റികൺസ്ട്രക്റ്റിവ് സർജറി (Reconstructive Surgery)
പ്രശനം ബാധിച്ചിട്ടുള്ള ശാരീരിക പ്രവർത്തനങ്ങളെ പഴയപടിയാക്കുന്ന പ്രക്രിയകളാണ് റികൺസ്ട്രക്റ്റിവ് സർജറികൾ. ട്രോമ, പൊള്ളൽ, വളർച്ച/ കോശ സംബന്ധമായ വൈകല്യങ്ങൾ എന്നിവയെല്ലാം നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ ബാധിച്ചേക്കാം. ഇത്തരം പ്രശ്നങ്ങൾ, ഒരു വ്യക്തിയെന്ന നിലയിൽ സമൂഹത്തിനായി എന്തെങ്കിലും ചെയ്യുന്നതിൽ നിന്ന് നിങ്ങളെ വ്യതിചലിപ്പിച്ചേക്കാം. ഇത് വ്യക്തികളുടെ ആത്മാഭിമാനത്തെപ്പോലും ബാധിക്കുന്നു.തല മുതൽ പാദം വരെ എവിടെ വേണമെങ്കിലും ഇത്തരം പ്രശ്നങ്ങൾ പ്രകടമാകാമെന്നുള്ളതുകൊണ്ട് തന്നെ റികൺസ്ട്രക്റ്റിവ് സർജറികൾ തുറന്നു തരുന്ന സാധ്യതകളും അനേകമാണ്. ഒരു പ്രത്യേക ശരീര ഭാഗത്തിനോ, അവയവത്തിനോ മാത്രമായി ഒതുങ്ങുന്നതല്ല ഈ സ്പെഷ്യാലിറ്റിയുടെ സാധ്യത.മുറിവുണക്കുക, അവശേഷിക്കുന്ന പാടുമായ്ക്കുക എന്നിവയ്ക്കാണ് ഈ സ്പെഷ്യാൽറ്റി ഏറ്റവുമധികം ഉപയോഗപ്പെടുത്തുന്നത്. ഈ മേഖലയില കൂടുതൽ അറിവ് ലഭ്യമാകുന്നതിലൂടെ ഞങ്ങളുടെ ശസ്ത്രക്രിയാ രീതികളും മെച്ചപ്പെടുന്നു. ഇത് മെച്ചപ്പെട്ട ഫലവും നൽകുന്നു.
എങ്ങനെയാണ് റികൺസ്ട്രക്ടിവ് സർജറിക്ക് ഒരാൾ വിധേയനാകുന്നത്?
മറ്റേതു സർജറിയും പോലെ തന്നെയാണ് റികൺസ്ട്രക്റ്റിവ് സർജറിയും. പ്രശ്നബാധിതമായ ശരീരഭാഗം മെച്ചപ്പെടുത്തണമെന്ന ഒരു വ്യക്തിയുടെ ചിന്തയിൽ നിന്നാണ് ഇത് തുടങ്ങുന്നത്. ആദ്യം കുടുംബത്തിൻ്റെയും, സുഹൃത്തുക്കളുടേയും അഭിപ്രായം ചോദിക്കാവുന്നതാണ്. ഒരു ഫിസിഷ്യനോ, സ്പെഷ്യലിസ്റ്റോ മുഖേന പ്ലാസ്റ്റിക് സർജനെ സമീപിക്കുകയാണ് സ്വാഭാവികരീതി.ഇതിനു ശേഷം ഒരു സ്പെഷ്യലിസ്റ്റിനെ കാണുക. മുൻകാലങ്ങളിലെ ചികിത്സാ, മരുന്നു സംബന്ധമായ രേഖകളോടുകൂടി കാണുന്നതാണ് അഭികാമ്യം. ഇതിൽ നാഡീ സംബന്ധമായ ടെസ്റ്റുകൾ, എക്സ്-റേ മറ്റു സ്കാൻ റിപ്പോർട്ടുകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നന്ന്.
ഇവയുടെയെല്ലാം അടിസ്ഥാനത്തിൽ, ഈ വ്യക്തിയുടെ പ്രതീക്ഷകൾ കൂടി കണക്കിലെടുത്താണ് ചികിത്സ നിശ്ചയിക്കുന്നത്. ഒരു കണ്ടീഷൻ ചികിത്സിച്ചു മാറ്റാൻ ഒട്ടേറെ മാർഗങ്ങളുണ്ടാകും. കൺസർവേറ്റിവ് , നോൺ- സർജിക്കൽ, സർജിക്കൽ എന്നിങ്ങനെ പല രീതികളുണ്ട്. ഇവയിലോരോന്നിലും അടങ്ങിയിട്ടുള്ള പ്രൊസീജിയർ, അപകട സാധ്യത, സുഖം പ്രാപിക്കാനെടുക്കുന്ന ദൈർഘ്യം, ഫലം എന്നീ കാര്യങ്ങൾ രോഗിയുമായി ചർച്ച ചെയ്യുന്നു.
ചില കേസുകളിൽ റിവ്യു കൺസൾട്ടേഷനും ചെയ്തു പോരാറുണ്ട്. ചിലർക്കെങ്കിലും സ്വന്തക്കാരുമായി ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതായുണ്ട്. സർജറിക്ക് തയ്യാറായി വരുന്നവർക്ക് ഒരു പ്രീ - അനസ്തറ്റിക് (അനസ്തേഷ്യയെ സംബന്ധിച്ച) കൺസൾട്ടേഷനും നൽകുന്നു.മറ്റു ശസ്ത്രക്രിയകളിലേതുപോലെ, ഡേ കെയർ സർജറി മുതൽ നീണ്ട കാലം പരിചരണമാവശ്യമായി വരുന്ന പ്രക്രിയകൾ വരെയുണ്ടാകാം. ചിലതിൽ ഈ പ്രക്രിയകളെ ഘട്ടങ്ങളായി തരം തിരിച്ചിട്ടുണ്ടാകും. സുഹൃത്തുക്കളുടേയോ, ബന്ധുക്കളുടെയും സഹായത്തോടെ സാധാരണ ജീവിതം തുടരാവുന്ന സാഹചര്യത്തിലെത്തുന്ന പക്ഷം രോഗിയെ ഡിസ്ചാർജ് ചെയ്യുന്നതാണ്.
തുടർന്നുള്ള കൺസൾട്ടേഷന് (follow-up) കൃത്യമായി രോഗി വന്നുകൊണ്ടിരിക്കണം. ഇത് വളരെ പ്രധാനമാണ്. ഈ സമയത്ത് രോഗികളിൽ ഫിസിക്കൽ തെറാപ്പിയും തുടങ്ങി വയ്ക്കുന്നു. മികച്ച ഫലത്തിനായി ചില രോഗികൾക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും ആവശ്യമായി വരാം.
റികൺസ്ട്രക്റ്റിവ് സർജറി ഒരു പുനരുജ്ജീവനമാർഗ്ഗമാണ്. വ്യക്തികൾക്ക് അവരുടെ സാധാരണ ജീവിതത്തിലേയ്ക്ക്തിരിച്ചു പോകുവാൻ ഇതിലൂടെ സാധിക്കുന്നു.