ഉണങ്ങാത്ത മുറിവുകൾ (Non-healing wounds)
12 ആഴ്ചകൾക്കുശേഷവും ഉണങ്ങാത്ത മുറിവുകളെ chronic wounds എന്നു വിളിക്കുന്നു. ഇവ വ്യക്തികളെ വളരെയധികം ബുദ്ധിമുട്ടിക്കുകയും, അങ്ങനെയവർക്ക് സജീവമായ ജീവിതം നയിക്കാൻ സാധിക്കാതെയും വരുന്നു. മുറിവുള്ള ഭാഗത്ത് വേദനയനുഭവപ്പെടുക വളരെ സാധാരണമാണ്. മുറിവുണങ്ങുന്ന സമയം മുറിവുകൾ വടുക്കളായി മാറുന്നു. എന്നാൽ, ഉണങ്ങാത്ത മുറിവുകളിൽ ഈ സുഖപ്പെടുന്ന പ്രക്രിയ ആദ്യഘട്ടത്തിൽ തന്നെ നിന്നുപോകുന്നു.
എങ്ങനെയാണ് മുറിവുകൾ ഉണങ്ങാതിരിക്കുന്നത്?
സാധാരണ ഗതിയിൽ മുറിവുണങ്ങാൻ ആവശ്യമായ ഘടകങ്ങൾ ഇല്ലാത്തിടത്താണ് ഉണങ്ങാത്ത മുറിവുകൾ ഉണ്ടാകുന്നത്. ഇവ മുറിവു കേന്ദ്രീകരിച്ചോ, അല്ലാതെയോ വരാം. ചുവടെ കൊടുത്തിരിക്കുന്നവയാണ് സാധാരണയായി കണ്ടുവരുന്ന കാരണങ്ങൾ:
1. ഇസ്‌കീമിയ അഥവാ രക്തപ്രവാഹം ശരീരഭാഗങ്ങളിലേക്ക് കുറയുമ്പോഴുണ്ടാകുന്ന അവസ്ഥ.
2. പ്രമേഹം
3. Venous Insufficiency അഥവാ കാലുകളിലെ സിരകൾക്ക് ഹൃദയത്തിലേക്ക് രക്തമെത്തിക്കാൻ സാധിക്കാത്ത അവസ്ഥ.
4. വാസ്‌ക്യൂലൈറ്റിസ് അഥവാ രക്തക്കുഴലുകൾക്കുണ്ടാകുന്ന നീര്.
5. ട്രോമാ
ഇത്തരം മുറിവുകളെ എങ്ങനെയാണ് ചികിത്സിക്കുന്നത്?
രോഗി ഇതുവരെ സ്വീകരിച്ചിട്ടുള്ള ചികിത്സകൾ നോക്കിയും, രോഗിയെ വൈദ്യപരിശോധനക്കു വിധേയമാക്കിയും, മുറിവുണങ്ങാതിരിക്കാനുള്ള കാരണങ്ങൾ കണ്ടെത്തുന്നു. കൂടുതൽ പരിശോധനകളിലൂടെ രക്തക്കുഴലുകൾ, രക്തപ്രവാഹം എന്നിങ്ങനെയുള്ള കാര്യങ്ങളും ശ്രദ്ധിക്കുന്നു. കൂടുതൽ പരിശോധനകൾ നടത്തി മുറിവുകളിലുള്ള ബാക്ടീരിയ ഏതൊക്കെയെന്നും, ആൻറ്റിബയോട്ടിക്കുകൾ ഏതൊക്കെ ഉപയോഗപ്പെടുമെന്നും മനസിലാക്കുന്നു. CT, MRI സ്കാനുകളും ചെയ്യുന്നു. മറ്റു മാരകമായ എന്തെങ്കിലും അവസ്ഥയോ, ദശവളർച്ചയോ ഉണ്ടോയെന്ന് പരിശോധിക്കും.
ഓരോ രോഗിയുടെയും മുറിവനുസരിച്ചായിരിക്കും ഏതെല്ലാം ടെസ്റ്റുകൾ ആവശ്യമായി വരുമെന്ന് നിർണയിക്കുക. മുറിവുണങ്ങാനാവശ്യമായ സാഹചര്യമൊരുക്കുന്നതിനൊപ്പം രോഗിക്ക് പോഷകം ആവശ്യത്തിനു ലഭ്യമാകുന്നുണ്ടോയെന്നും ഉറപ്പുവരുത്തുന്നു. ഇല്ലായെന്ന് കണ്ടെത്തുന്ന പക്ഷം പോഷക സപ്ലിമെന്റുകളും നിർദേശിക്കുന്നതാണ്. രക്തപ്രവാഹം, പ്ലാസ്മ എന്നിവയിലെ പ്രശ്നങ്ങളും വേണ്ടവിധം പരിഹരിക്കുന്നു. മുറിവിനോടുചേർന്ന് മൃതകോശങ്ങൾ കാണപ്പെടുന്നത് ചികിത്സയെ ബാധിക്കുമെന്നതിനാൽ മുറിവുകൾ വൃത്തിയാക്കി, ഡ്രസ് ചെയ്തു സൂക്ഷിക്കുന്നു. മാരകമായ മുറിവുകളിൽ ഇത്തരം മൃതകോശങ്ങൾ അമിതമായി കണ്ടുവരുന്ന സാഹചര്യങ്ങളിൽ ശസ്ത്രക്രിയയിലൂടെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നു. ചികിത്സയിൽ സാധാരണ അവലംബിക്കാറുള്ള പ്രക്രിയകൾ ഇവയാണ്,
1. Conservative management അഥവാ ശസ്ത്രക്രിയ ഒഴിവാക്കിക്കൊണ്ടുള്ള ചികിത്സകൾ. കൃത്യമായ ഇടവേളകളിൽ മുറിവിൻറെ ഡ്രസിങ് മാറ്റുന്നതുൾപ്പെടെ.
2. ശസ്ത്രക്രിയ. ഇതിൽ ചർമപാളികൾ കൊണ്ട് മുറിവ് മറക്കുന്ന പ്രക്രിയയും ഉൾപ്പെടുന്നു.
3. Negative Pressure Wound Therapy (NPWT)