ലൈപ്പോസക്ഷൻ (Liposuction)
കോസ്മറ്റിക് സർജറികളിൽ സർവ്വസാധാരണമാണ് ലൈപ്പോസക്ഷൻ. ഇതിലൂടെ ശരീരത്തിൽ നിന്നു കൊഴുപ്പ് നീക്കം ചെയ്യുന്നു. ലൈപ്പോസക്ഷൻ മാത്രമായോ, മറ്റൊരു സർജറിയുടെ ഭാഗമായോ ചെയ്തു വരാറുണ്ട്.
എങ്ങനെ?
ചർമ്മത്തിനും പേശികൾക്കുമിടയിലെ കൊഴുപ്പിൻ്റെ പാളി നീക്കം ചെയ്യുന്നു.ശരീരത്തിൻ്റെ ഉള്ളറകളിൽ നിന്നും കൊഴുപ്പ് നീക്കം ചെയ്യാൻ ഇതിലൂടെ സാധിക്കില്ല.
ലോക്കൽ, റീജണൽ അല്ലെങ്കിൽ ജനറൽ അനസ്തേഷ്യയ്ക്കു ശേഷമാണ് ലൈപ്പോസക്ഷൻ സർജറി നടത്തുന്നത്. വിസ്തൃതി കൂടിയ ശരീര ഭാഗങ്ങളിൽ ജനറൽ അനസ്തേഷ്യ തന്നെ വേണ്ടി വന്നേക്കാം. ചെറിയ ഭാഗങ്ങളിൽ ലോക്കൽ അനസ്തേഷ്യ മതിയാകും.ആദ്യം, ചില മരുന്നുകളടങ്ങിയ ഒരു dilute mixture ചികിത്സയാവശ്യമുള്ള ഭാഗത്ത് കുത്തിവയ്ക്കുന്നു.അടുത്തതായി, ചെറിയ മുറിവുകളുണ്ടാക്കി ചെറിയ റ്റ്യൂബുകൾ അഥവാ cannula അതുവഴി അകത്തു കയറ്റുന്നു. ഈ റ്റ്യൂബുകൾ ഒരു vacuum producing device-മായി ബന്ധിപ്പിക്കുന്നു. ഇവ രണ്ടും ചേർന്ന് ഉള്ളിലുള്ള കൊഴുപ്പ് നീക്കം ചെയ്യുന്നു. ലൈപ്പോസക്ഷനായി ഉണ്ടാക്കിയ മുറിവുകൾ തുന്നിച്ചേർക്കാറില്ല. ഇവയിലൂടെ ശരീരദ്രാവകങ്ങൾ പുറത്തു വരുന്നു. ഇവ ദിവസങ്ങൾക്കുള്ളിൽ സ്വാഭാവികമായി അടഞ്ഞുകൊള്ളും.
ലൈപ്പോസക്ഷനിലൂടെ ചിക്സ്തിക്കാവുന്ന ശരീരഭാഗങ്ങൾ
ലൈപ്പോസക്ഷൻ ശസ്ത്രക്രിയയ്ക്കു ശേഷം?
അഞ്ചു ലിറ്ററിൽ കുറഞ്ഞ വ്യാപ്തിയുള്ള ലൈപ്പോസക്ഷനെ ചെറിയ സർജറിയായാണ് കണക്കാക്കുന്നത്. അനസ്തേഷ്യ വിട്ടുമാറിയ ശേഷം രോഗി നടക്കുന്നത് നല്ലതാണ്. Cannula ഉള്ളിൽ കടത്താനുണ്ടാക്കിയ ചെറിയ മുറിവുകൾ അങ്ങനെ തന്നെ നിലനിർത്തുന്നു. അതുവഴി, 2-3 ദിവസത്തോളം മറ്റു ദ്രാവകങ്ങൾ ശരീരത്തിനു പുറത്തേക്ക് പോകുന്നു. മുറിവിലെ ഡ്രസ്സിങ്ങ് നനവനുഭവപ്പെടുമ്പോൾ അവ മാറ്റുന്നു. അല്പം ഇറുകിയ വസ്ത്രം ധരിക്കുന്നതാണ് ഈ സമയത്ത് ഉത്തമം. നീരിനെ നിയന്ത്രിക്കാൻ ഇത് സഹായിച്ചേക്കും. രോഗിയെ സുഖപ്രദമായി നിലനിർത്തുകയും ചെയ്യുന്നു.
ഒരാഴ്ചക്ക് ശേഷം ചെറിയ ജോലികൾ ചെയ്യാവുന്നതാണ്. ഒരു മാസത്തിനു ശേഷം
ഭാരിച്ച ജോലികളും. സർജറി നടന്ന ശരീര ഭാഗത്ത് നീരുണ്ടാവുക സ്വാഭാവികമാണ്. ഒരു മാസത്തിനുള്ളിൽ ഭൂരിഭാഗം നീരും വലിയുന്നു. ബാക്കിയുള്ളവ മാറാൻ കുറച്ചു സമയം കൂടി എടുത്തേക്കാം. ചിലരിൽ മാത്രം, കുറച്ചധികം സമയമെടുക്കുന്നതായും കണ്ടുവരാറുണ്ട്.
ലൈപ്പോസക്ഷനിലൂടെ സാധിക്കാത്തത്?
ശരീരാകാരം മെച്ചപ്പെടുത്താൻ ലൈപ്പോസക്ഷൻ ഫലപ്രദമാണ്. എന്നിരുന്നാലും, ഇതിന് ചില പരിമിതികളുണ്ട്. ശരീരത്തിൻ്റെ വളരെയുള്ളിലായുള്ള കൊഴുപ്പ് നീക്കം ചെയ്യാൻ സാധിക്കില്ല. ഉദാ: ആമാശയ ഭാഗത്തുള്ള കൊഴുപ്പ് . അതുകൊണ്ടുതന്നെ, പൊണ്ണത്തടി കുറയ്ക്കാനുള്ള ഒരു മാർഗമായി ഇതിനെ കരുതാനാവില്ല.
അയഞ്ഞ പേശികൾ മെച്ചപ്പെടുത്താനോ, ഒരു അവയവത്തിനു ചുറ്റും അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കാനോ ലൈപ്പോസക്ഷനിലൂടെ സാധിക്കില്ല. സെല്ലുലൈറ്റുപോലുള്ള ചർമ്മത്തിൻ്റെ അവസ്ഥ ചികിത്സിക്കാനും ഇത് മതിയാകില്ല.
ലൈപ്പോസക്ഷൻ ആർക്കൊക്കെ?
അതിരുകവിഞ്ഞ ശരീരഭാരമില്ലാത്തവർ ,
ലൈപ്പോസക്ഷൻ കൊണ്ടുള്ള ഗുണങ്ങൾ?
ചിട്ടയായ ഭക്ഷണക്രമവും വ്യായാമവും ശീലിച്ചിട്ടും മാറാത്ത കൊഴുപ്പുപാളികളെ നീക്കം ചെയ്യാൻ ഇതിലൂടെ സാധിക്കും. വ്യായാമത്തിലൂടെ കുറയാത്ത പ്രത്യേക ഭാഗങ്ങളിലെ കൊഴുപ്പ് ഇതിലൂടെ മാറ്റിയെടുക്കാം. ശരീര ഭംഗി വീണ്ടെടുക്കുന്നതിലൂടെ നിങ്ങൾക്ക് ആത്മവിശ്വാസവും കൈവരുന്നു.

- നെഞ്ച്
- പിൽഭാഗം
- വയറ്
- കൈകൾ
- കാൽവണ്ണ
- കഴുത്ത്

- ആരോഗ്യകരമായ ജീവിതം നയിക്കുന്നവർ
- പുകവലിക്കാത്തവർ
- ലൈപ്പോസക്ഷനെക്കുറിച്ച് യാഥാർഥ്യബോധത്തലൂന്നിയ പ്രതീക്ഷകളുള്ളവർ.