Plastic Surgery Malayalam
  • Home
  • Cosmetic Surgery
    • Moles
    • Fat grafting
    • Scars
    • Rhinoplasty
    • Otoplasty
    • Lip reduction
    • Gynecomastia
    • Breast reduction
    • Liposuction
  • Reconstructive Surgery
    • Burn scars
    • Diabetic ulcer
  • Contact
  • Blog
  • Home
  • Cosmetic Surgery
    • Moles
    • Fat grafting
    • Scars
    • Rhinoplasty
    • Otoplasty
    • Lip reduction
    • Gynecomastia
    • Breast reduction
    • Liposuction
  • Reconstructive Surgery
    • Burn scars
    • Diabetic ulcer
  • Contact
  • Blog
Search

Fat Grafting


Picture
Picture

ശരീരത്തിന്റെ ഒരുഭാഗത്തുള്ള കൊഴുപ്പിന്റെ കോശങ്ങളെ മറ്റൊരു ഭാഗത്തു വെച്ചുപിടിപ്പിക്കുന്നതിനെയാണ് Fat Grafting എന്ന് പറയുന്നത്. കോസ്മെറ്റിക്, റീകൺസ്ട്രക്റ്റീവ് സർജറികളിൽ പ്രശസ്തമായ ഒരു ശസ്ത്രക്രിയയാണിത്.


Fat Grafting എന്തിനൊക്കെ?
മനുഷ്യകോശങ്ങളിൽ കൊഴുപ്പിന്റെ സാന്നിധ്യമുണ്ട്. ഇവ വളർച്ചയെ ഉദ്ദീപിപ്പിക്കുന്നതും, ക്ഷതം സംഭവിച്ച കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും സഹായിക്കുന്നു.  Fat grafting ഇലൂടെ  സാധ്യമാകുന്ന കാര്യങ്ങൾ ഇവയാണ്:
 
1 . Volume Enhancement (വലിപ്പം കൂട്ടൽ)- ഗ്രാഫ്ട് ചെയ്യപ്പെട്ട കോശങ്ങൾ വെച്ചുചേർക്കപ്പെട്ട സ്ഥാനത്തു രക്തയോട്ടം ത്വരിതമാകുന്നതോടുകൂടി ഈ പ്രക്രിയ പൂർണമാകുന്നു. പ്രായമാകുമ്പോൾ ശരീരത്തിൽ സംഭവിക്കുന്ന ചില മാറ്റങ്ങളെ കാഴ്ച്ചയിൽ മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു.
2  - ആകാരവടിവ്(contour) മെച്ചപ്പെടുത്തുന്നു - പ്രായം കൂടുന്നതിലൂടെ ശരീരത്തിലെ ചില മേഖലകളിൽ അധികമായി ശോഷണം സംഭവിക്കാം. ഈ ഭാഗങ്ങളെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. യുവത്വം തുടിക്കുന്ന ആകാരവടിവുണ്ടാക്കാൻ ഇതിലൂടെ സാധിക്കുന്നു.
3 - ചർമം മെച്ചപ്പെടുത്തുന്നു- ചർമ്മത്തിന്റെ സവിശേഷതകൾ fat grafting ഇലൂടെ മെച്ചപ്പെടുത്താം. വളർച്ചയെ ഉദ്ദീപിപ്പിക്കുന്ന കോശങ്ങൾ പ്രസക്തഭാഗങ്ങളിൽ ഉപയോഗിച്ചാണ് ഇതു സാധ്യമാക്കുന്നത്.

 
Fat Grafting എപ്രകാരമാണ് ചെയ്യുന്നത്?
Fat Grafting മാത്രമായോ, മറ്റു പ്രൊസീജ്യറുകൾക്കൊപ്പമോ ചെയ്യാവുന്നതാണ്. ഇതനുസരിച്ചു, ലോക്കൽ/ ജനറൽ അനസ്തേഷ്യ നൽകിയാണ് ചെയ്യുന്നത്. വയർ, തുട, വാരിയെല്ലിനും ഇടുപ്പിനും ഇടയിലുള്ള ഭാഗങ്ങൾ തുടങ്ങിയവയിൽ നിന്നും ലൈപ്പോസക്ഷൻ കാനുലയിലൂടെ സർജറിക്കാവശ്യമായ കൊഴുപ്പു ശേഖരിക്കുന്നു. ഇതിൽനിന്നും ആവശ്യമായ കൊഴുപ്പു വീണ്ടും വേർതിരിച്ചെടുക്കുന്നു. ചെറിയ കാനുലകളുടെ സഹായത്തോടെ നിശ്ചയിക്കപ്പെട്ടിട്ടുള്ള ശരീരഭാഗത്തു ഈ കൊഴുപ്പു കുത്തിവെയ്ക്കുന്നു. ഇത് സാധാരണഗതിയിൽ ഒരു ദിവസം മാത്രം ആവശ്യമായി വരുന്ന പ്രക്രിയയാണ്.
 
Fat Grafting - വിവിധതരം ഏവ?
കുത്തിവെക്കുന്ന കൊഴുപ്പിന്റെ തോതനുസരിച്ചു പല തരത്തിലുള്ള Fat Graftingഉകൾ ഉണ്ട്.
1 . Macrofat Grafting- ശരീരത്തിന്റെ അളവുകൾ മെച്ചപ്പെടുത്തുന്ന ഇത്തരം fat grafting ഉകൾ സ്തനങ്ങൾ, പൃഷ്ഠത്തിനോട് ചേർന്ന ശരീരഭാഗങ്ങളിലുമൊക്കെയാണ് സാധാരണയായി ചെയ്തു വരുന്നത്. മുഖത്ത് ഉപയോഗിക്കുന്നതിലും വലിയ fat parcels ഇതിൽ ഉപയോഗിക്കുന്നു.

 
2. Microfat Grafting- ഇത് മുഖത്ത് ചെയ്യുന്ന സർജറിയാണ്. ചെറിയ കാനുല ഉപയോഗിച്ച് ചെറിയ fat parcels മുഖത്ത് ചേർത്തുവെച്ചാണ് ഈ പ്രക്രിയ ചെയ്യുന്നത്.

3. Emulsified Fat Grafting- ചർമ്മത്തിന്റെ സവിശേഷതകൾ മെച്ചപ്പെടുത്താൻ ഇതിലൂടെ സാധിക്കുന്നു. സർജറിയുടെ സമയത്തു ശേഖരിച്ചു വെച്ച കൊഴുപ്പിനെ കുഴമ്പു രൂപത്തിലാക്കി(emulsification ),  അരിച്ചെടുത്തശേഷം ആവശ്യമായ ഭാഗത്തു കുത്തിവെക്കുന്നു. കണ്ണിനു ചുറ്റുമുള്ള നിറവ്യത്യാസം, പാടുകൾ എന്നിവ ഇല്ലാതാക്കുവാനും ചർമ്മകാന്തി മെച്ചപ്പെടുത്തുവാനും ഇത് ചെയ്തുപോരുന്നു.
 
Fat Graftingനുശേഷം സൗഖ്യം പ്രാപിക്കുന്നതെങ്ങനെ?

Fat Grafting കുറച്ചു ദിവസങ്ങളുടെ കാലയളവിലോ, ഔട്പേഷ്യന്റ് രീതിയിലോ ചെയ്യുകയാണ് പതിവ്. ചികിത്സക്ക് വിധേയമായ ശരീരഭാഗത്തു നീര്, മുറിവുകൾ എന്നിവയുണ്ടാകാം. Cold Compress അഥവാ ശരീരത്തിൽ തണുപ്പുപയോഗിച്ചു ഇവയെ ഭേദപ്പെടുത്തുന്നു. ഈ ഭാഗങ്ങൾ തിരുമ്മുകയോ, തടവുകയോ ചെയ്യാൻ പാടുള്ളതല്ല. നീര്, മുറിവ് തുടങ്ങിയവയെല്ലാം ഏതാനും ആഴ്ചകൾക്കുള്ളിൽ ഭേദമാവുന്നു. വെച്ചുപിടിപ്പിച്ചിട്ടുള്ള കൊഴുപ്പിന്റെ കോശങ്ങൾ അവ ചേർത്തുവെച്ച ശരീരഭാഗങ്ങളുമായി യോജിക്കാതിരിക്കുന്നപക്ഷം കൂടുതൽ Fat Grafting സെഷനുകൾ ആവശ്യമായി വന്നേക്കാം. നിർദിഷ്ട ശരീരഭാഗത്തു കൊഴുപ്പുകോശങ്ങൾ പേശിയോട് ഇഴുകിച്ചേരുന്നതോടെ പ്രക്രിയയുടെ ഫലം കണ്ടുതുടങ്ങുന്നു. ഇവ ഏറെക്കാലം നീണ്ടുനിൽക്കുന്ന ആകാരവടിവ് പ്രദാനം ചെയ്യുന്നു.
 
ആരിലൊക്കെ ചെയ്യാം?
1. നല്ല ആരോഗ്യമുള്ളവർ
2. പുക വലിക്കാത്തവർ
3. പ്രൊസീജ്യറിന്റെ ഫലത്തെക്കുറിച്ചു സാമാന്യമായ പ്രതീക്ഷ വെച്ചുപുലർത്തുന്നവർ


Amicus Clinic,
Orchid Tower,
Pattom, Trivandrum. 695004
Phone: 8606029728
Email: contact@amicusclinic.in

Contact Us

Picture
Picture
Picture

Sister (English) website at: www.amicusclinic.in


English to Malayalam translation done by Ms. Arya. You can reach her at livearyalive@gmail.com.

© 2021 Amicus Clinic (Plastic Surgery Centre, Trivandrum). All rights reserved.
  • Home
  • Cosmetic Surgery
    • Moles
    • Fat grafting
    • Scars
    • Rhinoplasty
    • Otoplasty
    • Lip reduction
    • Gynecomastia
    • Breast reduction
    • Liposuction
  • Reconstructive Surgery
    • Burn scars
    • Diabetic ulcer
  • Contact
  • Blog