പൊള്ളിയ പാടുകൾ (Burn Scars)
ജോലിസ്ഥലത്തും, വീട്ടിലും ഏറ്റവുമധികം കണ്ടു വരുന്ന അപകടങ്ങളിലൊന്നാണ് പൊള്ളൽ. ചെറിയ പൊള്ളൽ മുതൽ ആഴത്തിലുള്ളവ വരെയുണ്ടാകാം. വലിയ, ആഴത്തിലുള്ള പൊള്ളലുകൾ ജീവനു ഭീഷണിയാകുന്നു. ഒത്തിരിക്കാലത്തെ ചികിത്സയുമിതിനാവശ്യമാണ്. പൊള്ളലുകൾ സുഖപ്പെട്ടു കഴിയുമ്പോൾ തത്സ്ഥാനത്ത് വടുക്കൾ, പാടുകളെന്നിവ അവശേഷിക്കും. ഇവയും പ്രശ്നം സൃഷ്ടിച്ചേക്കാം. ഗുരുതരമായ പൊള്ളൽ മായ്ക്കാനാകാത്ത പാടുകളുണ്ടാക്കുന്നു.
പൊള്ളിയ പാടുകൾ കൊണ്ടുള്ള പ്രശ്നങ്ങൾ?
പ്ലാസ്റ്റിക് സർജറിയിലൂടെ ഭേദമാക്കാനോ, കാഴ്ച്ചയിൽ മെച്ചപ്പെടുത്താനോ സാധിക്കുന്ന പൊള്ളലിന്റെ പാടുകൾ എപ്രകാരമുള്ളതാകാം?
പൊള്ളലിന്റെ ആഴം, തരം , രോഗിയെ സംബന്ധിച്ചുള്ള മറ്റു ഘടകങ്ങൾ എന്നിവയാശ്രയിച്ചിരിക്കും. ഡോക്ടറുമായുള്ള ഒരു കൺസൾട്ടേഷനിലൂടെ ഒരു രോഗിയിൽ പ്ലാസ്റ്റിക് സർജറിക്കുള്ള സാധ്യതകൾ നിർണയിക്കാവുന്നതാണ്. പൊള്ളലുണ്ടായ ശേഷം ഉടനടി നൽകുന്ന ചികിത്സ സാധാരണ രീതികളിലൂടെ (Conservative methods) തന്നെ ഭേദപ്പെടുത്താൻ സാധിക്കുന്നു.
പാടുകൾ മായ്ക്കാനുള്ള ചികിത്സാവിധികൾ എന്തൊക്കെ?
താരതമ്യേന എളുപ്പമുള്ള conservative രീതികൾ മുതൽ സർജറി വരെയുള്ള പല രീതികൾ ഇതിനായി അവലംബിക്കാം.
എന്തൊക്കെയാണ് പൊള്ളൽ പാടുകൾ നീക്കം ചെയ്യാനുള്ള വിവിധ തരം സർജറികൾ?
ലളിതമായതും, സങ്കീർണമായതുമായ പലതരം സർജറികൾ നിലവിലുണ്ട്. ഇത് വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കും.
പൊള്ളൽമൂലമുള്ള പാടുകൾ സർജറിയിലൂടെ നീക്കം ചെയ്യുന്നത് എപ്പോളാണ്?
പൊള്ളലേറ്റ ഭാഗം ഉണങ്ങി, പാടുള്ള ചർമം മൃദുലമാകുന്നതോടെയാണ് സർജറി ചെയ്യാൻ പാകമാകുക. ഇതിനു പതിനെട്ടു മാസം വരെ വേണ്ടി വന്നേക്കാം. എന്നിരുന്നാലും, അത്യധികം ഗുരുതരമോ, വൈരൂപ്യമുള്ളതോ ആയ കേസുകളിൽ ഈ സമയപരിധിക്കു മുൻപേതന്നെ സർജറി നടത്താവുന്നതാണ്.
ഇതുമായി ബന്ധപ്പെട്ടു ചെയ്യേണ്ടുന്ന മറ്റു ചികിത്സാനടപടികൾ?
സർജറിയുടെ ഗുണഫലങ്ങൾ എന്തൊക്കെ?
സർജറിയിലൂടെ പാടുകൾ പൂർണമായും മായ്ക്കുവാൻ സാധിക്കില്ലെങ്കിലും, രൂപം മെച്ചപ്പെടുത്താനും, പ്രവർത്തനശേഷി വർധിപ്പിക്കാനും സാധിക്കും. ഈ പുനരുജ്ജീവനസാദ്ധ്യതകളിലൂടെ കൂടുതൽ ഉത്പാദകക്ഷമമായി ജീവിക്കാൻ സാധിക്കുന്നു. നിങ്ങളുടെ ആത്മവിശ്വാസം വർധിക്കുന്നു.
- ചൊറിച്ചിൽ - ഇത് അസ്വസ്ഥതതയുണ്ടാക്കുന്നു. മരുന്നുകളിലൂടെ കുറച്ചൊരാശ്വാസം ലഭിക്കും.
- വേദന. കിലോയ്ഡുകളാണ് വേദനയുണ്ടാക്കുന്നത്. പൊള്ളലുണ്ടായ ഭാഗത്തു നിന്നും പ്രശ്നബാധിതമല്ലാത്ത ഭാഗത്തേക്ക് നീളുന്ന പാടുകൾ/ വടുക്കളെയാണ് കീലോയ്ഡെന്ന് വിളിക്കുന്നത്.
- വൈരൂപ്യങ്ങൾ. കാലക്രമേണ പാടുകൾ ചുരുങ്ങാം. പാടുകൾക്കു അടുത്തുള്ള പേശികളെ അപേക്ഷിച്ചു കൂടുതൽ ബലം കൈവരികയോ, ചർമത്തിന്റെ കോമളത നഷ്ടപ്പെടുകയോ ചെയ്യാം. ചലിക്കുന്ന ഒരു ശരീരഭാഗത്തുള്ള ഇത്തരം പാട്, ഉദാഹരണത്തിന് സന്ധികളിൽ, ചലനശേഷിയെ ബാധിക്കാനുള്ള സാധ്യതയുണ്ട്. ഇതിനെ കോൺട്രാക്ചർ അഥവാ പാട് ചുരുങ്ങിവരൽ എന്ന് പറയുന്നു.
- അൾസർ ഉണ്ടാകുക. കാലക്രമേണ പാടുകളിൽ അൾസർ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇവ ഉണങ്ങാന് ബുദ്ധിമുട്ടാണ്.
- അമിത കോശവളർച്ച അഥവാ malignancy. ചില പാടുകൾ, വടുക്കളിൽ അമിത കോശവളർച്ച കണ്ടു വരാറുണ്ട്. ഇത് വളരെ അപൂർവമായി മാത്രമേ കാണപ്പെടാറുള്ളു.
- ജീവിതോപാധിയെ ബാധിക്കാം. ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിൽ ഇവ സാമ്പത്തികപ്രതിസന്ധിക്കു വഴിവെച്ചേക്കാം.
- ആത്മവിശ്വാസം നഷ്ടപ്പെടുന്നു.
പ്ലാസ്റ്റിക് സർജറിയിലൂടെ ഭേദമാക്കാനോ, കാഴ്ച്ചയിൽ മെച്ചപ്പെടുത്താനോ സാധിക്കുന്ന പൊള്ളലിന്റെ പാടുകൾ എപ്രകാരമുള്ളതാകാം?
പൊള്ളലിന്റെ ആഴം, തരം , രോഗിയെ സംബന്ധിച്ചുള്ള മറ്റു ഘടകങ്ങൾ എന്നിവയാശ്രയിച്ചിരിക്കും. ഡോക്ടറുമായുള്ള ഒരു കൺസൾട്ടേഷനിലൂടെ ഒരു രോഗിയിൽ പ്ലാസ്റ്റിക് സർജറിക്കുള്ള സാധ്യതകൾ നിർണയിക്കാവുന്നതാണ്. പൊള്ളലുണ്ടായ ശേഷം ഉടനടി നൽകുന്ന ചികിത്സ സാധാരണ രീതികളിലൂടെ (Conservative methods) തന്നെ ഭേദപ്പെടുത്താൻ സാധിക്കുന്നു.
പാടുകൾ മായ്ക്കാനുള്ള ചികിത്സാവിധികൾ എന്തൊക്കെ?
താരതമ്യേന എളുപ്പമുള്ള conservative രീതികൾ മുതൽ സർജറി വരെയുള്ള പല രീതികൾ ഇതിനായി അവലംബിക്കാം.
- Conservative .മോയിസ്റ്റെറൈസർ, സിലിക്കൺ ഷീറ്റ്, പ്രെഷർ ഗാര്മെന്റ്സ് എന്നിവയുടെ ഉപയോഗത്തിലൂടെ പാട് മായ്ക്കാൻ ശ്രമിക്കുന്നതിനെയാണ് കൺസർവേറ്റിവ് രീതികൾ കൊണ്ട് ഉദ്ദേശിക്കുന്നത്. മുറിവ് ഉണങ്ങിയതിനു ശേഷമാണ് ഈ രീതി ഉപയോഗിക്കുന്നത്. ഇതിനു രോഗിയുടെ അകമഴിഞ്ഞ സഹകരണം ആവശ്യമാണ്.
- Injections. പാടുകൾ മായ്ക്കുന്നതിന് പല പദാർഥങ്ങളും സ്വാധീനം ചെലുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. വലിയ പാടുകൾ മായ്ക്കുന്നതിനു സ്റ്റിറോയിഡുകൾ ഫലപ്രദമായി കാണപ്പെടുന്നു. ചുരുങ്ങിയ പാടുകൾ മായ്ക്കുന്നതിന് കൊഴുപ്പു വെച്ചുപിടിപ്പിക്കൽ ഫലപ്രദമാണ്.
- സർജറി . കാഴ്ചയിലും, പ്രവർത്തനത്തിലും മെച്ചപ്പെട്ട ഫലം ലഭിക്കുന്നതിനാണ് സർജറി ആവശ്യമായി വരുന്നത്. പൊള്ളലേറ്റ ഭാഗത്തെ ചർമം മൃദുലമായതിനുശേഷം മാത്രമേ സർജറി ചെയ്യാറുള്ളു. അതിനാൽ ഏകദേശം പതിനെട്ടു മാസം വരെ കാത്തിരിക്കേണ്ടതുണ്ട്. ഗുരുതരമായ പൊള്ളലുള്ളവർക്കു മാത്രമേ അടിയന്തിരമായി സർജറി ചെയ്യാറുള്ളു.
എന്തൊക്കെയാണ് പൊള്ളൽ പാടുകൾ നീക്കം ചെയ്യാനുള്ള വിവിധ തരം സർജറികൾ?
ലളിതമായതും, സങ്കീർണമായതുമായ പലതരം സർജറികൾ നിലവിലുണ്ട്. ഇത് വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കും.
- ചർമം വെച്ചുപിടിപ്പിക്കൽ (Skin grafting). ഇത് സാധാരണയായി ചർമം ചുരുങ്ങി വരുന്ന അവസ്ഥ ഭേദപ്പെടുത്തുവാൻ ഉപകരിക്കുന്നു.
- Flaps. മുഖത്തോ, മറ്റു ശരീരഭാഗത്തോ ഉണ്ടാകുന്ന ഗുരുതരമായ പൊള്ളൽപാടുകൾ മായ്കുന്നതിനു ഈവിധത്തിലുള്ള സർജറി ചെയ്യുന്നു.
- Serial Excision. വിസ്തൃതമായ പാടുകൾ നീക്കം ചെയ്യുന്നതിന് ഘട്ടം ഘട്ടമായുള്ള ഈ സർജറി വേണ്ടിവരുന്നത്.
- Tissue Expansion. പാടുകൾക്കരികിലുള്ള ദശകളെ കൂടുതൽ നിവർത്തിയെടുക്കുന്നതിനുള്ള ചെറിയ ഉപകരണങ്ങൾ ഇമ്പ്ലാൻറ് ചെയ്യുന്ന വിദ്യയാണിത്. ദശകൾ ആവശ്യത്തിന് നിവർന്നശേഷം ഉപകരണം നീക്കം ചെയ്യുകയും, അധികമായുള്ള ചർമമുപയോഗിച്ചു പാട് മറയ്ക്കുകയും ചെയ്യുന്നു.
പൊള്ളൽമൂലമുള്ള പാടുകൾ സർജറിയിലൂടെ നീക്കം ചെയ്യുന്നത് എപ്പോളാണ്?
പൊള്ളലേറ്റ ഭാഗം ഉണങ്ങി, പാടുള്ള ചർമം മൃദുലമാകുന്നതോടെയാണ് സർജറി ചെയ്യാൻ പാകമാകുക. ഇതിനു പതിനെട്ടു മാസം വരെ വേണ്ടി വന്നേക്കാം. എന്നിരുന്നാലും, അത്യധികം ഗുരുതരമോ, വൈരൂപ്യമുള്ളതോ ആയ കേസുകളിൽ ഈ സമയപരിധിക്കു മുൻപേതന്നെ സർജറി നടത്താവുന്നതാണ്.
ഇതുമായി ബന്ധപ്പെട്ടു ചെയ്യേണ്ടുന്ന മറ്റു ചികിത്സാനടപടികൾ?
- ഫിസിയോതെറാപ്പി
- സ്പ്ലിന്റ് ഉപയോഗിക്കുക
- പ്രഷർ ഗാർമെൻറ്സ് (ചലനത്തെ ക്രമീകരിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ)