കോസ്മറ്റിക് സർജറി (Cosmetic Surgery)
മറ്റു സർജറികളിൽ നിന്നും കോസ്മറ്റിക് സർജറിയെ വ്യത്യസ്തമാക്കുന്നത് ഇതിലെ രോഗിക്ക് ഒരു രോഗവുമില്ല എന്നതാണ്. സാധാരണ നിലയിൽ പ്രവർത്തിക്കുന്ന ഒരു ശരീരാവയവത്തെ കാഴ്ചയിൽ മികച്ചതാക്കുക / ഭംഗി വർദ്ധിപ്പിക്കുക എന്നതാണ് ഇവിടുത്തെ പ്രക്രിയ. മറ്റു ശസ്ത്രക്രിയാ വിഭാഗങ്ങളെല്ലാം ഏതെങ്കിലും തരത്തിൽ ശാരീരിക ക്ഷമത വർദ്ധിപ്പിക്കാനോ ആരോഗ്യം മെച്ചപ്പെടുത്താനോ ഉള്ളതായിരിക്കും.പലപ്പോഴും ഒരു അനാവശ്യ സർജറിയായാണ് കോസ്മറ്റിക് സർജറിയെ കണ്ടു പോരുന്നത്. എന്നാൽ കാര്യമങ്ങനെയല്ല. സൗന്ദര്യത്തെ ആരാധിക്കുക, പ്രകീർത്തിക്കുക എന്നത് മനുഷ്യസഹജമായ വാസനയാണ്. ചെറിയ കുട്ടികളിൽ പോലും സുന്ദരമായ മുഖങ്ങളോടുള്ള കമ്പം നമ്മൾ കാണാറുണ്ട്.കോസ്മറ്റിക് സർജറികൾ സൗന്ദര്യം വർദ്ധിപ്പിക്കാൻ മാത്രമല്ല, വൈരൂപ്യങ്ങൾ ഇല്ലാതാക്കാനും സഹായിക്കുന്നു. ഇതിലൂടെ സ്വന്തം ശരീരത്തെക്കുറിച്ചുള്ള അപകർഷതയില്ലാതാക്കാനും, ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സാധിക്കുന്നു. കോസ്മറ്റിക് സർജറികളുടെ പ്രാഥമികോദ്ദേശ്യം സൗന്ദര്യം വർദ്ധിപ്പിക്കുക എന്നതാണെങ്കിലും, ചികിത്സയിലുടനീളം ശാരീരിക പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകുന്നു. ശരീരാവയവത്തിൻ്റെ ആകാരവും, പ്രവർത്തനവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. ഉദാഹരണത്തിന്, ശ്വസന പ്രക്രിയ കണക്കിലെടുക്കാതെ മൂക്കിൻ്റെ ഭംഗി കൂട്ടുന്നതിൽ പ്രയോജനമില്ല. സുന്ദരമായ മൂക്ക് പ്രവർത്തനക്ഷമമായ മൂക്കുകൂടിയാകേണ്ടതുണ്ട്.
കോസ്മറ്റിക് സർജറി എന്ത്? എങ്ങനെ?
ഇതിലെ നടപടിക്രമങ്ങളെ ഇങ്ങനെ തരംതിരിക്കാം.
1. ഏതെങ്കിലുമൊരു ശരീരഭാഗത്തിൻ്റെ സൗന്ദര്യം വർദ്ധിപ്പിക്കണമെന്ന ഇച്ഛയിൽ നിന്നാണ് നാം തുടങ്ങുന്നത്. അടുത്ത സുഹൃത്തിനോടോ, ബന്ധുവിനോടോ ഇക്കാര്യം ചർച്ച ചെയ്യുക. ഇത് ഒരു കാഴ്ചപ്പാട് നേടാൻ സഹായിക്കുന്നു. ഇത്തരം ചർച്ചകളിലൂടെയാണ് പ്ലാസ്റ്റിക് സർജറി വേണമോ വേണ്ടയോ എന്ന തീരുമാറ്റത്തിലെത്തുക. ജീവിതത്തെ ആകെ മൊത്തം സ്വാധീനിക്കുന്ന ഒരു തീരുമാനമാകയാൽ പെട്ടെന്നൊരു തീരുമാനം എടുക്കാതിരിക്കുക.
2. താത്പര്യമുള്ളവർ ഓൺലൈൻ വിവരങ്ങൾ ശേഖരിക്കുക സാധാരണമാണ്. സമാനമായ ശസ്ത്രക്രിയ ചെയ്തിട്ടുള്ള സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരുടെ സഹായം തേടുകയുമാവാം. എന്നാൽ ഇവയൊന്നും വിദഗ്ദ്ധോപദേശത്തിന് പകരമാവില്ല എന്നോർക്കുക. കോസ്മറ്റിക് സർജറിക്കെന്നല്ല, ഏതൊരു സർജറിക്കും.
3. കോസ്മറ്റിക് സർജറിയിൽ കൺസൾട്ടേഷൻ ഒരു പ്രധാന പങ്കു വഹിക്കുന്നു. പ്ലാസ്റ്റിക് സർജനും രോഗിയും ആദ്യമായി പരസ്പരം ഇടപെടുന്നത് ഇവിടെയാണ്. രോഗിയുടെ ആവശ്യങ്ങളും പ്രതീക്ഷകളും സർജൻ മനസ്സിലാക്കുന്നു. മുൻ കാലങ്ങളിലോ, ഇപ്പോഴോ രോഗിയനുഭവിച്ചിട്ടുള്ള ഏതു രോഗത്തിൻ്റേയും സമ്പൂർണ ചിത്രം സർജനോട് പങ്കുവെയ്‌ക്കണം. ശസ്ത്രക്രിയാ പ്രക്രിയകൾ സുരക്ഷിതവും സുഗമവുമാക്കാൻ ഇതു സഹായിക്കും. രോഗിയെ വേണ്ട വിധം പഠിച്ച ശേഷം സാധ്യമായ ചിക്സ്താവിധികൾ സർജൻ മുന്നോട്ടു വയക്കുന്നു. ഇവയിലോരോന്നും സങ്കീർണത, ഭേദപ്പെടാനെടുക്കുന്ന സമയം, ഫലം എന്നിവ വിലയിരുത്തി നിർണയിക്കുന്നു. ഇതിലെ സാധ്യതകളും അപകടങ്ങളും രോഗിയുമായി ചർച്ച ചെയ്യുന്നു. ചില സാഹചര്യങ്ങളിൽ സർജറി ഉചിതമായിരിക്കില്ല. ഇത് രോഗിയുടെ നൻമയെക്കരുതി പറയുന്നതാണ്. തുടർന്നുള്ള പരിശോധനകൾക്കായി വീണ്ടും രോഗി വരേണ്ടിയിരിക്കുന്നു. ഇങ്ങനെ രോഗിയുമായി തുടർച്ചയായ സമ്പർക്കത്തിലേർപ്പെടുന്നു. എന്തു സംശയവും ദൂരീകരിക്കുന്നതാണ്.
4. തുടർന്നുള്ള കൺസൾട്ടേഷനിലൂടെ രോഗിയുടെ സംശയങ്ങൾ മാറ്റുന്നു. ഇതിൽ പ്രക്രിയയെക്കുറിച്ചും, സുഖം പ്രാപിക്കലിനെക്കുറിച്ചും വിശദീകരിക്കുന്നു. ഓപ്പറേഷനു മുൻപുള്ള രോഗിയുടെ ചിത്രങ്ങൾ ഈ സാഹചര്യത്തിൽ ശേഖരിക്കപ്പെടുന്നു. കൂടാതെ, ടെസ്റ്റുകളും നടത്തുന്നു. ലോക്കൽ അനസ്തേഷ്യയിൽ കവിഞ്ഞ് എന്തെങ്കിലും ആവശ്യമുള്ള സർജറിയാണെങ്കിൽ അനസ്തേഷ്യ ഡോക്ടറുമായും കൺസൾട്ടേഷൻ ഉണ്ടായിരിക്കുന്നതാണ്.
ശസ്ത്രക്രിയയ്ക്കു മുൻപും ശേഷവുമുള്ള സാഹചര്യങ്ങൾ വിശദീകരിക്കുന്നതാണ്.
5. കോസ്മറ്റിക് സർജറിയിലെ പ്രക്രിയകൾ വളരെ ദൈർഘ്യം കുറഞ്ഞവയാണ്.രോഗികൾ നിശ്ചയിക്കപ്പെട്ടിട്ടുള്ള സമയത്തു തന്നെ എത്തിച്ചേരേണ്ടതുണ്ട്. ഒരു ബന്ധു അഥവാ പരിചരണം നൽകുന്ന ആൾ ഒപ്പമുണ്ടാകണം. ആഭരണം, മേക്കപ്പ് എന്നിവ ഒഴിവാക്കുക. അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. സർജറിക്കായുള്ള സമ്മതപത്രം ഈയവസരത്തിൽ പരിശോധിക്കന്നതാണ്.
6. സർജറി കഴിഞ്ഞയുടൻ തന്നെ രോഗിക്ക്ചലിക്കാവുന്നതാണ്. സിരകളിൽ രക്തം കെട്ടിക്കിടന്നുണ്ടാകുന്ന (pooling) അപകട സാധ്യതയില്ലാതാക്കാൻ ഇതു സഹായിക്കുന്നു. ചില രോഗികൾ നിരീക്ഷണ വിധേയമായി ആശുപത്രിയിൽ തുടർന്നേക്കാം. സർജറിയുടെ സങ്കീർണത, രോഗിയുടെ സൗഖ്യം എന്നിവയാശ്രയിച്ചിരിക്കും ഇത്. പോസ്റ്റ് - ഓപ്പറേറ്റീവ് കെയർ അഥവാ തുടർന്നുള്ള പരിചരണത്തെക്കുറിച്ച് രോഗിക്കും കൂട്ടിരിപ്പുകാർക്കും അറിവ് പകർന്നു നൽകുന്നതാണ്. എന്ന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്ന പക്ഷം ഞങ്ങളെ അറിയിക്കുവാൻ ശ്രദ്ധിക്കുക.
7. മിക്കകേസുകളിലും സർജറിക്കു ശേഷമുള്ള 48-72 മണിക്കൂറുകൾക്കുള്ളിൽ രോഗിയെ വീണ്ടും പരിശോധിക്കേണ്ടതുണ്ട്. മുറിവുകൾ വൃത്തിയാക്കി , വീണ്ടും ഡ്രസ്സ് ചെയ്യുന്നു. സർജറി നടത്തിയ ശരീര ഭാഗത്തിന് നീരോ, പാടുകളോ ഒക്കെ ആദ്യ ദിവസങ്ങളിലുണ്ടാകുക സ്വാഭാവികമാണ്. അടുത്ത ദിവസങ്ങളിലായി ക്രമേണ ഇത് കുറയും. സർജറി ഏതു ഭാഗത്തു ചെയതു, എത്ര സങ്കീർണമായിരുന്നു എന്നതനുസരിച്ച് നീര് ഏറിയും കുറഞ്ഞുമിരിക്കാം.
8. Suture removal അഥവാ Stitch/ തുന്നൽ മാറ്റൽ മൂന്നു മുതൽ പതിന്നാലു ദിവസങ്ങൾക്കിടയിലാകും ചെയ്യുക. ഇതും സർജറി ഏതു ഭാഗത്തു ചെയതു, എത്ര
സങ്കീർണമായിരുന്നു എന്നതനുസരിച്ചായിരിക്കും തീരുമാനിക്കുക. മുറിവിൻ്റെ പാടുകൾ മായ്ക്കുന്നത് സംബന്ധിച്ചുള്ള ഉപദേശങ്ങളും രോഗികൾക്കു നൽകുന്നു.
9. ഫോളോ അപ്പ് വളരെ പ്രധാനമാണ്. മെച്ചപ്പെട്ട ഫലപ്രാപ്തി ഇതിലൂടെ
നിങ്ങൾക്ക് നേടാൻ സാധിക്കുന്നു. മൂന്നു മാസങ്ങക്ക് ശേഷം ഓപ്പറേഷനു ശേഷമുള്ള
രോഗിയുടെ ചിത്രം ശേഖരിക്കുന്നു. ഞങ്ങളുടെ പ്ലാസ്റ്റിക് സർജറി ഫോളോ
അപ്പ് കൺസൾട്ടേഷനുകൾ തികച്ചും സൗജന്യമാണ്.