക, സിലിക്കൺ ഷീറ്റ്, പ്രഷർ ഗാർമെൻറ്സ് എന്നിവ ഉപയോഗിച്ചുള്ള ചികിത്സകൾ ആണ് ഇതിൽ ഉൾപ്പെടുന്നത്.
ക്രീമുകൾ. വിറ്റാമിൻ എ അടങ്ങിയ ക്രീമുകൾ, മറ്റു ക്രീമുകളുപയോഗിച്ചു രൂപം മെച്ചപ്പെടുത്തുന്നതാണ് മറ്റൊരു രീതി. പരിക്ക് സംഭവിച്ച ഭാഗത്തെ നിറംമാറ്റം പോലെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് സഹായകമാകും. ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഇവ ഉപയോഗിക്കുവാൻ പാടുള്ളു.
2. ഇഞ്ചക്ഷനുകൾ- പാടുകളുടെ ചികിത്സയിൽ ഇഞ്ചക്ഷനുകൾ പലതും ഉപയോഗപ്പെടുത്തുന്നു. സ്റ്റിറോയിഡുകൾ ഇവയിൽ പ്രമുഖമാണ്. ഹൈപെർട്രോഫിക് scarകളിലും, കീലോയിഡുകളിലും ഇവ ഫലപ്രദമാണ്. അട്രോഫിക് കളിൽ platelet derivatives (PRP), fat (SNIF) എന്നിങ്ങനെ വളർച്ചയ്ക്കനുകൂലമായ പദാർഥങ്ങൾ ഉപയോഗിക്കുന്നു.
3. സർജറിയല്ലാതുള്ള ചികിത്സകൾ. ലേസർ, ക്രയോതെറാപ്പി ചില പാടുകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു.
സർജറി. പാടുകളെ കാഴ്ചയിലും, പ്രവർത്തനത്തിലും മെച്ചപ്പെടുത്താനാണ് സർജറി ഉപകരിക്കുന്നത്. ഈ പ്രക്രിയയെ scar revision എന്നാണ് വിളിക്കുന്നത്. പാടിന്റെ വീതി കുറയ്ക്കാനും, രൂപം, ദിശ എന്നിവയിൽ മാറ്റം വരുത്തി, പെട്ടെന്ന് ശ്രദ്ധിക്കാത്ത വിധത്തിലാക്കാനും ഇതിലൂടെ സാധിക്കുന്നു. ഇൻജെക്ഷൻ, റേഡിയോതെറാപ്പി എന്നിവയുമായി ചേർന്നുള്ള ചികിത്സാവിധികളിലൂടെ ചില കീലോയിഡുകളെയും ഫലപ്രദമായി ചികിൽസിക്കാൻ സർജറി യിലൂടെ സാധിക്കുന്നു. വീതികൂടിയതരം പാടുകളുടെ ചികിത്സക്കായി ചില കേസുകളിൽ സർജറി വേണ്ടി വരുന്നു. പാടുകൾ മായ്ക്കുന്നതിനുള്ള ചികിത്സയിൽ ഫ്ലാപ്പുകൾ, ഗ്രാഫ്റ്റുകൾ, tissue expansion, മുടി വെച്ചുപിടിപ്പിക്കൽ തുടങ്ങി മറ്റു പല ചികിത്സകൾ കൂടി ഉൾപെടുത്തേണ്ടി വരാറുണ്ട്.
മെച്ചപ്പെട്ട ഫലപ്രാപ്തി എങ്ങനെ നേടാം?
മുറിവ് വേഗം പൊറുക്കാൻ അനുവദിക്കുക- എത്ര വേഗം മുറിവ്, പരിക്ക് ഭേദപ്പെടുന്നുവോ അത്രയും മെച്ചപ്പെട്ട രീതിയിലാകും പാട് പ്രത്യക്ഷപ്പെടുക. പൊറുക്കാനുള്ള സമയദൈർഘ്യo കൂടുന്നതനുസരിച്ചു ഉണ്ടാകുന്ന പാടിന്റെ വലിപ്പമോ, ആഴമോ ഒക്കെ വർദ്ധിച്ചിരിക്കാം.
സൺസ്ക്രീൻ ഉപയോഗിക്കുക. വെയില്കൊള്ളുന്നതു ചിലരിൽ ഉണ്ടാകുന്നതിനു കാരണമാകാം. ഇരുണ്ട ചർമമുള്ളവരിൽ പ്രത്യേകിച്ചും. ഇതൊഴിവ�