Plastic Surgery Malayalam
  • Home
    • അമിക്കസ് ക്ലിനിക്
    • ഞങ്ങളെക്കുറിച്ച് (About us)
    • FAQ
  • Cosmetic Surgery
    • Moles (മറുക് നീക്കംചെയ്യൽ)
    • Fat grafting
    • LEUKODERMA ( ല്യൂക്കോഡെർമ , വെളുത്ത പാടുകൾ)
    • Scars (പാടുകൾ/വടുക്കൾ)
    • Blepharoplasty (ഐലിഡ് കറക്ഷൻ, ബ്ലിഫറോപ്ലാസ്റ്റി)
    • Rhinoplasty (റൈനോപ്ലാസ്റ്റി)
    • Otoplasty (ഓട്ടോപ്ലാസ്റ്റി)
    • Lip reduction (ചുണ്ടുകളുടെ വലിപ്പം കുറയ്ക്കുന്നത്)
    • Gynecomastia (ഗൈനിക്കോമാസ്റ്റിയ)
    • Brachioplasty (ബ്രാക്കിയോപ്ലാസ്റ്റി)
    • Breast reduction (സ്തനങ്ങളുടെ വലിപ്പം കുറയ്ക്കൽ)
    • Liposuction (ലൈപ്പോസക്ഷൻ)
    • Abdominoplasty (അബ്‌ഡോമിനോപ്ലാസ്റ്റി)
  • Reconstructive Surgery
    • കാർപൽ ടണൽ റിലീസ് (Carpal tunnel release)
    • Burn scars
    • Ingrowing toenail (കുഴിനഖം)
    • Diabetic ulcer
    • Pressure sore (പ്രഷർ സോർ )
    • ഉണങ്ങാത്ത മുറിവുകൾ (Nonhealing wounds)
    • Dupuytren's disease (ഡ്യുപാട്രൻസ് ഡിസീസ്)
  • Contact
  • Blog
  • Home
    • അമിക്കസ് ക്ലിനിക്
    • ഞങ്ങളെക്കുറിച്ച് (About us)
    • FAQ
  • Cosmetic Surgery
    • Moles (മറുക് നീക്കംചെയ്യൽ)
    • Fat grafting
    • LEUKODERMA ( ല്യൂക്കോഡെർമ , വെളുത്ത പാടുകൾ)
    • Scars (പാടുകൾ/വടുക്കൾ)
    • Blepharoplasty (ഐലിഡ് കറക്ഷൻ, ബ്ലിഫറോപ്ലാസ്റ്റി)
    • Rhinoplasty (റൈനോപ്ലാസ്റ്റി)
    • Otoplasty (ഓട്ടോപ്ലാസ്റ്റി)
    • Lip reduction (ചുണ്ടുകളുടെ വലിപ്പം കുറയ്ക്കുന്നത്)
    • Gynecomastia (ഗൈനിക്കോമാസ്റ്റിയ)
    • Brachioplasty (ബ്രാക്കിയോപ്ലാസ്റ്റി)
    • Breast reduction (സ്തനങ്ങളുടെ വലിപ്പം കുറയ്ക്കൽ)
    • Liposuction (ലൈപ്പോസക്ഷൻ)
    • Abdominoplasty (അബ്‌ഡോമിനോപ്ലാസ്റ്റി)
  • Reconstructive Surgery
    • കാർപൽ ടണൽ റിലീസ് (Carpal tunnel release)
    • Burn scars
    • Ingrowing toenail (കുഴിനഖം)
    • Diabetic ulcer
    • Pressure sore (പ്രഷർ സോർ )
    • ഉണങ്ങാത്ത മുറിവുകൾ (Nonhealing wounds)
    • Dupuytren's disease (ഡ്യുപാട്രൻസ് ഡിസീസ്)
  • Contact
  • Blog
Search

FAQ


1.  പ്ലാസ്റ്റിക് സർജറി ചെയ്താൽ വേദനയുണ്ടാകുമോ?
മറ്റേതു ശസ്ത്രക്രിയയും പോലെ പ്ലാസ്റ്റിക് സർജറി കഴിഞ്ഞശേഷമുള്ള ദിനങ്ങളിൽ ഏറിയും കുറഞ്ഞും വേദന, അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടേക്കാം. എന്നാൽ വേദനാസംഹാരികളുപയോഗിച്ച് ഇതു കൈകാര്യം ചെയ്യാവുന്നതാണ്. മരുന്നു കഴിക്കുന്നതോടെ രോഗികൾ സുഖമായിരിക്കുന്നതാണ് സാധാരണയായി കണ്ടുവരുന്നത്.
2. പ്ലാസ്റ്റിക് സർജറി ചെലവേറിയതാണോ?
പല ഘടകങ്ങളെയപേക്ഷിച്ചാണ്‌ ചെലവ് നിശ്ചയിക്കപ്പെടുന്നത്: സർജറിയുടെ ദൈർഖ്യം, ഇമ്പ്ലാൻ്റുകൾ ഉപയോഗിക്കുന്നുണ്ടോ എന്നത്, അനസ്തേഷ്യ, ഡോക്ടറുടെ ഫീസ്, ആശുപത്രിവാസം തുടങ്ങിയവ. ഇത് കൂടാതെ, ഏതു ശരീരഭാഗമാണ് ശസ്ത്രക്രിയക്കു വിധേയമാകുന്നത് എന്നതും പ്രധാനമാണ്. ദൈർഖ്യമേറിയ സർജറികളുടെ ചെലവും കൂടും. സർജറിയുടെ ഏകദേശച്ചെലവ് എത്രയെന്നത് സർജറിക്കുമുന്നോടിയായി ഡോക്ടറുമായി ചർച്ച ചെയ്യാവുന്നതാണ്.

3. കോസ്മെറ്റിക് സർജറിയിലൂടെ എന്തെങ്കിലും ആജീവനാന്ത/ദീർഘകാല പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ടോ?
സർജറി എന്നാൽ ജീവനുള്ള ദശകളെ ഏതെങ്കിലും തരത്തിൽ മെച്ചപ്പെടുത്താനുള്ള ശ്രമമാണ്. ചില കേസുകളിൽ, സൗന്ദര്യം വർധിപ്പിക്കാനുള്ള ഉദ്യമത്തിൽ ഇമ്പ്ലാന്റുകളും ഉപയോഗിക്കുന്നു. കൃത്യമായ പരീക്ഷണങ്ങളിലൂടെ കടന്നുപോയി, സുരക്ഷിതമെന്നുറപ്പുള്ള ഇമ്പ്ലാന്റുകൾ മാത്രമാണ് ഉപയോഗിക്കാറുള്ളത്. മിക്കപ്പോഴും ഈ ഇമ്പ്ലാന്റുകൾ ശരീരവുമായി താദാത്മ്യപ്പെട്ട് ഉദ്ദേശിച്ച ഫലം പ്രദാനം ചെയ്യാറുണ്ട്. ചില അവസരങ്ങളിൽ മാത്രം അവ extrusion, exposure or significant capsule formation എന്നിവയിലേക്ക് നയിച്ചേക്കാം. എന്നാൽ തനതായ രീതികളിലൂടെ ഇത്തരം പ്രശ്നങ്ങൾ വരാതെ സൂക്ഷിക്കാവുന്നതാണ്. ഏതു പ്രൊസീജ്യർ ചെയ്താലും വടുക്കൾ ഉണ്ടാകുക സ്വാഭാവികമാണ്. എന്നാൽ വലുതായി കാണപ്പെടുന്ന വടുക്കളുണ്ടാകുന്നവരിൽ അതിനെ വേണ്ടരീതിയിൽ മാറ്റിയെടുക്കാവുന്നതാണ്.

4. വടുക്കൾ ബാക്കിവെക്കാതെ സർജറി നടത്തുക സാധ്യമാണോ?
അല്ല. മുറിവ് സുഖപ്പെടുമ്പോൾ വടുക്കളുണ്ടാകുക സ്വാഭാവികമാണ്. നിങ്ങൾ തെരഞ്ഞെടുക്കുന്ന സർജറി, വ്യക്തിയുടെ ശരീരപ്രകൃതം എന്നിവയനുസരിച്ചിരിക്കും ഇക്കാര്യങ്ങൾ. ഒരു വ്യക്തിയിൽ വടുക്കൾ വരാനുള്ള സാധ്യത ഇല്ലാതാക്കാൻ സാധിക്കില്ലെങ്കിലും ഇവയെ നമുക്ക് ഉചിതമായ രീതിയിൽ മാറ്റിയെടുക്കാൻ സാധിച്ചേക്കും.

5. പ്ലാസ്റ്റിക് സർജറിയിലൂടെ ഒരു വ്യക്തിക്കു ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെ?
പ്ലാസ്റ്റിക് സർജറിയിലൂടെ ശരീരഭാഗങ്ങളുടെ രൂപം(ഭംഗി), പ്രവർത്തനം എന്നിവ മെച്ചപ്പെടുത്താൻ സാധിക്കും. ഇവയിലൂടെ സ്വന്തം ശരീരത്തേയും, രൂപത്തേയും കുറിച്ചുള്ള സങ്കൽപം മാറ്റിമറിക്കാൻ സാധിക്കും. അവനവനിലുള്ള മതിപ്പു കൂടുവാനും, ആത്മവിശ്വാസം വർദ്ധിക്കുകയും ചെയ്യുന്നു. പ്ലാസ്റ്റിക് സർജറിക്കു വിധേയമാകാമെന്നുള്ളതും, അവയിലൂടെ നേടാൻ ആഗ്രഹിക്കുന്ന ഗുണഫലങ്ങളും തികച്ചും വ്യക്തിപരമായ ഒരു തീരുമാനമാണ്.

6. പ്ലാസ്റ്റിക് സർജറിക്ക്‌ വിധേയമായ ശേഷം എപ്പോഴാണ് ജോലിയിൽ തിരികെ പ്രവേശിക്കാൻ സാധിക്കുക?
ഇത് ഏതു പ്രൊസീജ്യറിനാണ് വിധേയമായത് എന്നതനുസരിച്ചിരിക്കും. കീഴെ പറയുന്നവയിൽ വളരെ പെട്ടെന്നുതന്നെ ആശുപത്രിയിൽ നിന്നും മടങ്ങി, ജോലിക്കു പോകാവുന്നതാണ്: ഡെർമബ്രെഷൻ, മറുക് നീക്കം ചെയ്യൽ, വടുക്കൾ മാറ്റൽ, ബോട്ടോക്സ്, ഫില്ലർ ഇൻജക്ഷനുകൾ എന്നിവ.
മറ്റു ചിലതിൽ തദ്ദിവസമോ, അടുത്ത ദിവസമോ തന്നെ തിരിച്ചുപോകാമെങ്കിലും  കുറച്ചു ദിവസത്തേക്ക് വിശ്രമം ആവശ്യമാണ്. ഒരാഴ്ചക്കുള്ളിൽ ജോലിക്കു പോകാനും, 4-8 ആഴ്ചകൾക്കുള്ളിൽ ഭാരിച്ച ജോലികൾ ചെയ്തു തുടങ്ങാവുന്നതുമാണ്. അതിനാൽ, പ്രൊസീജ്യർ അനുസരിച്ച് വിശ്രമകാലം വ്യത്യാസപ്പെട്ടിരിക്കും.
7. പ്രൊസീജ്യർ ചെയ്ത ശേഷം നിലനിൽക്കുന്ന വടുക്കൾ ഇല്ലാതാക്കാൻ സാധിക്കുമോ?
സാധിക്കും. തിരുമ്മുക, വടുക്കളിൽ മോയിസ്ചറൈസർ തേയ്ക്കുക തുടങ്ങിയ ഉപദേശങ്ങൾ ഞങ്ങൾ സാധാരണയായി കൊടുക്കാറുണ്ട്. കാഴ്ചയിൽ വലിയ വടുക്കൾ ഉള്ളവരിൽ സിലിക്കൺ ഷീറ്റുകൾ ഉപയോഗിക്കപ്പെടാറുണ്ട്. അസാധാരണമായി കാണുന്ന hypertrophic scar ഉള്ളവരിൽ ഇറുക്കമുള്ള വസ്ത്രങ്ങൾ ഉപയോഗിച്ചുള്ള ചികിത്സയുമുണ്ട്.

8. പ്ലാസ്റ്റിക് സർജറിക്ക്‌ വിധേയമാകുന്നതിനുമുമ്പ് എന്തെങ്കിലും മുൻകരുതൽ എടുക്കേണ്ടതായുണ്ടോ?
ചുവടെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
1. ഹെർബ  സപ്ലിമെൻറ്റുകൾ ഉപയോഗിക്കുന്നതു പ്രൊസീജ്യറിനു 3 ആഴ്ച മുൻപേയെങ്കിലും നിർത്തുക. ഇവയിൽ പലതിൻറെയും ഉപയോഗം അമിത രക്തസ്രാവത്തിലേക്കു നയിച്ചേക്കാം.
 
2. പ്ലേറ്റ്ലെറ്റ് (ബിംബാണു) നേർപ്പിക്കുന്നതിനായി കഴിക്കുന്ന മരുന്നുകൾ ഒരാഴ്ചക്കു മുൻപേ നിർത്തിവെക്കുക. ഡോക്ടറോട് ഇത്തരം മരുന്നുകൾ കഴിക്കുന്ന വിവരം സൂചിപ്പിക്കുക. താത്കാലികമായി ഇവ നിർത്തിവെക്കുന്ന കാര്യം ഒരു കാർഡിയോളജിസ്റ്റ്/ ഫിസീഷ്യനോട്‌ സംസാരിക്കാം.
 
3. ഇലക്ടീവ് പ്രൊസീജ്യറുകൾക്കുമുൻപ് ഏതെങ്കിലും തരത്തിലുള്ള ഇൻഫെക്ഷൻ കണ്ടെത്തുന്ന പക്ഷം, അതു മാറുന്നതുവരെ കാത്തിരിക്കേണ്ടതാണ്. ഉദാഹരണത്തിന്, മുഖക്കുരു ഏറെയുണ്ടെങ്കിൽ അവ ഭേദമാകുന്നവരെ കാത്തിരുന്നു മാത്രമേ റൈനോപ്ലാസ്റ്റി(മൂക്കിൻറെ രൂപഭംഗി കൂട്ടുന്ന പ്രൊസീജ്യർ) ചെയ്യുകയുള്ളൂ.
 
4. സർജറിക്കു മുൻപായി 3-4 ആഴ്ചത്തേക്കെങ്കിലും പുകവലിക്കാതിരിക്കുക. പുകവലി, മുറിവുകൾ സുഖപ്പെടുന്നത്തിനു തടസ്സമാകുകയും, മറ്റു പ്രശ്നങ്ങൾ സൃഷ്ടിക്കുകയും അതുവഴി ഫലം മോശമാകുകയും ചെയ്യുന്നു.


Contact Us

Picture
Picture
Picture

Sister (English) website at: www.amicusclinic.in
English to Malayalam translation done by Ms. Arya. You can reach her at livearyalive@gmail.com.

Phone: 8606029728,
​Email: contact@amicusclinic.in

© 2023 Amicus Clinic (Plastic Surgery Centre, Trivandrum). All rights reserved.
  • Home
    • അമിക്കസ് ക്ലിനിക്
    • ഞങ്ങളെക്കുറിച്ച് (About us)
    • FAQ
  • Cosmetic Surgery
    • Moles (മറുക് നീക്കംചെയ്യൽ)
    • Fat grafting
    • LEUKODERMA ( ല്യൂക്കോഡെർമ , വെളുത്ത പാടുകൾ)
    • Scars (പാടുകൾ/വടുക്കൾ)
    • Blepharoplasty (ഐലിഡ് കറക്ഷൻ, ബ്ലിഫറോപ്ലാസ്റ്റി)
    • Rhinoplasty (റൈനോപ്ലാസ്റ്റി)
    • Otoplasty (ഓട്ടോപ്ലാസ്റ്റി)
    • Lip reduction (ചുണ്ടുകളുടെ വലിപ്പം കുറയ്ക്കുന്നത്)
    • Gynecomastia (ഗൈനിക്കോമാസ്റ്റിയ)
    • Brachioplasty (ബ്രാക്കിയോപ്ലാസ്റ്റി)
    • Breast reduction (സ്തനങ്ങളുടെ വലിപ്പം കുറയ്ക്കൽ)
    • Liposuction (ലൈപ്പോസക്ഷൻ)
    • Abdominoplasty (അബ്‌ഡോമിനോപ്ലാസ്റ്റി)
  • Reconstructive Surgery
    • കാർപൽ ടണൽ റിലീസ് (Carpal tunnel release)
    • Burn scars
    • Ingrowing toenail (കുഴിനഖം)
    • Diabetic ulcer
    • Pressure sore (പ്രഷർ സോർ )
    • ഉണങ്ങാത്ത മുറിവുകൾ (Nonhealing wounds)
    • Dupuytren's disease (ഡ്യുപാട്രൻസ് ഡിസീസ്)
  • Contact
  • Blog