Plastic Surgery Malayalam
  • Home
    • അമിക്കസ് ക്ലിനിക്
    • ഞങ്ങളെക്കുറിച്ച് (About us)
    • FAQ
  • Cosmetic Surgery
    • Moles (മറുക് നീക്കംചെയ്യൽ)
    • Fat grafting
    • LEUKODERMA ( ല്യൂക്കോഡെർമ , വെളുത്ത പാടുകൾ)
    • Scars (പാടുകൾ/വടുക്കൾ)
    • Blepharoplasty (ഐലിഡ് കറക്ഷൻ, ബ്ലിഫറോപ്ലാസ്റ്റി)
    • Rhinoplasty (റൈനോപ്ലാസ്റ്റി)
    • Otoplasty (ഓട്ടോപ്ലാസ്റ്റി)
    • Lip reduction (ചുണ്ടുകളുടെ വലിപ്പം കുറയ്ക്കുന്നത്)
    • Gynecomastia (ഗൈനിക്കോമാസ്റ്റിയ)
    • Brachioplasty (ബ്രാക്കിയോപ്ലാസ്റ്റി)
    • Breast reduction (സ്തനങ്ങളുടെ വലിപ്പം കുറയ്ക്കൽ)
    • Liposuction (ലൈപ്പോസക്ഷൻ)
    • Abdominoplasty (അബ്‌ഡോമിനോപ്ലാസ്റ്റി)
  • Reconstructive Surgery
    • കാർപൽ ടണൽ റിലീസ് (Carpal tunnel release)
    • Burn scars
    • Ingrowing toenail (കുഴിനഖം)
    • Diabetic ulcer
    • Pressure sore (പ്രഷർ സോർ )
    • ഉണങ്ങാത്ത മുറിവുകൾ (Nonhealing wounds)
    • Dupuytren's disease (ഡ്യുപാട്രൻസ് ഡിസീസ്)
  • Contact
  • Blog
  • Home
    • അമിക്കസ് ക്ലിനിക്
    • ഞങ്ങളെക്കുറിച്ച് (About us)
    • FAQ
  • Cosmetic Surgery
    • Moles (മറുക് നീക്കംചെയ്യൽ)
    • Fat grafting
    • LEUKODERMA ( ല്യൂക്കോഡെർമ , വെളുത്ത പാടുകൾ)
    • Scars (പാടുകൾ/വടുക്കൾ)
    • Blepharoplasty (ഐലിഡ് കറക്ഷൻ, ബ്ലിഫറോപ്ലാസ്റ്റി)
    • Rhinoplasty (റൈനോപ്ലാസ്റ്റി)
    • Otoplasty (ഓട്ടോപ്ലാസ്റ്റി)
    • Lip reduction (ചുണ്ടുകളുടെ വലിപ്പം കുറയ്ക്കുന്നത്)
    • Gynecomastia (ഗൈനിക്കോമാസ്റ്റിയ)
    • Brachioplasty (ബ്രാക്കിയോപ്ലാസ്റ്റി)
    • Breast reduction (സ്തനങ്ങളുടെ വലിപ്പം കുറയ്ക്കൽ)
    • Liposuction (ലൈപ്പോസക്ഷൻ)
    • Abdominoplasty (അബ്‌ഡോമിനോപ്ലാസ്റ്റി)
  • Reconstructive Surgery
    • കാർപൽ ടണൽ റിലീസ് (Carpal tunnel release)
    • Burn scars
    • Ingrowing toenail (കുഴിനഖം)
    • Diabetic ulcer
    • Pressure sore (പ്രഷർ സോർ )
    • ഉണങ്ങാത്ത മുറിവുകൾ (Nonhealing wounds)
    • Dupuytren's disease (ഡ്യുപാട്രൻസ് ഡിസീസ്)
  • Contact
  • Blog
Search

ബ്രാക്കിയോപ്ലാസ്റ്റി (Brachioplasty)


കൈകളുടെ ആകാരഭംഗി മെച്ചപ്പെടുത്താനുള്ള ഒരു കോസ്മെറ്റിക് സർജറിയാണ് ബ്രാക്കിയോപ്ലാസ്റ്റി. കക്ഷത്തിനോട് ചേർന്നുള്ള കൈയുടെ ഭാഗങ്ങളിൽ വണ്ണക്കൂടുതൽ/ വലിപ്പക്കൂടുതൽ കാരണം അഭംഗി തോന്നിയേക്കാം. വണ്ണം കുറയ്ക്കാനായി കണിശമായ ഭക്ഷണക്രമം, വ്യായാമം, ശസ്ത്രക്രിയ എന്നിവ ചെയ്യുന്നവരിൽ വണ്ണം കുറയുന്നതോടെ കൈയിലെ ചർമപാളികൾ തൂങ്ങുന്നതായി കാണാം. ഇതുമൂലം ഇറുക്കമുള്ള വസ്ത്രങ്ങൾ ധരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഉടലിന്റെ ബാക്കി ഭാഗങ്ങൾക്ക് ആനുപാതികമായി കൈയ്യുടെ ആകാരം ക്രമീകരിക്കാൻ ബ്രാക്കിയോപ്ലാസ്റ്റിയിലൂടെ സാധ്യമാകുന്നു.

Brachioplasty before
Brachioplasty after

ബ്രാക്കിയോപ്ലാസ്റ്റി ആരിലൊക്കെ ചെയ്യാം?
·         കൈയ്യുടെ ആകാരത്തെ പ്രതി അപകർഷതയുള്ളവർ/ ആകാരം മെച്ചപ്പെടുത്തണമെന്നു ആഗ്രഹമുള്ളവർ
·         പ്രൊസീജ്യറിനെ യാഥാർഥ്യബോധത്തോടെ സമീപിക്കുന്നവർ
·         പുകവലിക്കാത്തവർ
·         മറ്റു ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവർ
 
ബ്രേക്കിയോപ്ലാസ്റ്റി കൺസൾട്ടേഷൻ സമയത്തു എന്തൊക്കെയാണ് ചെയ്യുന്നത്?
കൺസൾട്ടേഷനിലൂടെ സർജറിക്ക്‌ വിധേയനാകാൻ താല്പര്യമുള്ള വ്യക്തിയുടെ പ്രതീക്ഷകൾ എന്തൊക്കെയെന്ന് മനസിലാക്കുകയും, കൈയുടെ സ്ഥിതി എന്താണെന്നു പരിശോധിക്കുകയും ചെയ്യുന്നു. സാധ്യമായ ചികിത്സാഫലങ്ങൾ എന്തൊക്കെയാണെന്ന് രോഗിക്ക് മനസ്സിലാകുന്നു. ഭാരം കുറയ്ക്കാനായി ചെയ്യുന്ന മറ്റു ചികിത്സകൾ, മറ്റെന്തെങ്കിലും അസുഖങ്ങൾ എന്നിവയെക്കുറിച്ചും വിശദമായി സംസാരിക്കണം. ഭാരം കുറയ്ക്കുവാനുള്ള സർജറിയുടെ ഫലമായി കൈകൾക്കു വൈരൂപ്യം സംഭവിച്ചുവെങ്കിൽ, ശരീരഭാരത്തിന് സ്ഥിരത കൈവരിച്ച ശേഷം മാത്രം ബ്രാക്കിയോപ്ലാസ്റ്റി ചെയ്യാവുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ, ശരീരഭാരചികിത്സക്ക് നേതൃത്വം നൽകിയ സർജൻറെ അഭിപ്രായം തേടേണ്ടതായും വന്നേക്കാം. സർജറിക്ക്‌ മുന്നോടിയായി മൾട്ടീവിറ്റമിൻ സപ്ലിമെന്റുകൾ രോഗി കഴിക്കേണ്ടി വന്നേക്കാം. ശരീരത്തിലെ വിറ്റമിൻ കുറവ് മുറിവുകൾ ഉണങ്ങുന്നതു വൈകിപ്പിക്കും.
 
ബ്രാക്കിയോപ്ലാസ്റ്റിയിലൂടെ എന്താണ് ചെയ്യുന്നത്?
കൈയ്യുടെ ശരീരത്തോട് ചേർന്നുള്ള, അകത്തെ ഭാഗത്തു നിന്നായി അധിക ചർമവും, മൃദുവായ ദശകളും നീക്കം ചെയ്യുന്നതു വഴി, ഉടലിന്റെ അളവുകൾക്കനുയോജ്യമായ മെച്ചപ്പെട്ട ആകാരഭംഗി ലഭിക്കുന്നു. ജനറൽ അനസ്തേഷ്യ നൽകിയാണ് ബ്രാക്കിയോപ്ലാസ്റ്റി ചെയ്യുന്നത്.
കൈയ്യിലെ ദശകളുടെ സവിശേഷതകളനുസരിച്ചു ബ്രാക്കിയോപ്ലാസ്‌തിയെ മൂന്നായി തരം തിരിക്കാം.
1 . മിനി ബ്രാക്കിയോപ്ലാസ്റ്റി - ഇതിൽ മുറിവുണ്ടാക്കുന്നതു കക്ഷത്തിലായിരിക്കും. കൈയ്യുടെ മുകൾഭാഗത്തെ ദശകൾക്കു ഇതിലൂടെ മുറുക്കം വരുത്താൻ സാധിക്കും. മുറിവ് കക്ഷത്തിനുള്ളിലായതിനാൽ കാഴ്ച്ചയിൽ മറഞ്ഞിരിക്കും എന്നതാണ് ഇതിന്റെ ഗുണം. കൈയ്യുടെ മുകള്ഭാഗത്തു ചർമ്മത്തിന്റെ അയവ് അമിതമായില്ലാത്തവർക്കാണ് ഈ സർജറി അഭികാമ്യം.
2. സ്റ്റാൻഡേർഡ് ബ്രാക്കിയോപ്ലാസ്റ്റി - ഈ സർജറിയിൽ കക്ഷത്തിൽ നിന്നും കൈമുട്ടുവരെ നീളുന്ന മുറിവുണ്ടാക്കിയാണ് ബ്രാക്കിയോപ്ലാസ്റ്റി ചെയ്യുന്നത്. കൈയ്യിലുടനീളമുള്ള ദശകളെ ഇത് മുറുക്കുന്നു. മുറിവിന്റെ നല്ല ഭാഗവും കൈയ്യുടെ ഉൾവശം ചേർന്നാകും കാണപ്പെടുക.
3. എക്സറ്റൻഡഡ്‌ ബ്രാക്കിയോപ്ലാസ്റ്റി- ഈ പ്രൊസീജ്യറിലൂടെ കൈയ്യുടേയും, ഉടലിന്റെ പാർശ്വവശങ്ങളിലെയും ദശകൾക്കു മുറുക്കം നൽകുവാൻ സാധിക്കും. കക്ഷം മുതൽ ഉടലിന്റെ വശങ്ങൾ വരെയാകും മുറിവുണ്ടാക്കുക. ഉടലിലും അയഞ്ഞ ദശകളുള്ളവരിലാണ് ഈ സർജറി സാധാരണയായി ചെയ്തുവരുന്നത്.
 
ബ്രാക്കിയോപ്ലാസ്റ്റിക്കുശേഷമുള്ള സൗഖ്യം പ്രാപിക്കൽ .
ഒന്നോ അതിലധികമോ ദിവസങ്ങൾകൊണ്ട് പ്രൊസീജ്യർ പൂർത്തിയാകുന്നു. സുഹൃത്തുക്കളുടെയോ, ബന്ധുക്കളുടെയോ ഒപ്പം രോഗികൾക്കു വീട്ടിലേക്കു മടങ്ങാവുന്നതാണ്. ശസ്ത്രക്രിയ ചെയ്ത ഭാഗത്തെ ശരീരദ്രവ്യങ്ങൾ പുറത്തേക്കുപോകുവാനായി ഡ്രെയിനുകൾ ഘടിപ്പിക്കുന്നു. ശേഷമുള്ള കൺസൾട്ടേഷൻ സമയത്തു് ഇവ നീക്കം ചെയ്യുന്നതാണ്. വേദനസംഹാരികൾ കഴിച്ച് വേദന, മറ്റു ബുദ്ധിമുട്ടുകൾ എന്നിവയിൽ നിന്നും മുക്തി നേടാം. ഒരാഴ്ച കഴിഞ്ഞു തുന്നലുകൾ നീക്കം ചെയ്യുന്നതാണ്. കമ്പ്രെഷൻ ഗാര്മെന്റ്സ് അഥവാ ഇറുക്കമുള്ള/കൃത്യം പാകമായുള്ള വസ്ത്രങ്ങൾ ഉപയോഗിച്ച് ശരീരഭാഗത്തുണ്ടാകുന്ന നീര് പരിഹരിക്കാവുന്നതാണ്. ഒരാഴ്ചക്ക് ശേഷം ചെറിയ ജോലികളിൽ ഏർപ്പെടാം. ഇതേസമയംകൊണ്ടുതന്നെ കൈ മുകളിലേക്ക് ഉയർത്താത്ത തരത്തിലുള്ള ചെറിയ വ്യായാമമുറകളും പരിശീലിക്കാം. ആറാഴ്ചക്കുശേഷം ഏതു തരം വ്യായാമങ്ങളും ചെയ്യാവുന്നതാണ്. സർജറി ചെയ്ത ഭാഗത്ത് ചെറിയ നീര് കുറച്ചു നാൾ നിലനിൽക്കുന്നത് സ്വാഭാവികമാണ്. മറ്റൊന്നും ചെയ്യാതെ തന്നെ ഇവ ക്രമേണ ഇല്ലാതായിക്കോളും.
 
കൈയ്യുടെ ആകാരം മെച്ചപ്പെടുത്താനുള്ള മറ്റു പോംവഴികൾ എന്തൊക്കെ?
ലൈപ്പോസൿഷൻ- കൊഴുപ്പിനെ നേർത്ത ട്യൂബുകളുടെ സഹായത്താൽ ഒരു യിലേക്ക് വലിച്ചെടുക്കുന്ന പ്രക്രിയയാണത്. കൊഴുപ്പടിഞ്ഞ ശരീരമുള്ളവരിലും, നല്ല ആരോഗ്യകരമായ ചർമപടലം ഉള്ളവരിലും ഈ രീതി പ്രായോഗികമാണ്. പ്രായം കുറവുള്ളവരിലാണ് അഭികാമ്യം എന്തെന്നാൽ ചർമത്തിന് വഴക്കമുള്ളതുകൊണ്ടു  അവരിൽ കൊഴുപ്പു നീക്കം ചെയ്ത ശേഷവും ശരീരഭാഗം പുതിയ രൂപം പ്രാപി ക്കുന്നത് താരതമ്യേന എളുപ്പത്തിൽ സംഭവിക്കുന്നു.
ബ്രാക്കിയോപ്ലാസ്റ്റിയുടെ ഗുണങ്ങൾ എന്തെല്ലാം?
ശരീരത്തിനൊത്തിണങ്ങിയ ആകാരവടിവ് കൈകൾക്കു ലഭിക്കുന്നു. ഇറുക്കമുള്ള വസ്ത്രങ്ങൾ അണിയുമ്പോഴും ശരീരത്തിന് നല്ല ചേർച്ചയും,  അതിലൂടെ കൂടുതൽ ആത്മവിശ്വാസവും നിങ്ങൾക്ക് ലഭിക്കുന്നു.




Contact Us

Picture
Picture
Picture

Sister (English) website at: www.amicusclinic.in
English to Malayalam translation done by Ms. Arya. You can reach her at livearyalive@gmail.com.

Phone: 8606029728,
​Email: contact@amicusclinic.in

© 2023 Amicus Clinic (Plastic Surgery Centre, Trivandrum). All rights reserved.
  • Home
    • അമിക്കസ് ക്ലിനിക്
    • ഞങ്ങളെക്കുറിച്ച് (About us)
    • FAQ
  • Cosmetic Surgery
    • Moles (മറുക് നീക്കംചെയ്യൽ)
    • Fat grafting
    • LEUKODERMA ( ല്യൂക്കോഡെർമ , വെളുത്ത പാടുകൾ)
    • Scars (പാടുകൾ/വടുക്കൾ)
    • Blepharoplasty (ഐലിഡ് കറക്ഷൻ, ബ്ലിഫറോപ്ലാസ്റ്റി)
    • Rhinoplasty (റൈനോപ്ലാസ്റ്റി)
    • Otoplasty (ഓട്ടോപ്ലാസ്റ്റി)
    • Lip reduction (ചുണ്ടുകളുടെ വലിപ്പം കുറയ്ക്കുന്നത്)
    • Gynecomastia (ഗൈനിക്കോമാസ്റ്റിയ)
    • Brachioplasty (ബ്രാക്കിയോപ്ലാസ്റ്റി)
    • Breast reduction (സ്തനങ്ങളുടെ വലിപ്പം കുറയ്ക്കൽ)
    • Liposuction (ലൈപ്പോസക്ഷൻ)
    • Abdominoplasty (അബ്‌ഡോമിനോപ്ലാസ്റ്റി)
  • Reconstructive Surgery
    • കാർപൽ ടണൽ റിലീസ് (Carpal tunnel release)
    • Burn scars
    • Ingrowing toenail (കുഴിനഖം)
    • Diabetic ulcer
    • Pressure sore (പ്രഷർ സോർ )
    • ഉണങ്ങാത്ത മുറിവുകൾ (Nonhealing wounds)
    • Dupuytren's disease (ഡ്യുപാട്രൻസ് ഡിസീസ്)
  • Contact
  • Blog