Plastic Surgery Malayalam
  • Home
    • അമിക്കസ് ക്ലിനിക്
    • ഞങ്ങളെക്കുറിച്ച് (About us)
    • FAQ
  • Cosmetic Surgery
    • Moles (മറുക് നീക്കംചെയ്യൽ)
    • Fat grafting
    • LEUKODERMA ( ല്യൂക്കോഡെർമ , വെളുത്ത പാടുകൾ)
    • Scars (പാടുകൾ/വടുക്കൾ)
    • Blepharoplasty (ഐലിഡ് കറക്ഷൻ, ബ്ലിഫറോപ്ലാസ്റ്റി)
    • Rhinoplasty (റൈനോപ്ലാസ്റ്റി)
    • Otoplasty (ഓട്ടോപ്ലാസ്റ്റി)
    • Lip reduction (ചുണ്ടുകളുടെ വലിപ്പം കുറയ്ക്കുന്നത്)
    • Gynecomastia (ഗൈനിക്കോമാസ്റ്റിയ)
    • Brachioplasty (ബ്രാക്കിയോപ്ലാസ്റ്റി)
    • Breast reduction (സ്തനങ്ങളുടെ വലിപ്പം കുറയ്ക്കൽ)
    • Liposuction (ലൈപ്പോസക്ഷൻ)
    • Abdominoplasty (അബ്‌ഡോമിനോപ്ലാസ്റ്റി)
  • Reconstructive Surgery
    • കാർപൽ ടണൽ റിലീസ് (Carpal tunnel release)
    • Burn scars
    • Ingrowing toenail (കുഴിനഖം)
    • Diabetic ulcer
    • Pressure sore (പ്രഷർ സോർ )
    • ഉണങ്ങാത്ത മുറിവുകൾ (Nonhealing wounds)
    • Dupuytren's disease (ഡ്യുപാട്രൻസ് ഡിസീസ്)
  • Contact
  • Blog
  • Home
    • അമിക്കസ് ക്ലിനിക്
    • ഞങ്ങളെക്കുറിച്ച് (About us)
    • FAQ
  • Cosmetic Surgery
    • Moles (മറുക് നീക്കംചെയ്യൽ)
    • Fat grafting
    • LEUKODERMA ( ല്യൂക്കോഡെർമ , വെളുത്ത പാടുകൾ)
    • Scars (പാടുകൾ/വടുക്കൾ)
    • Blepharoplasty (ഐലിഡ് കറക്ഷൻ, ബ്ലിഫറോപ്ലാസ്റ്റി)
    • Rhinoplasty (റൈനോപ്ലാസ്റ്റി)
    • Otoplasty (ഓട്ടോപ്ലാസ്റ്റി)
    • Lip reduction (ചുണ്ടുകളുടെ വലിപ്പം കുറയ്ക്കുന്നത്)
    • Gynecomastia (ഗൈനിക്കോമാസ്റ്റിയ)
    • Brachioplasty (ബ്രാക്കിയോപ്ലാസ്റ്റി)
    • Breast reduction (സ്തനങ്ങളുടെ വലിപ്പം കുറയ്ക്കൽ)
    • Liposuction (ലൈപ്പോസക്ഷൻ)
    • Abdominoplasty (അബ്‌ഡോമിനോപ്ലാസ്റ്റി)
  • Reconstructive Surgery
    • കാർപൽ ടണൽ റിലീസ് (Carpal tunnel release)
    • Burn scars
    • Ingrowing toenail (കുഴിനഖം)
    • Diabetic ulcer
    • Pressure sore (പ്രഷർ സോർ )
    • ഉണങ്ങാത്ത മുറിവുകൾ (Nonhealing wounds)
    • Dupuytren's disease (ഡ്യുപാട്രൻസ് ഡിസീസ്)
  • Contact
  • Blog
Search

BLEPHAROPLASTY (ഐലിഡ് കറക്ഷൻ, ബ്ലിഫറോപ്ലാസ്റ്റി)


കൺപോളകളുടെ രൂപം മെച്ചപ്പെടുത്തി അവയ്ക്ക് കൂടുതൽ യുവത്വം തോന്നിപ്പിക്കുന്ന ശസ്ത്രക്രിയയാണ് ബ്ലിഫറോപ്ലാസ്റ്റി. കൺപോളകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന അവസ്ഥകൾക്കും ഈ ശസ്ത്രക്രിയ ഉപകാരപ്രദമാണ്. ഉദാഹരണത്തിന്, കണ്ണ് വരണ്ടിരിക്കുന്ന അവസ്ഥ. ബ്ലിഫറോപ്ലാസ്റ്റി കണ്ണിനു ചുറ്റും സംഭവിക്കുന്ന ഏജിങിൻറെ ലക്ഷണങ്ങൾ ഇല്ലാതാക്കുന്നു. മുകളിലത്തേയും, താഴത്തേയും കൺപോളകളിൽ ഇതു ചെയ്യാവുന്നതാണ്.
 
പ്രായമേറുമ്പോൾ കണ്ണിനു ചുറ്റുമുള്ള ചർമത്തിൽ എന്തെല്ലാം സംഭവിക്കാം?
1. ക്ഷീണം തോന്നിക്കാം.
2. മുകളിലത്തെ കൺപോളയിൽ അയഞ്ഞ പാളികൾ കാണപ്പെട്ടു തുടങ്ങും. ചിലരിൽ, ഇത് കാഴ്ച്ചയെ മറയ്ക്കുന്ന രീതിയിൽ ഉണ്ടാകാം.
3. താഴ്ഭാഗത്തെ കൺപോളകൾ അയഞ്ഞു സഞ്ചിപോലെ കാണപ്പെടാം.
4. ഇതേ കൺപോളകളുടെ നീളം കൂടിയതുപോലെ വരാം.
5. വീർത്ത/തടിപ്പോടുകൂടിയ കൺപോളകൾ.

ബ്ലിഫറോപ്ലാസ്റ്റി ആരിലൊക്കെ ചെയ്യാം?
നിങ്ങളിലും ചെയ്യാവുന്നതാണ്. നിങ്ങൾ:
1. കൺപോളകളിൽ പ്രായക്കൂടുതൽ തോന്നുന്നുവെന്ന് വിഷമിക്കുന്നെങ്കിൽ.
2. കണ്ണുകളെ ബാധിക്കുന്ന ഗുരുതരമായ അസുഖങ്ങൾ ഒന്നും തന്നെയില്ലെങ്കിൽ.
3. നല്ല ആരോഗ്യവും, മറ്റസുഖങ്ങൾ ഇല്ലായെങ്കിൽ.
4. പ്രൊസീജ്യറിനെ കുറിച്ച് ന്യായമായ പ്രതീക്ഷകൾ വെച്ച് പുലർത്തുന്നു എങ്കിൽ.
5. പുകവലിക്കാറില്ലയെങ്കിൽ.

സർജറിക്ക്‌ വിധേയമാകാൻ ആവശ്യമായ കരുതലുകൾ എന്തൊക്കെ?
 
സർജറിക്കുമുൻപായുള്ള പരിശോധന: നിങ്ങൾ എന്താണ് സർജറിയിൽനിന്ന് ആഗ്രഹിക്കുന്നത് എന്ന് വ്യക്തമായി ഡോക്ടറോട് പറയുക. ഒപ്പം തന്നെ, കണ്ണിനേയോ, ശരീരത്തെയോ ബാധിച്ചിരിക്കുന്ന മറ്റസുഖങ്ങൾ, കഴിച്ചിട്ടുള്ള മരുന്നുകളുടെ ചരിത്രം, ഹെർബൽ സപ്ലിമെന്റുകൾ, മുൻപ് സ്വീകരിച്ചിട്ടുള്ള കണ്ണുസംബന്ധിയായ ചികിത്സകൾ എന്നിവയെക്കുറിച്ചുള്ള സമ്പൂർണ വിവരങ്ങൾ ധരിപ്പിക്കുക. ഞങ്ങൾ ഈ സർജറിയിലെ ചികിത്സാവിധികൾ, ഫലം, ഇതിലുള്ള റിസ്ക്, സുഖപ്പെടാനെടുക്കുന്ന സമയം എന്നീ കാര്യങ്ങൾ നിങ്ങളുമായി ചർച്ച ചെയ്യുന്നതാണ്. നിങ്ങളുടെ ആരോഗ്യം വിലയിരുത്തുന്നതിനായി ചില ടെസ്റ്റുകൾക്കു വിധേയമാകേണ്ടതാണ്. പ്രൊസീജ്യറിനു മുൻപായി ഒരു കണ്ണുഡോക്ടറിന്റെ പരിശോധനാ റിപ്പോർട്ടും ആവശ്യമാണ്. എന്തു സംശയവും നിങ്ങൾക്ക് ഞങ്ങളോട് ചോദിക്കാം. പുകവലി ശീലമാക്കിയവർ പ്രൊസീജ്യറിനു കുറഞ്ഞത് രണ്ടാഴ്ച്ച മുൻപെങ്കിലും പുകവലി നിർത്തേണ്ടതാണ്.

പ്രൊസീജ്യർ: മയക്കത്തോടെയുള്ള ലോക്കൽ അനസ്തേഷ്യയോ, അല്ലെങ്കിൽ ജനറൽ അനസ്തേഷ്യയോ നൽകി ബ്ലിഫറോപ്ലാസ്റ്റി ചെയ്യാവുന്നതാണ്. രോഗിയുടെ സൗകര്യവും, ശസ്ത്രക്രിയയുടെ സങ്കീർണതയുമനുസരിച്ചാണ് ഇതു നിശ്ചയിക്കുന്നത്. മുകൾപ്പോളയുടെ തടത്തിൽ ചെറിയ മുറിവുകളുണ്ടാക്കി അമിതമായ ചർമ്മം നീക്കം ചെയ്യുന്നു. അമിത കൊഴുപ്പും നീക്കം ചെയ്യാവുന്നതോ അല്ലെങ്കിൽ അവയുടെ സ്ഥാനം മാറ്റി സ്ഥാപിച്ച്, മെച്ചപ്പെട്ട രൂപം കൺപോളയ്ക്കു നൽകുവാനും സാധിക്കും. താഴത്തെ കൺപോളയിൽ കൺപീലികൾക്കു കീഴിലായോ, കൺജങ്ക്റ്റിവൽ സാക്കിന് ഉള്ളിലായോ മുറിവുണ്ടാക്കാം. കൊഴുപ്പിൻറെ പാളികളുടെ സ്ഥാനം മാറ്റുകയും, കൺപോളയിലെ മറ്റു ദശകളെ കൂടുതൽ ബലപ്പെടുത്തുകയും ചെയ്യുന്നു. സ്യുച്ചർ (തുന്നൽ)/ ടേപ്പ് ഉപയോഗിച്ച് മുറിവുകൾ അടയ്ക്കുന്നു.

സൗഖ്യം പ്രാപിക്കൽ : പ്രൊസീജ്യറിനുശേഷം രോഗിക്കൊപ്പം ഉത്തരവാദിത്വപ്പെട്ട, മുതിർന്ന വ്യക്തികൾ ആരെങ്കിലും ഉണ്ടാകേണ്ടത് ആവശ്യമാണ്. അന്നേദിവസമോ, അടുത്ത ദിവസമോ രോഗിക്ക് വീട്ടിൽ പോകാം. വേദന കുറയ്ക്കുവാനും, അണുബാധ തടയുന്നതിനുമായി മരുന്നുകൾ കഴിക്കുക. തുടക്കത്തിൽ, മുറിവുകളിൽ ചൊറിച്ചിൽ അനുഭവപ്പെടുക സ്വാഭാവികമാണ്. ലൂബ്രിക്കേഷൻ ഡ്രോപ്പ്, ജെൽ എന്നിവ കൊണ്ട് കണ്ണിലെ വരൾച്ച ഭേദമാക്കാം. സർജറിക്കുശേഷം കണ്ണ് തിരുമ്മാൻ പാടുള്ളതല്ല. ശസ്ത്രക്രിയക്കുശേഷമുള്ള കണ്ണിൻറെ നീരുവച്ച പ്രകൃതം സാവധാനം മാറി, പുതിയ രൂപം കാണുമാറാകും.


ബ്ലിഫറോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് ചെലവെത്രയാകും?
അനസ്തേഷ്യ, ആശുപത്രി ഫീ, മരുന്നുകൾ, പരിശോധനകൾ, സർജൻറെ ഫീ എന്നിവയുടെ ആകെത്തുകയാണ് സർജറിയുടെ ചെലവ്.

കണ്ണിനു കീഴെയുള്ള ഭാഗം മെച്ചപ്പെടുത്താൻ മറ്റു മാർഗ്ഗങ്ങളുണ്ടോ?
തൂങ്ങുന്ന പുരികങ്ങൾ മുകളിക്കുയർത്തുന്ന കോസ്മെറ്റിക് സർജറിയാണ് ബ്രോ ലിഫ്റ്റ് (brow lift). നെറ്റി തൂങ്ങുന്നതുമൂലവും കണ്ണുകൾക്ക് പ്രായക്കൂടുതൽ തോന്നിപ്പിക്കാം. അത്തരം സന്ദർഭങ്ങളിൽ, ബ്രോ ലിഫ്റ്റ് സർജറി ചെയ്തശേഷം കൺപോളകളിൽ ചെയ്യുന്നതാകും നല്ലത്.

ബ്ലിഫറോപ്ലാസ്റ്റിയുടെ ഫലങ്ങൾ ഏറെക്കാലം നീണ്ടുനിൽക്കുന്നവയാണോ?
അതെ. ഇവ സ്ഥിരവും, നീണ്ടു നിൽക്കുന്നതുമായ മാറ്റങ്ങളാണ്.


Contact Us

Picture
Picture
Picture

Sister (English) website at: www.amicusclinic.in
English to Malayalam translation done by Ms. Arya. You can reach her at livearyalive@gmail.com.

Phone: 8606029728,
​Email: contact@amicusclinic.in

© 2023 Amicus Clinic (Plastic Surgery Centre, Trivandrum). All rights reserved.
  • Home
    • അമിക്കസ് ക്ലിനിക്
    • ഞങ്ങളെക്കുറിച്ച് (About us)
    • FAQ
  • Cosmetic Surgery
    • Moles (മറുക് നീക്കംചെയ്യൽ)
    • Fat grafting
    • LEUKODERMA ( ല്യൂക്കോഡെർമ , വെളുത്ത പാടുകൾ)
    • Scars (പാടുകൾ/വടുക്കൾ)
    • Blepharoplasty (ഐലിഡ് കറക്ഷൻ, ബ്ലിഫറോപ്ലാസ്റ്റി)
    • Rhinoplasty (റൈനോപ്ലാസ്റ്റി)
    • Otoplasty (ഓട്ടോപ്ലാസ്റ്റി)
    • Lip reduction (ചുണ്ടുകളുടെ വലിപ്പം കുറയ്ക്കുന്നത്)
    • Gynecomastia (ഗൈനിക്കോമാസ്റ്റിയ)
    • Brachioplasty (ബ്രാക്കിയോപ്ലാസ്റ്റി)
    • Breast reduction (സ്തനങ്ങളുടെ വലിപ്പം കുറയ്ക്കൽ)
    • Liposuction (ലൈപ്പോസക്ഷൻ)
    • Abdominoplasty (അബ്‌ഡോമിനോപ്ലാസ്റ്റി)
  • Reconstructive Surgery
    • കാർപൽ ടണൽ റിലീസ് (Carpal tunnel release)
    • Burn scars
    • Ingrowing toenail (കുഴിനഖം)
    • Diabetic ulcer
    • Pressure sore (പ്രഷർ സോർ )
    • ഉണങ്ങാത്ത മുറിവുകൾ (Nonhealing wounds)
    • Dupuytren's disease (ഡ്യുപാട്രൻസ് ഡിസീസ്)
  • Contact
  • Blog