Plastic Surgery Malayalam
  • Home
    • അമിക്കസ് ക്ലിനിക്
    • ഞങ്ങളെക്കുറിച്ച് (About us)
    • FAQ
  • Cosmetic Surgery
    • Moles (മറുക് നീക്കംചെയ്യൽ)
    • Fat grafting
    • LEUKODERMA ( ല്യൂക്കോഡെർമ , വെളുത്ത പാടുകൾ)
    • Scars (പാടുകൾ/വടുക്കൾ)
    • Blepharoplasty (ഐലിഡ് കറക്ഷൻ, ബ്ലിഫറോപ്ലാസ്റ്റി)
    • Rhinoplasty (റൈനോപ്ലാസ്റ്റി)
    • Otoplasty (ഓട്ടോപ്ലാസ്റ്റി)
    • Lip reduction (ചുണ്ടുകളുടെ വലിപ്പം കുറയ്ക്കുന്നത്)
    • Gynecomastia (ഗൈനിക്കോമാസ്റ്റിയ)
    • Brachioplasty (ബ്രാക്കിയോപ്ലാസ്റ്റി)
    • Breast reduction (സ്തനങ്ങളുടെ വലിപ്പം കുറയ്ക്കൽ)
    • Liposuction (ലൈപ്പോസക്ഷൻ)
    • Abdominoplasty (അബ്‌ഡോമിനോപ്ലാസ്റ്റി)
  • Reconstructive Surgery
    • കാർപൽ ടണൽ റിലീസ് (Carpal tunnel release)
    • Burn scars
    • Ingrowing toenail (കുഴിനഖം)
    • Diabetic ulcer
    • Pressure sore (പ്രഷർ സോർ )
    • ഉണങ്ങാത്ത മുറിവുകൾ (Nonhealing wounds)
    • Dupuytren's disease (ഡ്യുപാട്രൻസ് ഡിസീസ്)
  • Contact
  • Blog
    • Blog List

ഡയബറ്റിക് അൾസർ ( Diabetic ulcer)


പ്രമേഹവും അതുമൂലം കാലിനുണ്ടാകുന്ന പ്രശ്നങ്ങളും സർവ്വസാധാരണമാണ്. കാലിൻ്റെ പ്രശ്നം ഗുരുതരമാകുമ്പോൾ കാല് മുറിച്ചു മാറ്റേണ്ട അവസ്ഥ പോലുമെത്താം. തന്മൂലം ജീവിതമാർഗമില്ലാതായി, സാമ്പത്തിക ബുദ്ധിമുട്ടിലെത്തിയേക്കാം. പ്രമേഹം മൂലമുള്ള ഇത്തരം സങ്കീർണതകൾ തടയാവുന്നതാണ്.

Infected diabetic ulcer
Diabetic foot ulcer treated with a flap

പ്രമേഹം കൂടുതലായും പാദങ്ങളെ ബാധിക്കാനുള്ള കാരണമെന്ത്?
പ്രമേഹം മൂലം ഏതു ശരീര ഭാഗത്തിനും ദോഷം സംഭവിക്കാം. കാലുകളിൽ / പാദങ്ങളിൽ കൂടുതലായി ഇത് കണ്ടു വരാൻ കാരണങ്ങൾ പലതാണ്
  • കാൽപാദത്തിനു സ്പർശനശേഷി കുറഞ്ഞു വരുന്നതുകാരണം അവിടെയുണ്ടാകുന്ന മുറിവുകൾ ശ്രദ്ധയിൽപ്പെടാതെ പോകാം. 
  • ധമനികളിൽ രക്തചംക്രമണം കുറഞ്ഞു  വരുന്നതു കൊണ്ട്.
  • പാദങ്ങളിലെ ചെറിയ പേശികളുടെ പ്രവർത്തനക്ഷമത കുറയുന്നതു കൊണ്ട് സംഭവിക്കാവുന്ന രൂപവ്യത്യാസങ്ങൾ. ഇതു മൂലം പാദത്തിലെ ചില പ്രത്യേക ഭാഗങ്ങളിൽ ബലം കൂടുതലായി അനുഭവപ്പെടാം. ഈ ഭാഗങ്ങളിൽ ചർമ്മം പൊട്ടി, പഴുപ്പുണ്ടാകാനുള്ള സാധ്യതയുമുണ്ട്. ചെറിയ ഞരമ്പുകൾ പ്രശ്നബാധിതമാകുന്നതുമൂലം ചർമ്മവും ബാധിക്കപ്പെടുന്നു. ഇതും പിന്നീട് പഴുപ്പുണ്ടാകാൻ കാരണമാകുന്നു.
  • പ്രമേഹം രോഗപ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കുന്നു. അതു കൊണ്ട് പ്രമേഹരോഗികളിൽ മറ്റസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലായിരിക്കും.


കാൽപ്പാദം സംബന്ധിച്ച രോഗങ്ങൾ വരാതിരിക്കുവാൻ പ്രമേഹരോഗികൾ എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെ?
മേൽപ്പറഞ്ഞ പല പ്രശ്നങ്ങളും തടയാവുന്നവയാണ്. അതിലേക്കായി, രോഗികൾ പല കാര്യങ്ങളും ചെയ്യേണ്ടതുണ്ട്. ഇവയാണ് ചിലത് :
  • ദിവസേന കാൽപ്പാദം പരിശോധിക്കുക, നല്ല ശ്രദ്ധ കൊടുക്കുക. പാദം മുഴുവനായും നിങ്ങൾക്ക് കാണാൻ പറ്റണമെന്നില്ല. ഒരു കണ്ണാടിയുപയോഗിച്ച് കാണാൻ ശ്രമിക്കുക. ചർമ്മo ഇളകി വരുന്നതും, ചുവക്കുന്നതുമെല്ലാം അർഹിക്കുന്ന പ്രാധാന്യത്തോടെ ശ്രദ്ധിക്കുകയും, ആരോഗ്യ ജീവനക്കാരുടെ ശ്രദ്ധയിൽപെടുത്തുകയും വേണം.
  • ചർമ്മം വരളാതെയും, അഴുകാതെയും സൂക്ഷിക്കുക. നാഡീവ്യൂഹത്തിൻ്റെ പ്രവർത്തനത്തിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ മൂലം ചർമ്മത്തിൻ്റെ ഘടനയിലും വ്യത്യാസം വരാം. ചർമ്മം വരണ്ടുണങ്ങുന്നത് വാസലിൻ പോലെയുള്ള മോയിസ്ച്ചറൈസറിൻ്റെ ഉപയോഗത്തിലൂടെ കുറയ്ക്കാം.
  • അഴുകുന്ന/ ഈർപ്പം തട്ടി ഇളകി വരുന്ന ചർമ്മം ഉണങ്ങാൻ അനുവദിക്കുക.
  • കാലിലുണ്ടാകുന്ന മുറിവുകൾ / പൊട്ടലുകൾ / തഴമ്പുകൾ എത്രയും വേഗം ഡോക്ടറുടെ ശ്രദ്ധയിൽ പെടുത്തുക. ട്രോമ അല്ലെങ്കിൽ ഒരു ഭാഗത്തിൽ സ്ഥിരമായി അനുഭവപ്പെടുന്ന മർദ്ദം മൂലം ചർമ്മത്തിന് കട്ടികൂടിവരുന്നതാണ് തഴമ്പുകൾ. ഇത് പിന്നീട് മുറിവായി മാറിയേക്കാം. തഴമ്പു വരുന്നതും ഡോക്ടറിനെ കാണിക്കുക. ചർമ്മം നീക്കം ചെയ്ത്, അനുയോജ്യമായ പാദരക്ഷകൾ ഉപയോഗിക്കുന്നതിലൂടെ പരിഹാരം കാണാവുന്നതാണ്. ചില സന്ദർഭങ്ങളിൽ സർജറി വേണ്ടിവന്നേക്കാം.
  • പ്രമേഹം നിയന്ത്രിക്കുക. ദീർഘകാലാടിസ്ഥാനത്തിൽ രോഗങ്ങളൊഴിവാക്കേണ്ടതുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ ശരീരകോശങ്ങളിൽ പല ജൈവമാറ്റങ്ങൾക്കും വഴിവച്ചേക്കാം. ധമനികളിലും, നാഡീവ്യൂഹത്തിലുമെല്ലാം ഇതിൻ്റെ പ്രശ്നങ്ങൾ പ്രതിഫലിക്കാം.
  • സമീകൃതാഹാരവും, വ്യായാമവും

ഡയബറ്റിക് അൾസർ എങ്ങനെ ചികിത്സിക്കാം?
നേരത്തെ കണ്ടു പിടിക്കുകയാണെങ്കിൽ അൾസർ ചികിത്സിക്കുവാൻ കൂടുതൽ എളുപ്പമാണ്. അതുകൊണ്ട്, രോഗികൾ വളരെ വേഗം തന്നെ വൈദ്യസഹായം തേടുക.
ചർമ്മം പൊട്ടി വരുന്നതിനെയാണ് അൾസറെന്നു വിളിക്കുന്നത്. മൃത ചർമ്മമാണ് അൾസറുണ്ടാക്കുന്നത്. മുറിവു വൃത്തിയാക്കി മൃതചർമ്മം സർജറിയിലൂടെയോ മറ്റു മാർഗങ്ങളിലൂടെയോ നീക്കം ചെയ്യാൻ സാധിക്കുന്നു. ആഴത്തിലുള്ള അണുബാധയാണെങ്കിൽ സർജറി വേണ്ടിവന്നേക്കും. മുറിവ് മാറുന്നതിന് മൃതചർമ്മം നീക്കംചെയ്യേണ്ടത് ആവശ്യമായി വരുന്നു. സ്കിൻ ഗ്രാഫ്റ്റിംഗ്, ഫ്ലാപ് എന്നീ വഴികളിലൂടെ മുറിവു മറയ്ക്കുവാൻ സാധിക്കുന്നു. ചില കേസുകളിൽ മുറിവുകൾ തന്നെത്താൻ ഉണങ്ങുന്നു. ഇതിനെ healing by secondary intention എന്നു വിളിക്കുന്നു. ഇത് സാവധാനം നടക്കുന്ന പ്രക്രിയയാണ്.
മുറിവ് പൊറുത്തു കഴിഞ്ഞാൽ അത് വീണ്ടും വരാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
ഡോപ്ലർ, CT സ്കാൻ, MRI സ്കാൻ, മുറിവിൽ നടത്തുന്ന സ്വാബ് ടെസ്റ്റ് തുടങ്ങിയവയും ആവശ്യമായി വരുന്നു. ഭയങ്കര അണുബാധയേറ്റ ഒരു മുറിവ് മാത്രം മതി ഒരു വ്യക്തിയുടെ ജീവൻ തന്നെ അപകടത്തിലാകാൻ. അത്തരം സന്ദർഭങ്ങളിൽ കാൽ മുറിച്ചുമാറ്റുക മാത്രമാകും പോംവഴി.

കാലിലെ കോശങ്ങളുടെ സാന്ദ്രത വർദ്ധിപ്പിക്കാൻ എന്തൊക്കെ പോംവഴികളുണ്ട്?
മുറിവ് നേരാംവണ്ണം ഉണങ്ങി വരുവാൻ രക്തയോട്ടം വേണ്ടവിധം നടക്കണം. രക്തയോട്ടമില്ലാതിരുന്നാൽ മുറിവുണങ്ങുന്നതു താമസിക്കും. സ്കാൻ റിപ്പോർട്ടിൽ നിന്ന് കോശ വളർച്ച നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും.
ആൻജിയോപ്ലാസ്റ്റി പോലുള്ള endovascular പ്രൊസീജിയറുകളിലൂടെയോ, ബെപ്പാസ് സർജറിയിലൂടെയോ കോശ സംബന്ധമായ സങ്കീർണതകൾ ലഘൂകരിക്കാൻ സാധിക്കുന്നു. ഇവ രണ്ടിനും രണ്ടു രീതികളാണ് അവലംബിക്കുന്നത്.
എന്നിരുന്നാലും, എല്ലാ രോഗികളിലും ഈ സർജറികൾ നടത്തുക സാധ്യമായെന്നു വരില്ല.

അൾസർ വീണ്ടും വരാതെ തടയാനുള്ള മാർഗങ്ങൾ?
കോശങ്ങളുടെ ചില പ്രത്യേക ക്രമീകരണം മൂലം കാൽപ്പാദത്തിനുണ്ടായിട്ടുള്ള ഘടനാ വ്യത്യാസങ്ങൾ ഒരു സാധാരണ പാദത്തിനുള്ളിൽ നിന്നും വ്യത്യസ്തമായിരിക്കും. കാലിൻ്റെ ഒരു പ്രത്യേക ഭാഗത്തു മാത്രം മർദ്ദമനുഭവപ്പെടുന്നത് അവിടുത്തെ ചർമ്മം പൊട്ടിക്കുന്നതിനു കാരണമാകും., അതിലൂടെ അൾസർ ഉണങ്ങാതെ തുടരാം.

Offloadingലൂടെ ഇത് ശരിയാക്കിയെടുക്കാം. സർജറിയിലൂടെയോ, പാദരക്ഷകൾ ശരിയായി ഉപയോഗിക്കുന്നതിലൂടെയോ ഇത് സാധിക്കുന്നു. ഇവ രണ്ടും രണ്ട് വ്യത്യസ്തമായ അവസ്ഥകൾ സുഖപ്പെടുത്തുന്നതിനാണ് ഉപയോഗിക്കുന്നത്.

പ്രമേഹരോഗികളിലെ കാൽപ്പാദ സംരക്ഷണം?
പ്രമേഹരോഗികളിൽ കാൽപ്പാദങ്ങളിൽ ഉണ്ടാകുന്ന രോഗങ്ങൾ രോഗികൾക്കും, ചികിത്സകർക്കും ഒരു പോലെ വെല്ലുവിളിയുയർത്തുന്നതാണ്. ശാരീരികവും മാനസികവുമായ യാതനകൾ ഇതുമൂലം വന്നുഭവിക്കുന്നു. ഇത്തരം രോഗങ്ങൾ പാവപ്പെട്ട മനുഷ്യരിൽ സാമ്പത്തിക പിരിമുറുക്കവും സൃഷ്ടിക്കുന്നു.

യഥാസമയം ശരിയായ ചികിത്സ നൽകുന്നതിലൂടെ ഇത് തടയാനും, കുറയ്ക്കാനും സാധിക്കുന്നു. ഇതിലൂടെ പ്രമേഹരോഗികൾക്ക് അൾസറില്ലാതെ ജീവിക്കാൻ സാധിക്കുന്നു.


CONTACT US


Picture
Picture
Picture

Sister (English) website at: www.amicusclinic.in
English to Malayalam translation done by Ms. Arya. You can reach her at [email protected].


© 2024 Amicus Clinic (Plastic Surgery Centre, Trivandrum). All rights reserved.
  • Home
    • അമിക്കസ് ക്ലിനിക്
    • ഞങ്ങളെക്കുറിച്ച് (About us)
    • FAQ
  • Cosmetic Surgery
    • Moles (മറുക് നീക്കംചെയ്യൽ)
    • Fat grafting
    • LEUKODERMA ( ല്യൂക്കോഡെർമ , വെളുത്ത പാടുകൾ)
    • Scars (പാടുകൾ/വടുക്കൾ)
    • Blepharoplasty (ഐലിഡ് കറക്ഷൻ, ബ്ലിഫറോപ്ലാസ്റ്റി)
    • Rhinoplasty (റൈനോപ്ലാസ്റ്റി)
    • Otoplasty (ഓട്ടോപ്ലാസ്റ്റി)
    • Lip reduction (ചുണ്ടുകളുടെ വലിപ്പം കുറയ്ക്കുന്നത്)
    • Gynecomastia (ഗൈനിക്കോമാസ്റ്റിയ)
    • Brachioplasty (ബ്രാക്കിയോപ്ലാസ്റ്റി)
    • Breast reduction (സ്തനങ്ങളുടെ വലിപ്പം കുറയ്ക്കൽ)
    • Liposuction (ലൈപ്പോസക്ഷൻ)
    • Abdominoplasty (അബ്‌ഡോമിനോപ്ലാസ്റ്റി)
  • Reconstructive Surgery
    • കാർപൽ ടണൽ റിലീസ് (Carpal tunnel release)
    • Burn scars
    • Ingrowing toenail (കുഴിനഖം)
    • Diabetic ulcer
    • Pressure sore (പ്രഷർ സോർ )
    • ഉണങ്ങാത്ത മുറിവുകൾ (Nonhealing wounds)
    • Dupuytren's disease (ഡ്യുപാട്രൻസ് ഡിസീസ്)
  • Contact
  • Blog
    • Blog List