അമിക്കസ് ക്ലിനിക്
പ്ലാസ്റ്റിക് സർജറിയെക്കുറിച്ച് നിങ്ങൾ ചിന്തിക്കുന്നുവെങ്കിൽ നിങ്ങൾ ഒറ്റയ്ക്കല്ല. കാരണമേതുമാകട്ടെ, ഇത് നിങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതും, വ്യക്തിപരവുമായ ഒരു തീരുമാനമാണെന്ന് ഞങ്ങൾ മനസിലാക്കുന്നു. നിങ്ങളുടെ ആഗ്രഹം സുരക്ഷിതവും, സുഖപ്രദവുമായ രീതിയിൽ പ്രാപിക്കാനുള്ള സൗകര്യമൊരുക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്. എന്തെന്നാൽ, നിങ്ങളുടെ സ്വകാര്യത ഞങ്ങൾക്ക് വിലപ്പെട്ടതാണ്. അതിനോടൊപ്പം തന്നെ, വൈദഗ്ധ്യമുള്ള ചികിത്സ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുക എന്നതുമാണ് ഞങ്ങളുടെ ഉദ്യമം.
പ്ലാസ്റ്റിക് സർജറിയിലെ പ്രക്രിയകൾ ശരീരത്തിൻറെ രൂപത്തേയും, അതിൻറെ പ്രവർത്തനത്തേയും ഒരുപോലെ പരിഗണിക്കുന്നു. എപ്പോഴും ഈ രണ്ടു ഘടകങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണ്. ഈ സൈറ്റിലുള്ള വിവിധ പേജുകൾ (പല തലക്കെട്ടുകൾക്കു കീഴിലായി ഉള്ളവ) പ്ലാസ്റ്റിക് സർജറി സംബന്ധിച്ചുള്ള വൈവിധ്യമാർന്ന പ്രക്രിയകൾ, ശസ്ത്രക്രിയകൾ എന്നിവ നിങ്ങൾക്കു പരിചയപ്പെടുത്തുന്നു. പ്ലാസ്റ്റിക് സർജറി സംബന്ധിച്ച് തീരുമാനം എടുക്കുന്നതിനു മുൻപായി ഇതിനെക്കുറിച്ച് ഒരു ധാരണ ഉണ്ടാകേണ്ടത് ആവശ്യമാണ്. അതിൽ പ്രധാനമായ ചില കാര്യങ്ങൾ ചുവടെ:
1. ഉദ്ദേശ്യം: ഒരു വ്യക്തിക്ക് സ്വന്തം രൂപത്തിൽ മാറ്റം വരുത്തണമെന്നു തോന്നാൻ പല കാരണങ്ങളുണ്ടാകാം. അടുത്ത സുഹൃത്തുമായോ, ബന്ധുവുമായോ ഇക്കാര്യം ചർച്ച ചെയ്യുന്നത് നന്നായിരിക്കും. ഇതിലൂടെ, ഉദ്ദേശ്യം എന്താണെന്നതിനെ പ്രതി കൂടുതൽ വ്യക്തത ലഭിക്കും. മാത്രമല്ല, സുഹൃത്തുക്കളും, ബന്ധുക്കളും പ്രൊസീജ്യറിനു ശേഷം സൗഖ്യം പ്രാപിക്കുന്നതിൽ നമ്മെ സഹായിക്കുന്നു.
2. ചികിത്സ, അപകട സാധ്യത, സുഖം പ്രാപിക്കൽ തുടങ്ങിയവയെക്കുറിച്ചുള്ള അറിവ്: രോഗിയുടെ ആവശ്യം, ശരീര ഘടനയിലുള്ള വ്യത്യാസങ്ങൾ എന്നിവയെ ആശ്രയിച്ച് രൂപം മെച്ചപ്പെടുത്താൻ വിവിധ വഴികൾ തെരഞ്ഞെടുക്കാൻ സാധിക്കും. ഇതിനായി ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ ലഭിക്കുന്ന ഫലം, സുഖപ്പെടൽ, ഇതിലടങ്ങിയിട്ടുള്ള അപകട സാധ്യത അഥവാ റിസ്ക് എന്നിവയെ മുൻകൂട്ടിക്കണ്ടാണ് തെരഞ്ഞെടുക്കുന്നത്. എല്ലാവർക്കും ഒരേ പ്രക്രിയയായിരിക്കില്ല അവലംബിക്കുക. സാധ്യമായ പ്രക്രിയകളിൽ നിന്ന് യോജ്യമായ ഒരു തീരുമാനം നിങ്ങളെടുക്കാൻ ഞങ്ങൾ സഹായിക്കുന്നു.
പ്ലാസ്റ്റിക് സർജറി സംബന്ധിച്ച പ്രക്രിയകളെ ശസ്ത്രക്രിയ വേണമോ, വേണ്ടയോ, അഥവാ വേണമെങ്കിൽ എത്തരത്തിലുള്ള ശസ്ത്രക്രിയയാണാവശ്യം എന്നിങ്ങനെയുള്ള കാര്യങ്ങൾ പരിഗണിച്ച് പലതായി തിരിക്കാം.
1. Nonsurgical Procedures (ശസ്ത്രക്രിയ ആവശ്യമില്ലാത്തവ): ബോട്ടുലിനം ടോക്സിൻ ഇൻജെക്ഷൻ, ഫില്ലർ ഇൻജെക്ഷൻ, ഇൻട്രാ-ലീസിയണൽ ഇൻജെക്ഷൻ എന്നിവ ഉൾപ്പെടുന്നു. ഇവയ്ക്കുശേഷം ഉടൻ തന്നെ രോഗിക്ക് ജോലികളിലും, കായികപ്രവർത്തികളിലും ഏർപ്പെടാവുന്നതാണ്.
2. Office-based Procedures : വടുക്കൾ, മറുക്, നീര് എന്നിവ നീക്കംചെയ്യൽ ഇതിൽപെടുന്നു. ലോക്കൽ അനസ്തേഷ്യ നൽകിയാണ് ഈ പ്രക്രിയകൾ നടത്തുക. കഴിഞ്ഞ ഉടൻ തന്നെ വീട്ടിൽ പോകാവുന്നതാണ്. സാധാരണയായി, ശരീരാധ്വാനം കുറവുള്ള ജോലികൾ അടുത്ത ദിവസം മുതൽ തന്നെ ചെയ്തു തുടങ്ങാവുന്നതാണ്.
3. Hospital-based Procedures (ആശുപത്രിയിൽ ചെയ്യുന്ന ശസ്ത്രക്രിയകൾ): ശരീരാകാരം സംബന്ധിച്ചുള്ള (body contouring) എല്ലാ പ്രൊസീജ്യറുകളും ഇവ്വിധമാണ് ചെയ്യുന്നത്. പ്രധാനപ്പെട്ട സർജറിയും, അനസ്തേഷ്യയും ആവശ്യമായവയാണ് ഇവയെല്ലാം. കുറച്ചു ദിവസത്തേക്കെങ്കിലും ആശുപത്രിയിൽ തങ്ങേണ്ടതായി വരും. Office-based Procedure-നേക്കാൾ കുറച്ചുകൂടി സമയം സൗഖ്യപ്പെടാനായി ആവശ്യം വന്നേക്കാം.