ഗൈനിക്കോമാസ്റ്റിയ (Gynecomastia)
പുരുഷ സ്തനങ്ങൾ സ്ത്രീകളുടേതിനു സമാനമായി വലിപ്പം വയ്ക്കുന്നതിനെയാണ് ഗൈനിക്കോമാസ്റ്റിയ എന്നു പറയുന്നത്. ഒരു വശത്തു മാത്രമായോ രണ്ടു വശത്തേതിനുമായോ ഇതുണ്ടാകാം. ഏതു പ്രായത്തിലെ പുരുഷൻമാരിലും ഇതുണ്ടാകാം. ചിലരിൽ ഇതുണ്ടാകുന്നത് നാണക്കേടിലേക്കും മറ്റും വഴിവെച്ചേക്കാം. ചികിത്സിച്ചു ഭേദമാക്കുന്നതിലൂടെ നിങ്ങളിലെ ഇത്തരം മാനസിക ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാം.
എങ്ങനെയാണ് ഗൈനക്കോമാസ്റ്റിയ ഉണ്ടാകുന്നത്?
മിക്കപേരിലും ഈ അവസ്ഥയുണ്ടാകുന്നതിന് പ്രത്യേകമായൊരു കാരണമുണ്ടാവില്ല. വളരെക്കുറിച്ചുപേരിൽ ശരീരത്തിലെ ഹോർമോൺ
വ്യതിയാനമാകാം കാരണം. ചില കേസുകളിൽ ശരീരത്തിലെ മുഴകളുടെയോ, മറ്റെന്തെങ്കിലും മരുന്നു കഴിക്കുന്നതിൻ്റെ പരിണിത ഫലമായോ ഗൈനിക്കോ മാസ്റ്റിയ ഉണ്ടാകാം.
ഗൈനിക്കോ മാസ്റ്റിയ ഏതു പേശികളിലാണ് കണ്ടു വരുന്നത്?
ഗ്രന്ഥികൾ, കൊഴുപ്പ്, ചർമ്മം എന്നിവയിൽ.
ഓരോ വ്യക്തികളിലും ഇത് വ്യത്യാസപ്പെട്ടിരിക്കുന്നു. പൊണ്ണത്തടിയുള്ള ആളുകളിൽ ഈ ഫാറ്റി ടിഷ്യൂ കൂടുതലായി കണ്ടുവരുന്നു. കാലങ്ങളായി ഗൈനിക്കോ മാസ്റ്റിയയുള്ളവരിൽ അധികം ചർമ്മ വളർച്ചയും നെഞ്ചിൻ്റെ ഭാഗങ്ങളിലായി ഉണ്ടാകുന്നു.
ചികിത്സാവിധി എന്തൊക്കെ?
കാഴ്ചയിൽ നെഞ്ചിൻ്റെ ഭാഗം മെച്ചപ്പെടുത്തുക എന്നതാണ് സർജറിയുടെ ഉദ്ദേശ്യം. ഇത് പല വിധത്തിലാകാം.
Gland excision, liposuction എന്നിവ ഒരുമിച്ച് ചെയ്യുകയാണ് സാധാരണ പതിവ്. കൊഴുപ്പ് കുറവുള്ള മെലിഞ്ഞ ആളുകളിൽ ലോക്കൽ അനസ്തേഷ്യ നൽകി gland removal മാത്രമായും ചെയ്തു വരുന്നു.
തുടർന്നുള്ള സുഖ പ്രാപ്തി ?
ഈ സർജറി ഔട്ട് പേഷ്യൻ്റ് ആയോ, കുറച്ചു ദിവസത്തെ ആശുപത്രി
വാസത്തിലൂടെയോ നടത്തിയെടുക്കാവുന്നതാണ്. സർജറിക്ക് ഒരു രാത്രി ശേഷമോ, അല്ലെങ്കിൽ ഉടനെ തന്നെയോ തിരിച്ചു വീട്ടിലേക്ക്
മടങ്ങാവുന്നതാണ്. ചിലപ്പോൾ ശസ്ത്രക്രിയക്കു വിധേയമായ ശരീര ഭാഗത്തു നിന്നും പുറത്തു വരുന്ന ദ്രാവകങ്ങൾക്കു വേണ്ടി ഡ്രയ്നുകൾ
ഘടിപ്പിക്കുന്നതാണ്. തുടർന്നുള്ള ആദ്യത്തെ കൺസൾട്ടേഷനിൽ ഇവ മാറ്റാവുന്നതാണ്.കുറച്ചു ദിവസത്തെ വിശ്രമം രോഗിക്ക് ഈ ഘട്ടത്തിൽ ആവശ്യമാണ്. ഹീമറ്റോമ
വരാതെ ഇതു തടയുന്നു. രണ്ടു ദിവസങ്ങൾക്ക് ശേഷം കുളിക്കാം. Suture/stitch മാറ്റുന്നതു വരെ മുറിവു ഡ്രസ് ചെയ്യുന്നു. ഒരാഴ്ചയ്ക്കുശേഷം ചെറിയ
ജോലികൾ ചെയതു തുടങ്ങാം. ഒരു മാസം കഴിയുന്നതോടെ എന്തു ജോലിയും
ചെയ്യാവുന്നതാണ്.
ഒരു മാസത്തിനു ശേഷം സർജറി ചെയത ഭാഗത്ത് ദൃഢത അനുഭവപ്പെടാം. ഇത് കുറച്ചു മാസങ്ങൾക്ക് ശേഷം അയഞ്ഞു വരും.
ഗൈനിക്കോമാസ്റ്റിയ സർജറി കൊണ്ടുള്ള ഗുണങ്ങൾ?
ശരീരാകാരവും, ഭംഗിയും വർദ്ധിപ്പിച്ച് നിങ്ങളിൽ ആത്മവിശ്വാസം നിറയ്ക്കുന്നു.

- Gland excision (ഗ്രന്ഥി മുറിച്ചു മാറ്റൽ): Nipple അഥവാ മുലഞെട്ടിനു ചുറ്റുമുള്ള ചർമ്മം
- Liposuction: ലൈപ്പോസക്ഷനിലൂടെ കൊഴുപ്പടങ്ങിയ പേശികൾ മാറ്റാവുന്നതാണ്. ഈ സർജറിയെ കീ ഹോൾ സർജറിയെന്നും വിളിക്കുന്നു. ചെറിയ ട്യൂബുകൾ അഥവാ cannulaകൾ വഴിയാണ് ഇവ ചെയ്യുന്നത്. ശരീരത്തിൽ മറ്റെവിടെയും ചെയ്യുന്ന ലൈപ്പോസക്ഷൻ പോലെതന്നെയാണിതും. ചെറിയ മുറിവുകളുണ്ടാക്കി കുറേയധികം ശരീരഭാഗത്തിനായുള്ള ശസ്ത്രക്രിയ നടത്തിയെടുക്കാം എന്നതാണ് ഇതിൻ്റെ പ്രയോജനം.
- Skin excision അഥവാ ചർമ്മം മുറിച്ചുമാറ്റൽ: അധിക ചർമ്മം തൂങ്ങിക്കിടക്കുന്നവരിലാണ് ഈ സർജറി നടത്തുക. ഇത് gland excision, Iiposuction എന്നിവയെ അപേക്ഷിച്ച് ഈ സർജറി അധികം ചെയ്യാറില്ല. ഗ്രന്ഥി, കൊഴുപ്പ് എന്നിവയിന്മേലുള്ള സർജറികൾക്കു ശേഷം ചർമ്മം സ്വാഭാവികമായും ഭേദപ്പെട്ടു കാണാറുള്ളതുകൊണ്ടാണിത്.

|
|
|
|
|
|