ഓട്ടോപ്ലാസ്റ്റി (Otoplasty)
കാഴ്ച്ചയിൽ ചെവിക്കു രൂപമാറ്റം വരുത്തുവാനുള്ള സർജറിയാണ് ഓട്ടോപ്ലാസ്റ്റി. ചെവിയുടെ ആകാരഭംഗി വർധിപ്പിക്കാൻ ഇതുപകരിക്കുന്നു. കേൾവിശക്തിക്കു യാതൊരു വ്യത്യാസവും ഇതിലൂടെയുണ്ടാകുന്നില്ല. പല കാരണങ്ങളാൽ ചെവിക്ക് കാഴ്ചയിൽ പ്രശ്നങ്ങളുള്ളതായി അനുഭവപ്പെടാം. വളർച്ചയുടെ ഘട്ടങ്ങളിൽ നേരിട്ട പ്രശ്നങ്ങൾ, ട്രോമാ, മറ്റസുഖങ്ങൾ എന്നിവ മൂലം ചെവിയുടെ ആകാരത്തിനു പ്രശ്നങ്ങളുണ്ടാകാം. വൈരൂപ്യത്തിന്റെ കാരണം, അളവ് എന്നിവയനുസരിച്ചായിരിക്കും ചികിത്സ നിശ്ചയിക്കുക.
പുഷ്ബാക്ക് ഓട്ടോപ്ലാസ്റ്റിയെന്നാലെന്ത് ?
വലുതായി കാണപ്പെടുന്ന ചെവി വളരെ സാധാരണമാണ്. ചെവിയിലെ തരുണാസ്ഥി അഥവാ കാർട്ടിലേജുകളുടെ വളർച്ചയിലെ വ്യതിയാനങ്ങളാണ് ഇതിനു കാരണം. Bat Ears അഥവാ Lop Ears എന്നും ഇവയെ ഇംഗ്ലീഷിൽ വിളിക്കുന്നു. വ്യക്തികളിൽ ഇവ ഉത്ക്കണ്ഠ സൃഷ്ടിച്ചേക്കാം. ഇത്തരം അവസ്ഥകൾ നേരിടുന്നവർക്ക് പുഷ്ബാക്ക് ഓട്ടോപ്ലാസ്റ്റിയിലൂടെ ചെവിയുടെ ഭംഗി മെച്ചപ്പെടുത്താൻ സാധിക്കുന്നു.
പുഷ്ബാക്ക് ഓട്ടോപ്ലാസ്റ്റി ആരിലൊക്കെ ചെയ്യാം?
വലിയ ചെവികളുള്ള, ചെവിയുടെ വലിപ്പം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആർക്കു വേണമെങ്കിലും ഓട്ടോപ്ലാസ്റ്റി ചെയ്യാവുന്നതാണ്. 6 വയസ്സിനു മുകളിലുള്ള കുട്ടികളിലും, മുതിർന്നവരിലും നല്ല ആരോഗ്യമുള്ള പക്ഷം ഇതു ചെയ്യാവുന്നതാണ്.
എപ്രകാരമാണ് പുഷ്ബാക്ക് ഓട്ടോപ്ലാസ്റ്റി ചെയ്യുന്നത്?
കുട്ടികളിൽ ജനറൽ അനസ്തേഷ്യ കൊടുത്തശേഷവും, മുതിർന്നവരിൽ ലോക്കൽ അനസ്തേഷ്യ കൊടുത്തുമാണ് ഓട്ടോപ്ലാസ്റ്റി നടത്തുന്നത്. മിക്കവാറും ഒരു ദിവസം കൊണ്ട് പൂർത്തിയാക്കാവുന്ന പ്രൊസീജിയർ ആണ് ഓട്ടോപ്ലാസ്റ്റി. ഡ്രസിങ് മാറ്റുന്നതിനായും, ഡോക്ടറെ വീണ്ടും കാണുന്നതിനായും ഔട്ട് പേഷ്യന്റായി വീണ്ടും വരേണ്ടതുണ്ട്. ചെവിയോടുചേർന്നുള്ള മുറിവുകളിൽ അണുബാധയുണ്ടാകാതിരിക്കാൻ കുറച്ചധികം നാൾ ഒരു ഹെഡ്ബാൻറ് ധരിക്കേണ്ടതുണ്ട്.
മൈക്രോഷിയ എന്നാലെന്ത്?
ചെവിയുടെ വളർച്ചാഘട്ടങ്ങളിൽ സംഭവിച്ചിട്ടുള്ള വ്യതിയാനങ്ങൾമൂലമുള്ള അസാധാരണരൂപത്തെയാണ് മൈക്രോഷിയ എന്ന് വിളിക്കുന്നത്. ചെവി ചെറുതും വിരൂപവുമായി കാണപ്പെടാം. ആറു വയസ്സിനു മുകളിലുള്ള കുട്ടികളിൽ വിവിധ ഘട്ടങ്ങളായാണ് ചികിത്സ ചെയ്തുവരുന്നത്.
ചെവിയുടെ രൂപം മെച്ചപ്പെടുത്താൻ ചെയ്യുന്ന മറ്റു പ്രക്രിയകൾ എന്തെല്ലാം?
Earlobe Repair ചെവിയിലേക്കുള്ള ദ്വാരം (aperture) വലുതാക്കാൻ സാധാരണയായി ചെയ്തു വരുന്ന പ്രക്രിയയാണ്. ഔട്ട് പേഷ്യന്റ് ആയി വന്നു, ഒരു ലോക്കൽ അനസ്തേഷ്യ സ്വീകരിച്ചു Earlobe Repairഇന് വിധേയമാകാവുന്നതാണ്. ചെവിയിൽ നിന്നും മുഴകൾ/അനാവശ്യ വളർച്ചയെത്തിയ ദശകൾ എന്നിവ നീക്കം ചെയ്യുക, ട്രോമാ മൂലമുണ്ടായ അവസ്ഥകൾ, പാടുകൾ എന്നിവയുടെ ചികിത്സയെല്ലാം ഇതേ ഗണത്തിൽ പെടുത്താവുന്നവയാണ്.
ഓട്ടോപ്ലാസ്റ്റി ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങളെന്തെല്ലാം?
മെച്ചപ്പെട്ട രൂപസൗകുമാര്യം, ആത്മവിശ്വാസം എന്നിവയാണ് ഗുണങ്ങൾ.