കാർപൽ ടണൽ റിലീസ് ( Carpal tunnel release)
കൈത്തണ്ടയിൽനിന്നും കൈയിലേക്ക് ശരീരത്തിലെ പ്രധാനപ്പെട്ട നാഡീവ്യൂഹവും, രക്തധമനികളും മറ്റും പ്രവേശിക്കുന്ന ചെറിയൊരു കവാടമാണ് കാർപൽ ടണൽ (Carpal Tunnel). ഇതിലൂടെ കടന്നുവരുന്ന median nerve- ഇന് ചില സന്ദർഭങ്ങളിൽ ഞെരുക്കം അനുഭവിക്കാൻ സാധ്യതയുണ്ട്. ഇതിനെ carpal tunnel syndrome എന്നാണ് വിളിക്കുന്നത്.
Carpal tunnel syndrome-ഇൻറെ ലക്ഷണങ്ങൾ ഏവ?
Median nerve-ഇൻറെ ഞെരുക്കം മൂലം കൈയിലെ തള്ളവിരൽ, ചൂണ്ടുവിരൽ, നടുവിരൽ എന്നിവിടങ്ങളിൽ അസാധാരണമായ ഉത്തേജനം/വേദന അനുഭവപ്പെടാം. ചിലപ്പോൾ ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുന്നവിധം തീവ്രവുമാകാം. വളരെക്കാലം നീണ്ടുനിന്നാൽ പേശീചുരുക്കം വരെയുണ്ടാകാം.
Carpal Tunnel Syndrome ഉണ്ടാവാനുള്ള കാരണങ്ങളേവ?
മിക്കവരിലും ഈ അവസ്ഥ വരുവാൻ പ്രത്യേകിച്ചു കാരണങ്ങൾ ഒന്നും തന്നെയുണ്ടാവില്ല. അകാരണമായി ഉണ്ടാവുന്നവയെ idiopathic എന്ന് പറയും. കീഴെ പറയുന്ന അവസ്ഥകളുമായി ബന്ധപ്പെട്ട് carpal tunnel syndrome ഉണ്ടാകാം.
1. പൊണ്ണത്തടി
2. ഗർഭനിരോധന ഗുളികകൾ
3. തൈറോയ്ഡുമായി ബന്ധപ്പെട്ട്
4. അസ്ഥി തേയ്മാനം
5. പ്രമേഹം
6. ട്രോമ
7. ജോലി സംബന്ധമായി
8. carpal tunnel-നുള്ളിൽ മുഴ, നീര് എന്നിവ ഉണ്ടായാൽ
9. ഗർഭാവസ്ഥ
എങ്ങനെ കണ്ടുപിടിക്കാം?
വൈദ്യപരിശോധനയിലൂടെ ഇത് കണ്ടുപിടിക്കാം. നാഡി പരിശോധിച്ചാണ് ഈ അവസ്ഥയുണ്ടോ എന്ന് ഉറപ്പുവരുത്തുന്നത്.
എങ്ങനെ ചികിൽസിച്ചു ഭേദമാക്കാം?
ശസ്ത്രക്രിയയിലൂടെയുള്ള ചികിത്സ ഏറെനാൾ നീണ്ടുനിൽക്കുന്ന ഫലം നൽകുന്നു. എന്നിരുന്നാലും, ചില കേസുകളിൽ ശസ്ത്രക്രിയ ആവശ്യമില്ലാത്ത പ്രക്രിയകളിലൂടെയും ചികിൽസിക്കാൻ സാധിക്കും. കോർട്ടിക്കോസ്റ്റീറോയിഡ് കുത്തിവെയ്പ്പുൾപ്പെടെയുള്ള അനേകം ചികിത്സകൾ ലഭ്യമാണ്. നാഡിക്ക് കാര്യമായ ക്ഷതം സംഭവിച്ചിട്ടുള്ള ആളുകളിൽ ഇത്തരത്തിലുള്ള ചികിത്സകൾ ഗുണകരമാകില്ല.
ശസ്ത്രക്രിയ എപ്രകാരം?
ഒരു ദിവസത്തെ പ്രക്രിയയാണിത്. മയക്കം ഉണ്ടാക്കുന്ന ലോക്കൽ അനസ്തേഷ്യ നൽകിയാണ് ശസ്ത്രക്രിയ ചെയ്യുന്നത്. Carpal Tunnelൻറെ മുകൾഭാഗം (transverse carpal ligament)പകുത്തുമാറ്റിയാണ് പ്രക്രിയ ചെയ്യുന്നത്. ശസ്ത്രക്രിയക്കു വിധേയമായ കൈ ഒരാഴ്ചത്തേക്ക് സ്പ്ലിന്റിൽ വെക്കുന്നു. പത്തു ദിവസങ്ങൾക്കുശേഷം സ്യുച്ചർ മാറ്റുന്നു. ഒന്നോ രണ്ടോ ആഴ്ചകൾക്കു ശേഷം ചെറിയ ജോലികൾ ചെയ്തു തുടങ്ങാവുന്നതാണ്.
ഈ പ്രക്രിയ നിമിത്തം മറ്റെന്തെങ്കിലും പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ടോ?
1. Cutaneous nerves-ഇന് ക്ഷതമേൽക്കാം.
2. അപൂർണമായി മാത്രം carpal tunnel തുറന്നുവന്നുവെന്നുമിരിക്കാം.
എന്നാൽ, പരിചയസമ്പന്നരായ ഡോക്ടർമാർ ചെയ്യുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെക്കുറവാണ്.
ഈ ശസ്ത്രക്രിയ കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെ?
1. ഏറെനാൾ നീണ്ടുനിൽക്കുന്ന ചികിത്സാഫലം.
2. വളരെ വേഗം സുഖപ്പെടുന്നു.
3. ലക്ഷണങ്ങൾ ഏതാണ്ട് പൂർണമായും ഇല്ലാതാകുന്നു.