ഡ്യുപാട്രൻസ് ഡിസീസ് (Dupuytren's disease)
ഡ്യുപാട്രൻസ് ഡിസീസ് കരങ്ങളെ ബാധിക്കുന്ന അത്ര അപകടകരമല്ലാത്ത ഒരു അവസ്ഥയാണ്. കൈപ്പത്തിയിലെ കോശങ്ങളെ(connective tissue)യാണ് ഈ അവസ്ഥ ബാധിക്കുന്നത്. ഇവിടുത്തെ കോശങ്ങൾ കൂടുതൽ ദൃഢമായി മാറുന്നു. രോഗാവസ്ഥ മോശമാകുന്നതോടെ, ചുറ്റുമുള്ള കോശങ്ങളും വഴക്കം നഷ്ടപ്പെട്ട്, വിരലുകൾ കൈവെള്ളയുടെ ഭാഗത്തേക്ക് വലിഞ്ഞു നിൽക്കുന്നതായി കാണപ്പെടുന്നു. വിരലുകൾ പൂർവ്വസ്ഥിതിയിലേക്കു വരാത്ത വിധം കൈവെള്ളയിലേക്കു വളയുന്നതിനെ contracture എന്നു പറയുന്നു.
ഡ്യുപാട്രൻസ് ഡിസീസ് വരാനുള്ള സാധ്യത ഏവരിലാണ്?
1. മദ്യപർ
2. പുകവലിക്കുന്നവർ
3. വൈബ്രേഷനുള്ള യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നവർ
4. 40 വയസ്സിനു മുകളിലുള്ളവർ
5. സ്ത്രീകളെക്കാൾ പുരുഷന്മാരിലാണ് കൂടുതലായി കണ്ടുവരുന്നത്.
6. പ്രമേഹം
വരാനുള്ള സാധ്യത നേരത്തെ തിരിച്ചറിയുക ബുദ്ധിമുട്ടാണ്.
ഡ്യുപാട്രൻസ് ഡിസീസിൻറെ ലക്ഷണങ്ങൾ?
1. കൈപ്പത്തിയിൽ ചില ഭാഗങ്ങളിലെ മാത്രം കോശങ്ങൾ ദൃഢമാകുക/ഘനപ്പെടുക.
2. ചർമ്മത്തിൽ ചുളിവുകളോ, പരുക്കൻ ഭാഗങ്ങളോ രൂപപ്പെടുക.
3. വിരലുകൾ പൂർണമായും നിവർത്താൻ സാധിക്കാതെ വരിക.
4. സമയം പോകെ, വിരലുകൾ സ്വമേധയാ കൈവെള്ളയിലേക്കു വളഞ്ഞിരിക്കുക.
ഡ്യുപാട്രൻസ് ഡിസീസ് ഏതു കൈയേയും ബാധിക്കാം. സാധാരണയായി മോതിരവിരലിനെയും, ചെറുവിരലിനേയും ബാധിക്കുന്നതായാണ് കാണപ്പെടുന്നത്. ബാക്കി വിരലുകളിൽ കണ്ടുവരാറില്ല. പിച്ചുക പോലെയുള്ള ചെറിയ കാര്യങ്ങൾ ഇതുള്ളപ്പോഴും വിരലുകൾക്ക് ചെയ്യാനാകും. എന്നാൽ, വിരലുകൾ പൂർണമായും നിവർത്താനോ, വലിയ വസ്തുക്കൾ കയ്യിൽ പിടിക്കാനോ ബുദ്ധിമുട്ട് നേരിടാം. തുടക്കത്തിൽ വേദനയുണ്ടാകാം. എന്നിരുന്നാലും, പൊതുവെ അത്ര വേദനയുണ്ടാക്കുന്ന ഒരു രോഗമല്ല ഡ്യുപാട്രൻസ് ഡിസീസ്.
ഈ അവസ്ഥ സാധാരണഗതിയിൽ എങ്ങനെയാണ് പരിണമിക്കാറുള്ളത്?
ഡ്യുപാട്രൻസ് ഡിസീസ് പല രീതിയിലാണ് പലരിലും ഉണ്ടാകുക. മിക്കപേരിലും രോഗാവസ്ഥയിൽ നീണ്ടകാലത്തേക്ക് ഏറ്റക്കുറച്ചിലുകൾ ഇല്ലാതെയാണ് ഈ അവസ്ഥ കണ്ടുവരുന്നത്.
ഡ്യുപാട്രൻസ് ഡിസീസ് എങ്ങനെ സ്ഥിരീകരിക്കാം?
പരിശോധനയിലൂടെ തന്നെ സ്ഥിരീകരിക്കാവുന്നതാണ്. മറ്റു ടെസ്റ്റുകളുടെ ആവശ്യമില്ല.
ലഭ്യമായ ചികിത്സാവിധികൾ എന്തൊക്കെയാണ്?
പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഇതു സ്ഥിരീകരിക്കുന്നത്. അസുഖത്തിൻറെ പ്രാരംഭഘട്ടത്തിലാണെങ്കിൽ, രോഗിയെ നിരീക്ഷണത്തിൽ വെക്കുന്നു. ചികിത്സാരീതികൾ ഇവയൊക്കെയാണ്:
1. സ്റ്റിറോയ്ഡ് കുത്തിവെയ്പ്പ് അസുഖത്തിൻറെ പ്രാരംഭഘട്ടത്തിൽ നിൽക്കുന്ന, contractures ഇല്ലാത്ത രോഗികൾക്കു നൽകുന്നു. ഫലം ലഭിക്കുന്നതുവരെ നിശ്ചിത കാലം ഇടവിട്ട് സ്റ്റിറോയ്ഡ് നൽകുന്നു.
2. Needling അഥവാ സൂചി ഉപയോഗിച്ച് കട്ടിയായ കോശങ്ങളിൽ സുഷിരങ്ങളുണ്ടാക്കിയ ശേഷം, അവയെ വേർതിരിച്ചെടുക്കുന്ന പ്രക്രിയ. എന്നാൽ, ഇതിൽ സ്നായു(tendon)ക്കൾക്കും, ഞരമ്പുകൾക്കും പരിക്കേൽക്കാനുള്ള സാധ്യത കൂടുതലാണ്.
3. ശസ്ത്രക്രിയയിൽ കൈയ്യിൽ നിന്നും കട്ടിയായ കോശങ്ങൾ/നാരുകൾ നീക്കം ചെയ്യുന്നു. ലോക്കൽ അനസ്തേഷ്യ നൽകി ഉറക്കിയോ, ഉറക്കാതെയോ ഈ ശസ്ത്രക്രിയ ചെയ്യാവുന്നതാണ്. ശേഷം, രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ സ്യുച്ചറുകൾ നീക്കം ചെയ്യുന്നു. ശസ്ത്രക്രിയക്കു ശേഷം Hand Therapy ചെയ്യേണ്ടത് ആവശ്യമാണ്. ഏറെക്കാലം നീണ്ടുനിൽക്കുന്ന, പ്രവർത്തനക്ഷമമായ കൈവിരലുകൾ ഇതിലൂടെ ലഭിക്കുമെന്നത് തീർച്ച.